'സ്വന്തം വീട്ടിലാണ് താമസിക്കുന്നതെന്ന തോന്നലില്ല, ബിഷപ്പ് കൊടുത്ത ടോർച്ചർ മറ്റാരും അവർക്ക് കൊടുത്തിട്ടില്ല'

കൊല്ലം സുധിയുടെ കുടുംബത്തിന് വീട് നിർമ്മിക്കാനായി ഏഴ് സെന്റ് ഭൂമി ദാനമായി നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിനെ കുറിച്ച് പ്രേക്ഷകർക്ക് അറിയാത്ത ചില കാര്യങ്ങൾ കൂടി വെളിപ്പെടുത്തി റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയയായ യുട്യൂബർ ഷെഫീന ബീവി. സ്വന്തം വീട്ടിലാണ് താമസിക്കുന്നതെന്ന് ബിഷപ്പ് കാരണം രേണുവിന്റെ കുടുംബത്തിന് തോന്നുന്നില്ലെന്നും അദ്ദേഹം അവരെ ഒരുപാട് ടോർച്ചർ ചെയ്തിരുന്നതായും ഷെഫീന ബീവി. രേണുവിനും കുടുംബത്തിനും വേണ്ടിയാണ് ബിഷപ്പ് കിച്ചുവിന് എതിരെ പറഞ്ഞത്.

Also Read
കവിളിലെ മാംസം പൊട്ടുന്ന ശബ്ദം കേൾക്കാം, എട്ട് മണിക്കൂർ വരെ ശൂലം വെയ്ക്കും, അത്തരക്കാർക്ക് വേ​ദനിക്കില്ല!
കവിളിലെ മാംസം പൊട്ടുന്ന ശബ്ദം കേൾക്കാം, എട്ട് മണിക്കൂർ വരെ ശൂലം വെയ്ക്കും, അത്തരക്കാർക്ക് വേ​ദനിക്കില്ല!

പണ്ടൊരു പാർക്കിങ് ഇഷ്യുവിന്റെ പേരിൽ ബിഷപ്പ് കിച്ചുവിനെ അപമാനിച്ചിരുന്നു. എന്നിട്ടും പോലും പ്രതികരിക്കാതെ പോയ കുട്ടിയാണ് അവൻ. അങ്ങനൊരു ബുദ്ധിമുട്ട് ഉണ്ടായിയെന്ന് പോലും എവിടേയും അവൻ പറഞ്ഞിട്ടില്ല. വീടിന് സമീപമുള്ള പറമ്പിൽ വണ്ടി കയറ്റിയിടുന്നത് ബുദ്ധിമുട്ടായി ബിഷപ്പ് പറഞ്ഞിരുന്നു.

Shafeena Beevi Renu Sudhi

കോളനിയിൽ താമസിക്കുന്നത് പോലെ ഈ സ്ഥലവും അവർ കോളനിയാക്കാൻ അവ​ർ ശ്രമിച്ചു. റോഡിൽ കൊണ്ട് വന്ന് തുണികൾ ഉണങ്ങാൻ വിരിച്ചിടുമായിരുന്നു എന്നൊക്കെ രേണുവിനേയും കുടുംബത്തെയും കുറിച്ച് അദ്ദേഹം പരാതി പറഞ്ഞിരുന്നു. അവരെ ഇടംവലം തിരിയാൻ ബിഷപ്പ് സമ്മതിക്കാറില്ലായിരുന്നു. ഇങ്ങേര് ഭയങ്കര ആള് കളിയാണ്. ബിഷപ്പിന്റെ കയ്യിൽ നിന്നും ഭൂമി വാങ്ങിയത് മനപ്രയാസമുള്ള കാര്യമായാണ് എനിക്ക് തോന്നിയത്.

കാരണം എന്റെ ഏഴ് സെന്റിലാണ് നിങ്ങൾ കിടക്കുന്നതെന്ന് നിരന്തരം പറയാതെ പറയുന്നുണ്ട് ബിഷപ്പ്. അതൊക്കെ കേട്ട് കഴിയുമ്പോൾ ആർക്കും സ്വന്തം വീട്ടിലാണ് താമസിക്കുന്നത് എന്നത് പോലും തോന്നുകയില്ല. ബിഷപ്പ് കൊടുക്കുന്നതുപോലൊരു ടോർച്ചർ രേണുവിനും കുടുംബത്തിനും വേറെ ആരും കൊടുക്കുന്നില്ല. വണ്ടി വരാൻ പാടില്ല, പാർക്ക് ചെയ്യാൻ പാടില്ല, ആളുകൾ വരാൻ പാടില്ല.

Recommended For You
സ്വരസൗന്ദര്യത്തിന് വിട; പതിറ്റാണ്ടുകളുടെ സംഗീത വിസ്മയം എസ്. ജാനകി അന്തരിച്ചു
സ്വരസൗന്ദര്യത്തിന് വിട; പതിറ്റാണ്ടുകളുടെ സംഗീത വിസ്മയം എസ്. ജാനകി അന്തരിച്ചു

പോകാൻ പാടില്ല തുടങ്ങി ഒരുപാട് നിയന്ത്രണങ്ങൾ അവിടെ അവർക്കുണ്ട്. അതുകൊണ്ട് തന്നെയാണ് രേണുവും കുടുംബവും ബിഷപ്പിനോട് തെറ്റിയതും എന്നാണ് ഷെഫീന ബീവി പറഞ്ഞത്. കുറച്ച് നാളുകൾക്ക് മുമ്പ് വരെ സോഷ്യൽമീഡിയ വഴിയായിരുന്നു ബിഷപ്പും രേണുവും തമ്മിലുള്ള യുദ്ധം. ബിഷപ്പിനെ രേണു വിഷുപാമ്പ് എന്ന് വിളിച്ചത് വൈറലായിരുന്നു. രേണുവിന് എതിരെ നിയമപരമായി വരെ ബിഷപ്പ് നീങ്ങിയിരുന്നു.

എന്നാൽ രേണുവിന്റെ രോ​ഗാവസ്ഥ അറിഞ്ഞശേഷം ബിഷപ്പ് രേണുവിന്റെ കുടുംബവുമായി രമ്യതയിലാവുകയായിരുന്നു. കൊല്ലം സുധിയുടെ മൂന്നാം ചരമ വാർഷിക ദിനത്തിൽ രേണുവിന്റെ വീട്ടിലെത്തി ബിഷപ്പ് പ്രാർത്ഥിച്ചിരുന്നു. രോ​ഗശാന്തി ലഭിക്കാനായി രേണുവിന് വേണ്ടിയും അ​ദ്ദേഹം പ്രാർത്ഥനകൾ നടത്തിയിരുന്നു. ചെയ്ത തെറ്റുകൾക്ക് ബിഷപ്പിനോട് ക്ഷമ ചോദിക്കുന്നതായി രേണുവും പറഞ്ഞിരുന്നു.

Shafeena Beevi Renu Sudhi

രേണുവും കുടുംബവുമായി രമ്യതയിലായശേഷമാണ് ബിഷപ്പ് സുധിയുടെ മൂത്തമകൻ കിച്ചുവിന് എതിരെ തിരിഞ്ഞത്. രേണുവിനെ ഏതെങ്കിലും തരത്തിൽ കിച്ചു ബുദ്ധിമുട്ടിച്ചാൽ താനും കിച്ചുവിന് എതിരെ നിയമപരമായി നീങ്ങുകയും രേണുവിനും കുടുംബത്തിന് പിന്തുണ നൽകുകയും ചെയ്യുമെന്നാണ് ബിഷപ്പ് പറഞ്ഞത്.

ഈ അഭിമുഖം വിവാദമാവുകയും സോഷ്യൽമീഡിയ തനിക്ക് നേരെ തിരികയുകയും ചെയ്തുവെന്ന് മനസിലാക്കിയതോടെ ബിഷപ്പ് രാഹുലിനോട് വ്യക്തി വൈ​രാ​ഗ്യമില്ലെന്ന് വെളിപ്പെടുത്തി എത്തിയിരുന്നു. രാഹുലിനോട് എനിക്ക് വ്യക്തി വൈരാ​ഗ്യമൊന്നുമില്ല. രാഹുലിനും റിതുലിനും അവകാശപ്പെട്ട വീടാണ്. അവർ അവിടെ സന്തോഷമായി ജീവിക്കട്ടെ. ഞാനും രാ​ഹുലും തമ്മിൽ വ്യക്തിപരമായ യാതൊരു വിധ പ്രശ്നങ്ങളും ഇല്ല.

You May Also Like
മോഹൻലാൽ സങ്കടത്തിൽ, പുള്ളി മാറിയപ്പോൾ സംഘടനയുടെ ഉയിര് പോയി, അക്കാര്യം ചോദിച്ചപ്പോൾ പൃഥ്വിരാജ് പറഞ്ഞത്..!
മോഹൻലാൽ സങ്കടത്തിൽ, പുള്ളി മാറിയപ്പോൾ സംഘടനയുടെ ഉയിര് പോയി, അക്കാര്യം ചോദിച്ചപ്പോൾ പൃഥ്വിരാജ് പറഞ്ഞത്..!

സോഷ്യൽമീ‍ഡിയയാണ് എല്ലാം ഉണ്ടാക്കുന്നത്. ഞാൻ ആകെ രണ്ട് തവണ മാത്രമെ രാഹുലിനെ കണ്ടിട്ടുള്ളു എന്നാണ് ബിഷപ്പ് കിച്ചുവിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. അതേസമയം രേണുവും കിച്ചുവും കഴിഞ്ഞ കുറച്ച് നാളുകളായി അകൽച്ചയിലാണ്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X