X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ലോകം കാതോർത്ത തമിഴ് പാട്ടുകള്‍; യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള 5 ഗാനങ്ങള്‍

Author Administrator | Updated: Friday, July 1, 2022, 11:53 PM [IST]

യൂട്യൂബില്‍ തരംഗം തീര്‍ത്ത ഗാനമായിരുന്നു വിജയ് ചിത്രം മാസ്റ്ററിലെ വാത്തി കമിംഗ്. 2021ല്‍ റിലീസ് ചെയ്ത ഗാനത്തിന് ഇതിനോടകം 369 ബില്യണ്‍ വ്യൂസാണ് ലഭിച്ചത്. വാത്തി കമിംഗ് പോലെ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള ടോപ് 5 തമിഴ് പാട്ടുകളിതാ.


cover image
Video Thumbnail

- റൗഡി ബേബി - 2019

യൂട്യൂബില്‍ തരംഗം തീര്‍ത്ത ഗാനമായിരുന്നു മാരി 2 വിലെ ''റൗഡി ബേബി''. 2018ല്‍ പുറത്തിറങ്ങിയ ഗാനത്തിന് 1.3 ബില്യണ്‍ വ്യൂസാണ് ഇതുവരെയായി ലഭിച്ചിട്ടുള്ളത്. പ്രഭുദേവയാണ്  ഗാനത്തിന്റെ കൊറിയോഗ്രാഫര്‍. യുവന്‍ ശങ്കര്‍ രാജയാണ് സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ സംഗീത സംവിധായകന്‍.

Video Thumbnail

- എന്‍ജോയ് എന്‍ജാമി - 2021

ലോകമെമ്പാടുമുള്ള സംഗീത പ്രേമികള്‍ ഒരുപോലെ ഏറ്റെടുത്ത ഗാനമായിരുന്നു ''എന്‍ജോയ് എന്‍ജാമി''. റാപ്പര്‍ അറിവും ധീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 423 ബില്യണ്‍ വ്യൂസാണ് എന്‍ജോയ് എന്‍ജാമിക്ക് ഇതുവരെയായി ലഭിച്ച വ്യൂസ്.  

Video Thumbnail

- അറബിക് കുത്ത് - 2022

യൂട്യൂബില്‍ തരംഗമായി തീര്‍ന്ന മറ്റൊരു ഗാനമാണ് വിജയ് ചിത്രം ബീസ്റ്റിലെ അറബിക് കുത്ത്. നടന്‍ ശിവകാര്‍ത്തികേയന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദര്‍ ഈണം നല്‍കിയ ഗാനം 12 ദിവസങ്ങള്‍കൊണ്ട് 10 കോടിയിലേറെയാണ് വ്യൂസ് നേടിയത്. നിലവില്‍ 438 ബില്യണ്‍ വ്യൂസാണ് ഗാനത്തിനുള്ളത്.  

Video Thumbnail

- വാത്തി കമിങ്ങ്‌ - 2021

യൂട്യൂബില്‍ തരംഗം തീര്‍ത്ത മറ്റൊരു ഗാനമായിരുന്നു വിജയ് ചിത്രം മാസ്റ്ററിലെ വാത്തി കമിംഗ്. അനിരുദ്ധ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനത്തിന് ഇനിനോടകം 369 ബില്യണ്‍ വ്യൂസാണ് ലഭിച്ചത്. പൊങ്കല്‍ റിലീസായി എത്തിയ ചിത്രത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്.    

Video Thumbnail

- വൈ ദിസ് കൊലവെറി ഡി - 2011

ലോകമെമ്പാടുമുള്ള സംഗീതപ്രേമികള്‍ ഒരുപോലെ ആഘോഷമാക്കിയ ഗാനമായിരുന്നു വൈ ദിസ് കൊലവെറി ഡി. ധനുഷ് ആലപിച്ച ഗാനം പുറത്തിറങ്ങിയ ഒരാഴ്ചയ്ക്കുള്ളില്‍ യൂട്യൂബിലൂടെ 35 ലക്ഷത്തിലധികം പേരാണ് കണ്ടത്. നിലവില്‍ 328 ബില്യണ്‍ വ്യൂസാണ് ഗാനത്തിനുള്ളത്‌.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+