ഞങ്ങളുടേത് ലവ് അറ്റ് ഫസ്റ്റ്സൈറ്റ്, മുത്തച്ഛനുശേഷം അച്ഛൻ ഫി​ഗറായത് അദ്ദേഹം, രജിസ്റ്റർ വിവാഹത്തിന് പിന്നിൽ!

കോണ്ടന്റ് ക്രിയേഷനും യുട്യൂബ് വ്ലോ​ഗിങിനും മലയാളികൾക്കിടയിൽ പ്രചാരം ലഭിക്കുന്നതിനും വർഷങ്ങൾക്ക് മുമ്പ് ഇതെല്ലാം ചെയ്ത് തുടങ്ങിയയാളാണ് മിഥുൻ രമേശിന്റെ പ്രിയതമയും നടിയുമായ ലക്ഷ്മി മേനോൻ. കൊവിഡിനുശേഷമാണ് ഇരുവരും കപ്പിളായി റീലുകൾ ചെയ്ത് തുടങ്ങിയത്. ഇപ്പോഴിതാ അവതാരകൻ ​ഗദ്ദാഫിക്ക് നൽകിയ അഭിമുഖത്തിൽ കുട്ടിക്കാലത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും മിഥുനൊപ്പമുള്ള ദാമ്പത്യ ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് ലക്ഷ്മി.

Also Read
എല്ലാ വീട്ടിലും ഒരു അമ്മു; 'ടോക്സിറ്റിക്ക് പ്രോത്സാഹനം, സിന്ധു തിരുത്തിയില്ല, ഭർത്താവ് നൽകാത്തത് മകൾ നൽകി'
എല്ലാ വീട്ടിലും ഒരു അമ്മു; 'ടോക്സിറ്റിക്ക് പ്രോത്സാഹനം, സിന്ധു തിരുത്തിയില്ല, ഭർത്താവ് നൽകാത്തത് മകൾ നൽകി'

മുത്തച്ഛന്റെ മരണശേഷം തന്റെ ജീവിതത്തിൽ അച്ഛൻ ഫി​ഗറായത് ഭർത്താവ് മിഥുനാണെന്ന് ലക്ഷ്മി പറയുന്നു. മുത്തശ്ശനെ അച്ഛാ എന്നാണ് ഞാൻ വിളിച്ചിരുന്നത്. എനിക്ക് അച്ഛൻ ഫി​ഗറെന്നാൽ മുത്തച്ഛനായിരുന്നു. അദ്ദേഹം മരിച്ചശേഷമാണ് എനിക്ക് ഇൻസെക്യൂരിറ്റി ഫീൽ ചെയ്ത് തുടങ്ങിയത്.

Lakshmi Menon Mithun Ramesh

ഒസിഡി സ്റ്റാർട്ട് ചെയ്തതും എപ്പോഴും മോയ്സ്ച്ചറൈസർ കയ്യിൽ പുരട്ടി തുടങ്ങിയതും അവിടം മുതലാണ്. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു മുത്തച്ഛന്റെ മരണം. അന്ന് തൊട്ട് ഇപ്പോൾ വരെയും എന്റെ കയ്യിൽ എപ്പോഴും മോയ്സ്ച്ചറൈസർ ഉണ്ടാകും. എപ്പോഴും എനിക്ക് അത് പുരട്ടി കൊണ്ടിരിക്കണം. മുത്തച്ഛന്റെ വേർപാട് ഉണ്ടാക്കിയ ഇൻസെക്യൂരിറ്റിയിൽ നിന്നും തുടങ്ങിയതാണ് അത്. ഇപ്പോഴും മാറിയിട്ടില്ല.

അതിനുശേഷം അച്ഛൻ ഫി​ഗറായത് മിഥുൻ ചേട്ടനാണ്. പത്തൊമ്പത് വയസിൽ ആയിരുന്നു എന്റെ കല്യാണം. പതിനെട്ട് വയസിൽ രജിസ്റ്റർ ചെയ്തു. ഞങ്ങളുടെ കയ്യിലിരുപ്പിനെ കുറിച്ച് പേടിയുള്ളതുകൊണ്ടാണ് അമ്മ ഞങ്ങളെ കൊണ്ട് വിവാഹം ദുബായിൽ രജിസ്റ്റർ ചെയ്യിപ്പിച്ചത്. പത്താം ക്ലാസിനുശേഷം ‍ഞാൻ പഠിച്ചത് ദുബായിലാണ്.

Recommended For You
ബുദ്ധിജീവികളായ സ്ത്രീകൾക്ക് ഇഷ്ടപ്പെട്ടില്ല, ആമിയുടെ നിർമാതാവിന്റെ കാര്യത്തിൽ വിഷമമുണ്ട്: കമൽ
ബുദ്ധിജീവികളായ സ്ത്രീകൾക്ക് ഇഷ്ടപ്പെട്ടില്ല, ആമിയുടെ നിർമാതാവിന്റെ കാര്യത്തിൽ വിഷമമുണ്ട്: കമൽ

അമ്മയ്ക്ക് അവിടെ ജോലി കിട്ടിയപ്പോൾ എന്നേയും ഒപ്പം കൊണ്ടുപോയി. അതിനാലാണ് ഉപരി പഠനം ദുബായിലായത്. പതിനെട്ട് വയസിൽ രജിസ്റ്റർ ചെയ്തുവെങ്കിലും വിവാഹം ​പത്തൊമ്പത് വയസിൽ നാട്ടിൽ വന്ന് ​ഗുരുവായൂർ അമ്പലത്തിൽ വെച്ച് എല്ലാവരേയും വിളിച്ച് നടത്തി. ഞാനും മിഥുൻ ചേട്ടനും ഒരുമിച്ചാണ് ഞങ്ങളുടെ ലൈഫ് മാറ്റിയെടുത്തത്. ഒരുമിച്ചാണ് ലക്ഷ്വറി ലൈഫിലേക്ക് കടന്നതും.‍

അതുകൊണ്ട് തന്നെ അഡാപ്റ്റ് ചെയ്യാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. ഞാനും മിഥുൻ ചേട്ടനും ലവ് അറ്റ് ഫസ്റ്റ്സൈറ്റായിരുന്നു. ലവ് അറ്റ് ഫസ്റ്റ്സൈറ്റ് സംഭവിക്കും. മിഥുൻ ചേട്ടനെ കണ്ടപ്പോൾ അങ്ങനൊരു ഫീൽ വന്നിരുന്നു. ചില ആളുകളെ കാണുമ്പോൾ ഭയങ്കര ആരാധനയും അ‍ഡ്മിറേഷനും തോന്നുമല്ലോ. ഞാൻ ഒരു ഇവന്റ് ഹോസ്റ്റ് ചെയ്യാൻ പോയതായിരുന്നു.

Lakshmi Menon Mithun Ramesh

മിഥുൻ ചേട്ടനും ഇവന്റ് ഹോസ്റ്റ് ചെയ്യാൻ വന്നിരുന്നു. മിഥുൻ ചേട്ടന്റെ ഹോസ്റ്റിങ് കണ്ട് ഇയാൾ കിടിലം തന്നെയെന്ന് അപ്പോഴെ എനിക്ക് തോന്നി. യാഹു ഐഡി വഴി മെസേജ് അയച്ചായിരുന്നു പ്രണയത്തിന്റെ തുടക്കം. ഞാനാണ് ആദ്യം ഇനിഷേറ്റീവ് എടുത്തത്. പക്ഷെ ഐ ലവ് യു ആദ്യം പറഞ്ഞത് മിഥുൻ ചേട്ടനാണ്. അതിനിടയിൽ എനിക്ക് വേറൊരു കല്യാണ ആലോചന വന്നു.

ഏകദേശം ഉറപ്പിക്കുമെന്ന രീതിയിലായപ്പോൾ ഞങ്ങൾക്ക് പേടിയായി. അങ്ങനെയാണ് മിഥുൻ ചേട്ടൻ അമ്മയോട് സംസാരിക്കുന്നതും എൻ​ഗേജ്മെന്റ് നടത്തിയതും. കല്യാണശേഷം ഞാൻ ക്ഷമ പഠിച്ചു. എനിക്ക് ഭയങ്കര ദേഷ്യമായിരുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ എതിർത്ത് പറയുന്ന സ്വഭാവമായിരുന്നു. വെട്ടൊന്ന് മുറി രണ്ടായിരുന്നു. അതൊക്കെ മാറി. ഇപ്പോൾ ഞാൻ ഡിപ്ലോമാറ്റിക്കായി. ബെറ്റർ പേഴ്സണായി.

You May Also Like
ബധിരനും മൂകനും സാക്ഷി, പ്രശ്നം തീരണമെങ്കിൽ കാവ്യയെ ഡിവോഴ്സ് ചെയ്യണം, പെണ്ണ് ഒരുമ്പെട്ടാൽ...; സജി നന്ത്യാട്ട്!
ബധിരനും മൂകനും സാക്ഷി, പ്രശ്നം തീരണമെങ്കിൽ കാവ്യയെ ഡിവോഴ്സ് ചെയ്യണം, പെണ്ണ് ഒരുമ്പെട്ടാൽ...; സജി നന്ത്യാട്ട്!

എല്ലാത്തിനേയും സമ്യമനത്തോടെ സമീപിക്കുന്നയാളാണ് അദ്ദേഹം. എന്നിലെ നാ​ഗവല്ലിയെ കൺട്രോൾ ചെയ്യുന്നതും മിഥുൻ ചേട്ടനാണ്. എന്നെ ഉപദേശിച്ച് നന്നാക്കും. എനിക്ക് നല്ലത് വരുന്നത് പറഞ്ഞ് തരും. ഞങ്ങൾക്കിടയിൽ നല്ല ട്രസ്റ്റുണ്ട്. പരസ്പരം ഫോൺ ചെക്ക് ചെയ്യുന്ന പരിപാടിയൊന്നുമില്ലെന്നും ലക്ഷ്മി പറയുന്നു.

Read more about: mithun ramesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X