X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

അമ്പിളി ദേവിയും ബാലയും ബീന ആന്റണിയും; ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സാര്‍ത്ഥികള്‍ ഇവരോ ?

Author: Administrator | Updated: Sunday, March 26, 2023, 04:23 PM [IST]

ബിഗ് ബോസ് മലയാളം സീസണ്‍ 5നായി കാത്തിരിക്കുകയാണ് മലയാളികള്‍ ഒന്നടങ്കം. കാത്തിരിപ്പിനൊപ്പം തന്നെ സീസണ്‍ 5ലെ മത്സാര്‍ത്ഥികള്‍ ആരൊക്കെയാവും എന്ന ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. മുമ്പുള്ള സീസണുകളെ അപേക്ഷിച്ച് ഇത്തവണ സീരിയല്‍ താരങ്ങള്‍ കൂടുതല്‍ വേണമെന്നാണ് പ്രേക്ഷക അഭിപ്രായം. സീരീയല്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുത്താല്‍ ഷോ കൂടുതല്‍ രസകരമാവുമെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. ബിഗ് ബോസ് മലയാളത്തിന്റെ സീസണ്‍ 5ല്‍ ഇത്തവണ ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ പറയുന്ന പ്രമുഖരുടെ കൂടുതല്‍ വിശേഷങ്ങളിതാ.

Share:
cover image
ഉമ നായര്‍
1

പ്രശസ്ത സിനിമാ-സീരിയല്‍ താരമാണ് ഉമ നായര്‍. ഷോര്‍ട്ട് ഫിലിമുകളില്‍ ബാലനടിയായി അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് ദൂരദര്‍ശനിലെ ജനപ്രിയ സീരിയലുകളിലൂടെ ടെലിവിഷന്‍രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിനെത്താലെ സുഖം താനെടി എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. 2005ല്‍ പുറത്തിറങ്ങിയ ഡിസംബര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് സിനിമയിലും ഒരുപോലെ സജീവമായി. എന്നാല്‍ ഉമയുടെ സീരിയലുകളാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്.  കൂടുതല്‍ കാണാം


ബീന ആന്റണി
2

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ബീന ആന്റണി. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത കഥയും കുഞ്ഞും പെങ്ങളും എന്ന സീരിയലിലൂടെയായിരുന്നു അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് ഏഷ്യാനെറ്റ്, സൂര്യ തുടങ്ങി മലയാളത്തിലെ മുന്‍നിര ചാനലുകളിലെ സീരിയലുകളിലെല്ലാം അഭിനയിച്ചു. സീരിയലുകള്‍ക്കൊപ്പം തന്നെ സിനിമാരംഗത്തും ബീന സജീവമായിരുന്നു. 1991ല്‍ പുറത്തിറങ്ങിയ ഗോഡ് ഫാദര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായി. കൂടുതല്‍ കാണാം

അശ്വതി ശ്രീകാന്ത്
3

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ അവതാരികയാണ് അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത കോമഡി സൂപ്പര്‍ നൈറ്റിലൂടെയാണ് അശ്വതി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. തുടര്‍ന്ന് മലയാളി വീട്ടമ്മ, നായിക നായകന്‍, കോമഡി മസാല തുടങ്ങി നിരവധി പരിപാടികളുടെ അവതാരകയായി. അവതാരകയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു ചക്കപ്പഴം എന്ന ടെലിവിഷന്‍ സീരിയലില്‍ അശ്വതി അഭിനയിച്ചു തുടങ്ങിയത്. എന്നാല്‍ രണ്ടാമത്തെ പ്രസവത്തെ തുടര്‍ന്ന് താരം സീരിയലില്‍ നിന്നും ഏറെക്കാലം വിട്ടുല്‍ക്കുകയും ചെയ്തിരുന്നു. ഇനി ബിഗ് ബോസിലൂടെ അശ്വതി വീണ്ടും പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് ആരാധകര്‍ പറയുന്നത്‌.     കൂടുതല്‍ കാണാം


അമ്പിളി ദേവി
4

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള നടിയാണ് അമ്പിളി ദേവി. ദൂരദര്‍ശനിലെ താഴ്വരപ്പക്ഷികള്‍ എന്ന പരമ്പരയിലൂടെ ബാല നടിയായി അഭിനയരംഗത്ത് എത്തിയ അമ്പിളി ദേവി വളരെ പെട്ടെന്നായിരുന്നു മലയാളികളുടെ പ്രിയനടിയായി മാറിയത്. ഏഷ്യാനെറ്റ്, സൂര്യ, അമൃത, മഴവില്‍ മനോരമ, ജനം, ഫ്‌ളവേഴ്‌സ് തുടങ്ങി മലയാളത്തിലെ മുന്‍നിര ചാനലുകളിലെ സീരിയലുകളിലെല്ലാം അഭിനയിച്ച അമ്പിളി ദേവി ഇതിനോടകം നാല്‍പ്പതിനടുത്ത് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.   കൂടുതല്‍ കാണാം

ബാല
5

2006ല്‍ പുറത്തിറങ്ങിയ കളഭം എന്ന ചിത്രത്തിലൂടെയായിരുന്നു ബാലയുടെ മലയാള സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് പൃഥ്വിരാജ് ചിത്രം പുതിയ മുഖം എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ മലയാളികളുടെ പ്രിയ നടനായി ബാല മാറി. പിന്നാലെ പുലിമുരുകന്‍, ലൂസിഫര്‍, എന്നു നിന്റെ മൊയ്തീന്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി. സിനിമയില്‍ സജീവമായി നിന്ന സമയത്തായിരുന്നു ഗായിക അമൃതയുമായുള്ള ബാലയുടെ ആദ്യ വിവാഹം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അമൃതയുമായി വേര്‍പിരിഞ്ഞ ബാല എലിസബത്ത് എന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. കൂടുതല്‍ കാണാം


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+