For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നും രാവിലെ ഉണര്‍ത്തുന്നതിനും ഒരു കാരണമുണ്ട്; വിവാഹമോചന വാര്‍ത്തകള്‍ക്കിടയില്‍ സാമന്തയുടെ പ്രതികരണം വീണ്ടും

  |

  നടി സാമന്ത രുത്പ്രഭുവിന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. തമിഴിലും തെലുങ്കിലുമായി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ച് തിളങ്ങി നില്‍ക്കുകയാണ് നടി. ഇതിനിടയിലാണ് നടിയും ഭര്‍ത്താവും തമ്മില്‍ വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. ഇതിനിടെ ആരാധകരെയും താരങ്ങളെയുമെല്ലാം കണ്‍ഫ്യൂഷനിലാക്കുന്ന എഴുത്തുകളുമായിട്ടാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലെ സ്‌റ്റോറിയായി നടി കൊടുത്ത കാര്യങ്ങള്‍ വൈറലാവുകയാണ്.

  ''എല്ലാ ദിവസവും പുതിയൊരു തുടക്കമാണ്. ദീര്‍ഘമായിട്ടൊരു ശ്വാസം എടുത്തിട്ട് ചിരിച്ചോണ്ട് ആ ദിവസം വീണ്ടും ആരംഭിക്കുക. ദൈവം ഈ രാവിലെ നിന്നെ ഉണര്‍ത്തിയതിന് ഒരു കാരണം ഉണ്ടാവും. അദ്ദേഹത്തിന്റെ പദ്ധതികളില്‍ വിശ്വസിക്കുക. അദ്ദേഹത്തിന്റെ ടൈമിംഗ് കൃത്യമായിരിക്കും. അദ്ദേഹം നമുക്കായി ഒരു വഴി തെളിയിക്കുകയും ചെയ്യും...'' ആമേന്‍ എന്നുമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ സാമന്ത എഴുതിയിരിക്കുന്നത്. ഒപ്പം എന്റെ അമ്മ പറഞ്ഞ് തന്നതാണെന്ന് ഹാഷ് ടാഗില്‍ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

  Samantha

  സാമന്തയുടെ ഭര്‍ത്താവും നടനുമായ നാഗചൈതന്യയുമായി നടി വേര്‍പിരിയാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ച് നാളുകളായി പ്രചരിച്ച് കൊണ്ടിരിക്കുന്നത്. ഇതുവരെയും വാര്‍ത്തയില്‍ നടി വ്യക്തത വരുത്തിയിട്ടില്ലെങ്കിലും താരകുടുംബത്തിന്റെ ചലനങ്ങള്‍ പോലും നിരീക്ഷിച്ച് കൊണ്ടുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. സാമന്തയോ നാഗചൈതന്യയോ ഇതേ കുറിച്ച് സംസാരിക്കാന്‍ തയ്യാറായിട്ടില്ല.
  ചുംബന രംഗം ഭാര്യയ്ക്ക് ഇഷ്ടമല്ല; സാമന്തയ്ക്കൊപ്പമുള്ള ലിപ്‌ലോകില്‍ നിന്നും രാംചരണ്‍ മാറിയതിൻ്റെ കാരണമിതാണ്- വായിക്കാം

  എങ്കിലും ഓരോ ദിവസവും സാമന്ത പങ്കുവെക്കുന്ന ഇത്തരം എഴുത്തുകള്‍ ചൂണ്ടി കാണിക്കുന്നത് അതേ വിഷയമാണ്. ഏറെ കാലം നീണ്ട പ്രണയത്തിനൊടുവില്‍ 2017 ലായിരുന്നു സാമന്തയും നാഗചൈതന്യയും വിവാഹിതരാവുന്നത്. തെന്നിന്ത്യയിലെ ഏറ്റവും ക്യൂട്ട് കപ്പിള്‍സ് എന്ന പേര് ഇരുവരും സ്വന്തമാക്കുകയും ചെയ്തു. വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള ഹണിമൂണ്‍ ആഘോഷത്തിന്റെ ഫോട്ടോസും വീഡിയോസുമെല്ലാം നടി പങ്കുവെക്കുകയും ചെയ്തിരുന്നു.

  മമ്മൂക്കയുടെ ഉമ്മയും ഭാര്യയും തമ്മിലുള്ള ബന്ധം വലുതാണ്; സുലുവിനെ കണ്ടാൽ ഉമ്മയുടെ അസുഖവും മാറും, ആൻ്റോ പറയുന്നു- വായിക്കാം

  Samantha slaps paparazzis' for spreading divorce rumors | FilmiBeat Malayalam

  എന്നാല്‍ അടുത്തിടെ നടി പേര് മാറ്റിയതാണ് ഗോസിപ്പുകള്‍ക്കെല്ലാം കാരണം. സാമന്ത രുത്പ്രഭു എന്ന പേരിലാണ് നടി അറിയപ്പെട്ടിരുന്നത്. ചൈതന്യയുമായിട്ടുള്ള വിവാഹം കഴിഞ്ഞ ഉടന്‍ ഭര്‍ത്താവിന്റെ കുടുംബപേരായ അക്കിനേനി എന്ന് കൂടി നടി പേരിനൊപ്പം ചേര്‍ത്തു. ആഴ്ചകള്‍ക്ക് മുന്‍പ് നടി പഴയ പേരിലേക്ക് തിരികെ പോവുകയും ചെയ്തു. അന്ന് സാമന്തയുടെ പ്രവൃത്തി ഏറെ പ്രശംസകള്‍ ഏറ്റു വാങ്ങിയെങ്കിലും പെട്ടെന്ന് അകല്‍ച്ച വരാനുള്ള കാരണം അന്വേഷിക്കുകയാണ് ഫാന്‍സ്.

  English summary
  Trust In Divine's Plan, Actress Samantha's Mysterious Post Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X