ദേഷ്യത്തിൽ പാർവതി, മകന്റെ കാര്യം കേട്ട് ജയറാമിനോട് പുച്ഛം തോന്നി, കതിരിൽ വളമിടണമായിരുന്നു: ശാന്തിവിള ദിനേശ്
മലയാളികളുടെ കടുത്ത വിമർശനം കേട്ട് കൊണ്ടിരിക്കുകയാണ് നടൻ ജയറാം. നിർമാതാവ് ഹസീബിനുണ്ടായ ദുരവസ്ഥയും ഇതിലേക്ക് എത്തിയതിൽ ജയറാമിനുള്ള പങ്കുമാണ് ഈ വിമർശനങ്ങൾക്ക് കാരണം. ആദ്യം ഈ വിഷയം പൊതുമധ്യത്തിൽ ചർച്ചയാകാൻ കാരണം സംവിധായകൻ ശാന്തിവിള ദിനേശ് നടത്തിയ തുറന്ന് പറച്ചിലാണ്. ഇദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകൾ ജനശ്രദ്ധ നേടി. പിന്നാലെ ഹസീബിന്റെ സഹോദരി നടി ഉഷ ഹസീനയും ജയറാമിനെതിരെ ഇതേ ആരോപണവുമായി രംഗത്ത് വന്നു. ഇപ്പോഴിതാ ജയറാമിനെക്കുറിച്ച് ശാന്തിവിള ദിനേശ് പുതിയ വീഡിയോയിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
നമ്മളൊരു പ്രോഗ്രാം ചെയ്തപ്പോഴാണ് മലയാളി ഈ നടനെ എത്രമാത്രം വെറുക്കുന്നു എന്ന് എനിക്ക് ബോധ്യപ്പെട്ടത്. ഒരുപക്ഷെ ജയറാം രാജസേനനുമായി അകന്നതിൽ ന്യായം രാജസേനന്റെ ഭാഗത്താണെന്നോ തെറ്റ് മുഴുവൻ ജയറാമിന്റെ ഭാഗത്താണെന്നോ ജനം വിധിയെഴുതിയിരിക്കാം. പക്ഷെ അത് ശരിയാകണമെന്നില്ല. എന്തായാലും ജയറാം ട്വന്റി ട്വന്റി സിനിമയിലെ ക്ലെെമാക്സിൽ ഇല്ലാതെ പോയതിനെക്കുറിച്ച് നാല് ക്യാമറകളിൽ നാല് തരത്തിൽ പറഞ്ഞത് ഞാൻ ചൂണ്ടിക്കാട്ടിയപ്പോൾ ഒരു ദിവസം കൊണ്ട് ഒരു ലക്ഷം പേർ അത് കണ്ടു. ഒരുപാട് പേർ എന്നെ വിളിച്ച് അഭിനന്ദിച്ചു.

എനിക്ക് ജയറാമിനോട് ഒരു പരാതിയും പരിഭവവും ശത്രുതയുമില്ല. വാക്ക് പാലിക്കാത്ത, നട്ടാൽ കുരുക്കാത്ത കള്ളം പറയുന്ന ജയറാമിനെ ഞാനെന്റെ ഗുഡ് ബുക്കിൽ നിന്നും മാറ്റിയിട്ട് വർഷം അഞ്ചാറായി. ദുഷ്ടനെ കണ്ടാൽ ദൂരെ ദൂരെ എന്ന് അമ്മ എന്നെ പഠിപ്പിച്ചു. ഞാനത് എപ്പോഴും പ്രാവർത്തികമാക്കും. ഒരു വിവാഹത്തിന് തിരുവനന്തപുരത്തെ ശ്രീമൂലം ക്ലബിലെ ഹാളിൽ വെച്ച് ഞാൻ പാർവതിയെ കണ്ടു. എന്നെ പരിചയമുള്ള ഭാവം പാർവതി കാണിച്ചില്ല. ജയറാമിനോട് എനിക്കുള്ള പിണക്കമാണ് പാർവതിയുടെ മുഖത്ത് വന്നതെന്ന് എനിക്ക് മനസിലായി.
സുഹൃത്തുക്കളായ ചില നടികളുടെ കൂടെ നൂറ് ശതമാനം അപരിചിതയെ പോലെ നിന്നു. അങ്ങനെ വിട്ട് കൂടല്ലോ എന്നെനിക്ക് തോന്നി. പിന്നിൽ ചെന്ന് പാർവതിയുടെ മുതുകത്ത് തൊട്ടു. തിരിഞ്ഞ് നോക്കിയപ്പോൾ കൃത്രിമമായ ഭവ്യതയോടെ എന്റെ പേര് ദിനേശ് എന്നാണെന്ന് ഞാൻ പറഞ്ഞു. എനിക്കറിയാം എന്ന് പാർവതി. സത്യത്തിൽ ആ ദേഷ്യം നിസഹായയ മുഖത്ത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. അവിടെ നിന്ന് ചിരിക്കാൻ പറ്റുമോ. പാർവതി കൂടുതൽ ദേഷ്യപ്പെടില്ലേയെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
തമിഴനായി ജയറാം വളർത്തിയതിന്റെ കുഴപ്പം കണ്ണനുണ്ടത്രേ. മലയാളം എഴുതാനും വായിക്കാനും അറിയില്ല. ഹാപ്പി സർദാറിന്റെ സെറ്റിൽ മലയാളം ഡയലോഗ് ഇംഗ്ലീഷിൽ എഴുതിയെടുത്ത് പഠിച്ച് പറഞ്ഞതാണത്രെ. കേട്ടപ്പോൾ എനിക്ക് ജയറാമിനോട് പുച്ഛമാണ് തോന്നിയത്. ഇന്ന് തമിഴും മലയാളവുമില്ല. മക്കളെ മലയാളം പഠിപ്പിക്കണമായിരുന്നു. ഇനി നടക്കില്ല. കതിരിൻമേൽ വളം വെച്ചിട്ട് ഒരു കാര്യവുമില്ലെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു.


Click it and Unblock the Notifications

