For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൗന്ദര്യയുടെ ജീവിത കഥയില്‍ അഭിനയിക്കണമെന്ന് രശ്മിക; പിന്നില്‍ അച്ഛന്റെ ആ വാക്കുകള്‍

  |

  ബയോപിക്കുകള്‍ എന്നും സിനിമകാലോകത്തിന് ഏറെ താല്‍പര്യമുള്ള വിഷയമാണ്. ബോളിവുഡിലാണ് കൂടുതലും ബയോപിക്കുകള്‍ വരുന്നതെങ്കിലും മറ്റ് ഭാഷകളിലും ബയോപിക്കുകള്‍ ഇറങ്ങാറുണ്ട്. രാഷ്ട്രീയക്കാരും കായികതാരങ്ങളും സിനിമാതാരങ്ങളുമെല്ലാം ജീവിച്ച ജീവിതങ്ങള്‍ ഇങ്ങനെ സിനിമയായി മാറിയിട്ടുണ്ട്. ഏറ്റവും അടുത്ത ഉദാഹരണമാണ് കങ്കണ റണാവത് ജയലളിതയായി എത്തിയ തലൈവി. ചിത്രം തമിഴ് നാട്ടിലെ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

  ഗ്ലാമറസായി ഇഷാനി; അഹാനയെ പിന്നിലാക്കുമോ?

  തങ്ങള്‍ ഒരുപാട് ആരാധിക്കുന്ന, അല്ലെങ്കില്‍ ഒരുപാട് ചര്‍ച്ച ചെയ്ത വ്യക്തികളുടെ ജീവിതം വീണ്ടും കാണാനുള്ള ആഗ്രഹമോ, അതുവരെ ആര്‍ക്കും അറിയാതിരുന്ന ജീവിതത്തെ ആളുകളിലേക്ക് എത്തിക്കുകയോ ഒക്കെയായിരിക്കും ബയോപിക്കുകളുടെ ലക്ഷ്യം. പ്രതീക്ഷകള്‍ ഒരുപാടുള്ളത് കൊണ്ടും, പലപ്പോഴും അറിയാവുന്ന കഥ തന്നെയായത് കൊണ്ടുമെല്ലാം ബയോപിക്കുകള്‍ വേണ്ടത്ര ഇംപാക്ട് ഉണ്ടാക്കാത്തെ കടന്നു പോയതും അതേസമയം ഡേര്‍ട്ടി പിക്ചര്‍ പോലെ ഐക്കോണിക് ആയി മാറിയ ബയോപിക്കുകളുമെല്ലാമുണ്ട്.

  Rashmika Mandanna

  ഇപ്പോഴിതാ തനിക്കൊരു ബയോപിക്കില്‍ അഭിനയിക്കണമെന്ന ആഗ്രഹം പങ്കുവച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരിയായ രശ്മിക മന്ദാന. ഇന്ന് ഏറ്റവും കൂടുതല്‍ തിരക്കുള്ള നായികമാരില്‍ ഒരാളാണ് രശ്മിക. മലയാളത്തിലടക്കം അഭിനയിച്ചിട്ടുള്ള തെന്നിന്ത്യന്‍ താരമായിരുന്ന സൗന്ദര്യയെ സ്‌ക്രീനില്‍ അവതരിപ്പിക്കണമെന്നാണ് രശ്മികയുടെ ആഗ്രഹം. ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തിലായിരുന്നു രശ്മിക തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. അതിന് പിന്നിലെ കാരണവും താരം വെളിപ്പെടുത്തുന്നുണ്ട്.

  ''ഞാന്‍ സിനിമയിലൊക്കെ വരുന്നതിന് മുമ്പ് എന്റെ അച്ഛന്‍ പറയുമായിരുന്നു എന്നെ കാണാന്‍ നടി സൗന്ദര്യയെ പോലെയുണ്ടെന്ന്. അവരുടെ സിനിമകളും അഭിനയവുമെല്ലാം എനിക്ക് ഇഷ്ടമാണ്. അവരുടെ ജീവിതകഥയില്‍ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്'' എന്നായിരുന്നു രശ്മിക പറഞ്ഞത്. കന്നഡ സിനിമയായ കിരിക്ക് പാര്‍ട്ടിയിലൂടെയായിരുന്ന രശ്മികയുടെ അരങ്ങേറ്റം. കന്നഡ സിനിമയിലെ നവതരംഗത്തില്‍ നിര്‍ണായക സ്ഥാനമുള്ള ചിത്രമാണിത്. പിന്നാലെ രശ്മിക തെലുങ്കിലേക്ക് എത്തുകയായിരുന്നു.

  തെലുങ്കിലൂടെ വലിയ താരമായി മാറിയ രശ്മിക ഇപ്പോള്‍ ബോളിവുഡില്‍ താരമാകാന്‍ തയ്യാറെടുക്കുകയാണ്. സാക്ഷാല്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്ന ഗുഡ് ബൈ ആണ് രശ്മികയുടെ ബോളിവുഡ് ചിത്രം. തെലുങ്കില്‍ അല്ലു അര്‍ജുന്‍ നായകനാകുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ പുഷ്പയാണ് രശ്മികയുടെ പുതിയ ചിത്രം. മലയാളത്തിന്റെ സൂപ്പര്‍ താരം ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

  സിനിമാലോകം കണ്ട് തീരും മുമ്പ് കൊഴിഞ്ഞു പോയൊരു പൂവാണ് സൗന്ദര്യ. തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങളിലെ നിറസാന്നിധ്യമായിരുന്നു സൗന്ദര്യ. പിന്നീട് മലയാളത്തിലേക്ക് എത്തുകയായിരുന്നു. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ആയിരുന്നു ആദ്യത്തെ മലയാള സിനിമ. പിന്നാലെ മോഹന്‍ലാലിന്റെ നായികയായി കിളിച്ചുണ്ടന്‍ മാമ്പഴത്തിലും അഭിനയിച്ചു. സൂര്യവംശത്തിലൂടെ ഹിന്ദിയിലും അരങ്ങേറിയിരുന്നു. പടയപ്പ, അരുണാചലം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ രജനീകാന്തിന്റെ നായികയായിരുന്നു സൗന്ദര്യ. സൂപ്പര്‍ താരമായി മാറിയ സൗന്ദര്യ 2004 ലുണ്ടായൊരു ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിക്കുകയായിരുന്നു.

  നടിയാകാന് കൊതിച്ചിരുന്നില്ല, സാമ്പത്തിക ബുദ്ധിമുട്ട് മോഡലാക്കി; സമാന്തയുടെ സിനിമാ ജീവിതം, വായിക്കാം

  Rashmika mandana's fan traveled 900 km to see her | FilmiBeat Malayalam

  കിരിക്ക് പാര്‍ട്ടിയിലൂടെ തന്നെ താരമായി മാറിയിരുന്നു രശ്മിക. ചലോ എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്കില്‍ അരങ്ങേറുന്നത്. പിന്നീട് ഗീതാ ഗോവിന്ദം, ദേവദാസ്, ഡിയര്‍ കോമ്രേഡ്, ഭീഷ്മ തുടങ്ങിയ ചിത്രങ്ങളിലൂടെ സൂപ്പര്‍ നായികയായി മാറി. വിജയ് ദേവരക്കൊണ്ടയുമായുള്ള രശ്മികയുടെ ജോഡി ഏറെ കയ്യടി നേടിയതാണ്. കാര്‍ത്തിയുടെ നായികയായി സുല്‍ത്താനിലൂടെയാണ് തമിഴിലെത്തുന്നത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ നായികയായി അഭിനയിക്കുന്ന മിഷന്‍ മജ്‌നുവാണ് ആദ്യ ബോളിവുഡ് ചിത്രം. ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. അപ്പോള്‍ ബച്ചനൊപ്പം ഗുഡ് ബൈയുടെ ചിത്രീകരണത്തിലാണ് രശ്മിക.

  Read more about: rashmika mandanna
  English summary
  Rashmika Mandanna Wants To Act In The Biopic Of Late Soundarya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X