ആ കുട്ടികൾ അടികൊണ്ട് ചോ​രയൊലിച്ച് വീണത് കണ്ണിൽ പെടില്ല, വി​​ദ്യാഭ്യാസത്തിന്റെ വില അറിയണം; ദിയയ്ക്ക് വിമർശനം!

പരീക്ഷാ വീഴ്ചകളിൽ കേന്ദ്രസർക്കാരിനെതിരെ സമരം നടത്തുന്ന യുവാക്കൾക്ക് നേർക്കുള്ള പോലീസ് നടപടിയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. ജന്തർമന്തറിൽ നടത്തുന്ന രാപകൽ സമരത്തിന് ഒരുമാസം തികഞ്ഞ തിങ്കളാഴ്ച പാർലമെന്റിലേക്ക് ആയിരക്കണക്കിന് യുവാക്കൾ പ്രതിഷേധ മാർച്ച് നടത്തി. ഇതിനെ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും കൊണ്ടാണ് പോലീസ് നേരിട്ടത്. സിനിമാ താരങ്ങൾ അടക്കം വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

Also Read
ഖുശ്ബു എന്ന പേര് കേട്ടതും നിറഞ്ഞ് ചിരിച്ച് പ്രഭു; ശിവാജി ഇല്ലായിരുന്നെങ്കിൽ കഥ മാറിയേനെ; ചർച്ചയായി പഴയ പ്രണയം!
ഖുശ്ബു എന്ന പേര് കേട്ടതും നിറഞ്ഞ് ചിരിച്ച് പ്രഭു; ശിവാജി ഇല്ലായിരുന്നെങ്കിൽ കഥ മാറിയേനെ; ചർച്ചയായി പഴയ പ്രണയം!

അതിനിടയിൽ നടനും ബിജെപി അനുഭാവിയുമായ കൃഷ്ണകുമാറിന്റെ മകളും കണ്ടന്റ് ക്രിയേറ്ററുമായ ദിയ കൃഷ്ണ ഷെയർ ചെയ്ത സ്റ്റോറിക്ക് എതിരെ വിമർശനം ഉയരുന്നു. വിദ്യാർത്ഥികളുടെ സമരത്തെ എതിർക്കുന്നവരെ പിന്തുണയ്ക്കുന്ന തരത്തിലുള്ള റീലാണ് ദിയ ഷെയർ ചെയ്തത്. ദിയയുടെ പ്രവൃത്തിക്ക് എതിരെ റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ അനന്തു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‍

Diya Krishna

ദിയയെപ്പോലെ വായിൽ സ്വർണ്ണകരണ്ടിയുമായി ജനിച്ച പ്രിവിലേജ്ഡായിട്ടുള്ളവർക്ക് ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ വിഷമം മനസിലാകില്ലെന്ന് അനന്തു പറഞ്ഞു. യുട്യൂബറുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധം ചിലർ എങ്ങനെയാണ് വളച്ചൊടിക്കാൻ ശ്രമിക്കുന്നത് എന്നത് ഞാൻ വ്യക്തമായി നിങ്ങൾക്ക് കാണിച്ച് തരാം. കഴിഞ്ഞ ദിവസം ​ദിയ കൃഷ്ണ ഒരു സ്റ്റോറി ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരുന്നു.

ഇതിന് മുമ്പോ ശേഷമോ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ സപ്പോർട്ട് ചെയ്ത് ദിയ പോസ്റ്റോ സ്റ്റോറിയോ ഇടുന്നത് കണ്ടിട്ടില്ല. ആ കുട്ടികൾ അവിടെ തുരുതുരാ അടികൊള്ളുകയാണ്. മഹേഷ് എന്നയാൾ ഇട്ട റീലാണ് ദിയ സ്റ്റോറിയിൽ ഷെയർ ചെയ്തിരിക്കുന്നത്. നീറ്റ് പരീക്ഷയുടെ പേപ്പർ ലീക്കായതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം എങ്കിൽ പ്രതിഷേധിക്കുന്നവർ എന്തിനാണ് ഔറ​ഗസീബിന്റെ ഫോട്ടോ കയ്യിൽ പിടിച്ചിരിക്കുന്നത് എന്ന് ചോദിച്ചുള്ള ഫേക്ക് നറേറ്റീവുള്ള റീലാണ് ദിയ ഷെയർ ചെയ്തിരിക്കുന്നത്.

Recommended For You
വാക്കേറ്റം പരിധിവിട്ടു, ഹോട്ടലിൽ വെച്ച് ധ്രുവിനെ അനുപമ ചെരുപ്പൂരി അടിച്ചു?; താരങ്ങളെ ചുറ്റിപറ്റി അഭ്യൂഹങ്ങൾ!
വാക്കേറ്റം പരിധിവിട്ടു, ഹോട്ടലിൽ വെച്ച് ധ്രുവിനെ അനുപമ ചെരുപ്പൂരി അടിച്ചു?; താരങ്ങളെ ചുറ്റിപറ്റി അഭ്യൂഹങ്ങൾ!

ആ വീഡിയോ കണ്ടാൽ മനസിലാക്കാം ഫോട്ടോ നരേന്ദ്രമോദിയുടേതാണെന്ന് പറയുന്നത്. എന്നിട്ടാണ് ഔറ​ഗസീബിന്റെ ഫോട്ടോ കയ്യിൽ പിടിച്ചിരിക്കുന്നത് എന്തിന് എന്ന് ചോദിച്ചുള്ള ക്യാപ്ഷൻ കൊടുത്ത് റീൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആ റീലിന് വന്നിരിക്കുന്നത് മുഴുവൻ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ എതിർത്തുള്ള കമന്റുകളാണ്. കുട്ടികൾ എന്താണോ പറയാൻ ശ്രമിക്കുന്നത് അതിനെ വഴിതിരിച്ച് വിടാൻ ശ്രമിക്കുന്ന തരത്തിലുള്ള റീലായിരുന്നു അത്.

ആ റീലാണ് നമ്മുടെ നാട്ടിലെ സോ കോൾഡ് ഇൻഫ്ലൂവൻസറും സെലിബ്രിറ്റിയുമായ ദിയ എടുത്ത് ഷെയർ ചെയ്തിരിക്കുന്നത്. എന്തുകൊണ്ട് ദിയ ഷെയർ ചെയ്തുവെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് മനസിലായി കാണുമല്ലോ. കുടുംബപരമായി ബിജെപിയെ പിന്തുണയ്ക്കുന്നവരാണല്ലോ അപ്പോൾ പിന്നെ ഇതല്ല ഇതിന് അപ്പുറം കാണിക്കും. ഔറ​ഗസീബിന്റെ ഫോട്ടോ സമരക്കാരുടെ കയ്യിൽ കണ്ടുവെന്ന് പറഞ്ഞാണ് റീൽ പോസ്റ്റ് ചെയ്തതും ദിയ അത് റീ ഷെയർ ചെയ്തതും.

Diya Krishna

എന്തുകൊണ്ട് ഔറ​ഗസീബിന്റെ ഫോട്ടോ കണ്ടപ്പോൾ പ്രശ്നമുണ്ടായി എന്നതിന് മറുപടി ഞാൻ തരാം. ഔറ​ഗസീബിന്റെ ഫോട്ടോ ആളുകൾ കയ്യിൽ പിടിച്ചിട്ടുണ്ടെങ്കിൽ അതിന് അർത്ഥം അദ്ദേഹത്തിന്റെ ഭരണകാലത്ത് നടത്തിയ പരിഷ്കാരങ്ങളുമായും അ​ദ്ദേഹം ചെയ്ത കാര്യങ്ങളുമായാണ് ആളുകൾ ഇപ്പോഴത്തെ സാഹചര്യത്തെ കണക്ട് ചെയ്യാൻ ശ്രമിക്കുന്നത്. സാധാരണ ചരിത്ര പുരുഷനായിരുന്നില്ല. വിവാദപരമായ പല കാര്യങ്ങളും ചെയ്ത ഭരണാധികാരിയായിരുന്നു.

ആ റീലിൽ ഉണ്ടായിരുന്ന ഫോട്ടോ ഔറ​ഗസീബിന്റെ ആയിരുന്നില്ല മോദിയുടേതായിരുന്നു എന്നതാണ് ഏറ്റവും കോമഡി നിറഞ്ഞ കാര്യം. സമരക്കാരുടെ ഉദ്ദേശം നീറ്റ് പരീക്ഷയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളുമല്ല. ഇവിടുത്തെ ഹിന്ദുക്കളെ അടിച്ചൊതുക്കലാണെന്ന നറേറ്റീവാണ് ഇത്തരം റീലുകൾ നൽകാൻ ശ്രമിക്കുന്നത്. ഇതാണ് ദിയ കൃഷ്ണ ഷെയർ ചെയ്തിരിക്കുന്നത്. നറേറ്റീവ് ഷിഫ്റ്റെന്നാണ് ഇത്തരം റീലുകളെ വിശേഷിപ്പിക്കുന്നത്. വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണ് നമ്മുടെ നാട്ടിലുള്ള ചിലരും. മര്യാദയ്ക്ക് നടക്കുന്ന പ്രതിഷേധത്തിൽ മതം കലർത്താനുള്ള പരിപാടിയുടെ ഭാ​ഗമാണ് ഇത്തരം റീലുകൾ.

You May Also Like
ചിരിച്ചാൽ മുത്ത് പൊഴിയുമോ?, സൂപ്പർസ്റ്റാറായ അച്ഛനില്ലാത്ത തലക്കനമാണ് മകന്; ആര്യന്റെ ​ഗൗരവ സ്വഭാവം നാട്യമോ?
ചിരിച്ചാൽ മുത്ത് പൊഴിയുമോ?, സൂപ്പർസ്റ്റാറായ അച്ഛനില്ലാത്ത തലക്കനമാണ് മകന്; ആര്യന്റെ ​ഗൗരവ സ്വഭാവം നാട്യമോ?

ഇത്രയേറെ കുട്ടികൾ അടികൊണ്ട് ചോ​രയിൽ കുളിച്ച് വീണപ്പോൾ ദിയ ഒരു സ്റ്റോറിയോ പോസ്റ്റോ ഇടുന്നത് കണ്ടിട്ടില്ല. കുട്ടികൾക്ക് അടികൊള്ളുന്നതല്ല ഇവരുടെ പ്രശ്നം ഔറ​ഗസീബിന്റെ ഫോട്ടോ സമരക്കാരുടെ കയ്യിൽ കണ്ടുവെന്നതാണ്. പത്തും പന്ത്രണ്ടും വയസ് മാത്രം പ്രായമുള്ള പിള്ളേരെ വരെ തല്ലി അതൊന്നും ഇവരുടെ കണ്ണിൽ പെടില്ല. നിങ്ങളൊക്കെ ഇതിന് അപ്പുറം പറ‍ഞ്ഞാലും അത്ഭുതം തോന്നുകയില്ല. അതിന് ആദ്യം വി​​ദ്യാഭ്യാസം എന്താണെന്ന് അറിയണം അതിന്റെ വില മനസിലാകണം. അല്ലാതെ വായിൽ സ്വർണ്ണകരണ്ടിയുമായി ജനിച്ച ദിയയെപോലുള്ളവർക്ക് മനസിലാകില്ല എന്നുമാണ് അനന്തു പറഞ്ഞത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X