യുട്യൂബ് ബാൻ ചെയ്താൽ ആദ്യം കൃഷ്ണകുമാർ സമരത്തിന് ഇറങ്ങും, ചോറ് യുട്യൂബാണല്ലോ; പരിഹസിച്ച് ശ്രീലക്ഷ്മി

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ജന്ദർ മന്ദറിൽ നടക്കുന്ന പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ നാനാഭാ​ഗത്ത് നിന്നും വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ആയിരക്കണക്കിന് ആളുകൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയും സമൂഹമാധ്യമങ്ങൾ വഴി നിലപാടുകൾ അറിയിക്കുകയും ചെയ്യുന്നുണ്ട്. സിനിമാ താരങ്ങൾ പോലും വിദ്യാർത്ഥികൾക്കൊപ്പം നിന്ന് ശബ്ദം ഉയർത്തി കഴിഞ്ഞു. എന്നാൽ ചിലർ ഇപ്പോഴും ഇതിനെല്ലാം കാരണക്കാരയാവർക്ക് ഒപ്പമാണ്.

Also Read
അവ ചന്ദനമഴയ്ക്ക് വേണ്ടി മാത്രം, വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഞാൻ തന്നെ വാങ്ങി: രൂപശ്രീ
അവ ചന്ദനമഴയ്ക്ക് വേണ്ടി മാത്രം, വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഞാൻ തന്നെ വാങ്ങി: രൂപശ്രീ

കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ ഡൽഹിയിലെ സംഘർഷം അവസാനിപ്പിക്കാൻ അറിയാമെന്നാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ സോഷ്യൽമീഡിയയിൽ കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്ററും പങ്കുവെച്ചിരുന്നു.

Sreelakshmi Arackal

എൻഎഫ്ഡിസി ചെയർമാൻ കൂടിയായ കൃഷ്ണകുമാർ ഡൽഹിയിലെ നീറ്റ് പരീക്ഷാ ചോർച്ചയ്ക്കെതിരായ പ്രതിഷേധങ്ങൾക്കെതിരെ ഇത്തരത്തിൽ പ്രതികരിച്ചതിൽ പലരും എതിർപ്പ് അറിയിച്ചു. അക്കൂട്ടത്തിൽ കൃഷ്ണ കുമാറിനെ പരിഹസിച്ച് ആക്ടിവിസ്റ്റായ ശ്രീലക്ഷ്മി അറയ്ക്കൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

യുട്യൂബിൽ വീഡിയോ ഇട്ടും സൗന്ദര്യ വർധന ക്രീമുകൾ പ്രമോട്ട് ചെയ്ത് ലക്ഷങ്ങൾ വാങ്ങിയും സംഘികളുടെ കാശ് വാങ്ങിയും ജീവിച്ച് പോകുന്ന കൃഷ്ണകുമാറും ടീമും വിദ്യാഭ്യാസത്തിന് വേണ്ടി ഉള്ള സമരത്തെ കുറ്റം പറയുന്നത് തെറ്റൊന്നും അല്ലെന്ന് ശ്രീലക്ഷ്മി പരിഹസിച്ച് കുറിച്ചു. വിദ്യാർത്ഥി സമരത്തിന് എതിരെ കൃഷ്ണകുമാർ... അതിന് കൃഷ്ണകുമാറിൻ്റെ വീട്ടിലെ ആളുകൾക്ക് ആർക്കും പഠിച്ച ജോലി മേടിക്കേണ്ട ഒരു ഗതി വന്നിട്ടില്ല.

Recommended For You
ചാറ്റ് ജിപിടിയിൽ ജനറേറ്റ് ചെയ്ത ന്യായീകരണം പോസ്റ്റിയാൽ വിശ്വസിക്കുമെന്ന് കരുതിയോ?; റോബിൻ രാധാകൃഷ്ണന് പരിഹാസം!
ചാറ്റ് ജിപിടിയിൽ ജനറേറ്റ് ചെയ്ത ന്യായീകരണം പോസ്റ്റിയാൽ വിശ്വസിക്കുമെന്ന് കരുതിയോ?; റോബിൻ രാധാകൃഷ്ണന് പരിഹാസം!

യുട്യൂബിൽ വീഡിയോ ഇട്ടും സൗന്ദര്യ വർധന ക്രീമുകൾ പ്രമോട്ട് ചെയ്ത് ലക്ഷങ്ങൾ വാങ്ങിയും സംഘികളുടെ കാശ് വാങ്ങിയും ജീവിച്ച് പോകുന്ന കൃഷ്ണകുമാറും ടീമും വിദ്യാഭ്യാസത്തിന് വേണ്ടി ഉള്ള സമരത്തെ കുറ്റം പറയുന്നത് തെറ്റൊന്നും അല്ല. കാരണം അവരുടെ കുടുംബത്തിന് അതിൻ്റെ ആവശ്യം ഇല്ല. ഇന്ത്യയിൽ യുട്യൂബ് എങ്ങാനും മോഡിജി ബാൻ ചെയ്താൽ ആദ്യം കൃഷ്ണകുമാർ സമരത്തിന് ഇറങ്ങാൻ സാധ്യതയുണ്ട്.

കാരണം അവർക്ക് ചോറ് കൊടുക്കുന്നത് യുട്യൂബ് ആണല്ലോ... വിദ്യാഭ്യാസം അല്ലല്ലോ. അതുകൊണ്ട് തന്നെ ഈ ഫീൽഡിൽ ഇല്ലാത്ത ആളുടെ പ്രസ്താവനയായി ഇതിനെ തള്ളിക്കളയാം നമുക്ക് എന്നുമായിരുന്നു ശ്രീലക്ഷ്മിയുടെ കുറിപ്പ്. ബിജെപി അനുകൂലികളായ റോബിൻ രാധാകൃഷ്ണനെ പോലുള്ള ചില സെലിബ്രിറ്റികളും വിദ്യാർത്ഥി സമരത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് രം​ഗത്ത് എത്തിയിട്ടുണ്ട്.

Sreelakshmi Arackal

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയും സിജെപി പാർട്ടിയും വി​ദ്യാർത്ഥികളും നടത്തുന്ന സമരത്തോടുള്ള വിയോജിപ്പ് അറിയിക്കുന്നതും കുറ്റപ്പെടുത്തുന്നതുമായ തരത്തിലുള്ള സ്റ്റോറികൾ ഷെയർ ചെയ്തിരുന്നു. അതിന് ഇടയിലാണ് കൃഷ്ണകുമാറിന്റെ വിവാദപരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

അതേസമയം നടന്റെ മൂത്ത മകൾ അഹാന കൃഷ്ണ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരി​ഗണിക്കപ്പെടണം എന്ന തരത്തിലുള്ള കുറിപ്പാണ് പങ്കുവെച്ചത്. ഒരു കുട്ടിയുടെ പ്രതീക്ഷ അവരുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാൽ തകരുന്നത് കാണുന്നത് അതീവ വേദനാജനകമാണ്. ഓരോ പരീക്ഷയ്ക്കും പിന്നിൽ നമ്മൾ പലപ്പോഴും കാണാതെ പോകുന്ന ഒരു കഥയുണ്ട്. വർഷങ്ങളോളം നീണ്ട തയ്യാറെടുപ്പും ത്യാഗങ്ങളും, കഠിനാധ്വാനം ഒരുനാൾ ഫലം കാണുമെന്ന ഉറച്ച വിശ്വാസവും. ഓരോ വാർത്തയുടെ പിന്നിലും യഥാർത്ഥ സ്വപ്നങ്ങളുമായി ജീവിക്കുന്ന യുവാക്കളുണ്ട്.

അവരുടെ നല്ല നാളെയെ സ്വപ്നം കാണുന്ന കുടുംബങ്ങളുണ്ട്. ഒരു പരീക്ഷയ്ക്കായി വർഷങ്ങളോളം ജീവിതം മാറ്റിവെച്ച് തയ്യാറെടുത്ത സുഹൃത്തുക്കളെ ഞാൻ അടുത്തറിഞ്ഞിട്ടുണ്ട്. പരീക്ഷയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ അത് റദ്ദാക്കപ്പെട്ടപ്പോൾ അവർ അനുഭവിച്ച തകർച്ച ഞാൻ കണ്ടിട്ടുണ്ട്. അത് അവരുടെ പദ്ധതികളെ മാത്രമല്ല നീതിയിലുള്ള വിശ്വാസത്തെയും ആഴത്തിൽ മുറിവേൽപ്പിക്കുന്ന ഒന്നാണ്. എന്നാൽ ഈ ആഘാതം എല്ലാവരെയും ഒരുപോലെ ബാധിക്കില്ല. സൗകര്യങ്ങൾ നിറഞ്ഞ കുടുംബത്തിൽ വളരുന്ന ഒരു കുട്ടിക്ക് ഇത് ഒരു തിരിച്ചടിയാകാം.

എന്നാൽ പരിമിതമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ഒരു കുടുംബത്തിലെ കുട്ടിക്ക് വിദ്യാഭ്യാസം പലപ്പോഴും ജീവിതം മാറ്റിമറിക്കാനുള്ള ഏക പ്രതീക്ഷയാണ്. ആ വിശ്വാസം തകരുമ്പോൾ നഷ്ടമാകുന്നത് ഒരു പരീക്ഷ മാത്രമല്ല... ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്നങ്ങളുമാണ്. ഇത്തരത്തിലുള്ള ഗുരുതരമായ വീഴ്ചകൾക്ക് ഉത്തരവാദികളായവർ ആരായാലും യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ നിയമത്തിന് മുന്നിൽ ഉത്തരവാദിത്തം ഏറ്റെടുക്കണം.

You May Also Like
'ആ നിഴലിൽ നിന്നും മോചിതയായിരിക്കുന്നു, നിങ്ങളെ നിങ്ങളായിരിക്കാൻ അനുവദിച്ച മോഹൻലാലിന് കൂടുതൽ വില നൽകി'
'ആ നിഴലിൽ നിന്നും മോചിതയായിരിക്കുന്നു, നിങ്ങളെ നിങ്ങളായിരിക്കാൻ അനുവദിച്ച മോഹൻലാലിന് കൂടുതൽ വില നൽകി'

നമ്മുടെ കുട്ടികൾ അർഹിക്കുന്നത് സുതാര്യവും നീതിപൂർവവും അവർ അതിൽ അർപ്പിക്കുന്ന വിശ്വാസത്തിന് യോജിച്ചതുമായ ഒരു പരീക്ഷാ സംവിധാനമാണ്. ഒരു കുട്ടിക്കും ഇനി ഒരിക്കലും ഇത്തരമൊരു ഭാരം ചുമക്കേണ്ടി വരാത്ത ഒരു ദിനം വരട്ടെയെന്നാണ് എന്റെ ആത്മാർത്ഥമായ ആഗ്രഹം. ഒരിക്കൽ നൽകിയ പ്രതീക്ഷ ഇത്ര എളുപ്പത്തിൽ ആരിൽ നിന്നും കവർന്നെടുക്കപ്പെടാത്ത ഒരു സമൂഹം നമുക്ക് ഉണ്ടാകട്ടെ എന്നാണ് അഹാന കുറിച്ചത്.

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X