വാക്കേറ്റം പരിധിവിട്ടു, ഹോട്ടലിൽ വെച്ച് ധ്രുവിനെ അനുപമ ചെരുപ്പൂരി അടിച്ചു?; താരങ്ങളെ ചുറ്റിപറ്റി അഭ്യൂഹങ്ങൾ!
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ സിനിമയിലെ യുവ താരങ്ങളായ അനുപമ പരമേശ്വരനും ധ്രുവ് വിക്രമുമാണ് സോഷ്യൽമീഡിയയിലെ ചർച്ച വിഷയവും ഇന്റർനെറ്റിലെ ട്രെന്റിങ് ടോപ്പിക്കും. കുറച്ച് അധികം നാളുകളായി ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്. പക്ഷെ ഗോസിപ്പ് സത്യമാണോ അല്ലയോ എന്നത് രണ്ടുപേരും ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
പക്ഷെ ഗോസിപ്പുകൾ ശരിയാണെന്ന് പറയാതെ പറയുന്ന തരത്തിലുള്ള സോഷ്യൽമീഡിയ പോസ്റ്റുകളും പെരുമാറ്റങ്ങളും മറ്റും ഉണ്ടായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഈ ഗോസിപ്പുകളെല്ലാം ഇല്ലാതാക്കി അനുപമയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. റിലേഷൻഷിപ്പിലുണ്ടായ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്നത് പോലെയായിരുന്നു അതിലെ വരികൾ.

അതിനാൽ തന്നെ പോസ്റ്റ് വൈറലായതോടെ അനുപമയും ധ്രുവും തമ്മിൽ ബ്രേക്ക് അപ്പ് സംഭവിച്ചുവെന്ന് പ്രചരിക്കാൻ തുടങ്ങി. ഇരുവരും വേർപിരിഞ്ഞുവെന്ന ഗോസിപ്പുകൾ പ്രചരിക്കുന്നതിനിടെ ചെന്നൈയിലെ ഒരു ഹോട്ടലിൽ വെച്ച് ഇരുവരും തമ്മിൽ കടുത്ത വാക്കേറ്റമുണ്ടായെന്നും അതിനിടെ അനുപമ ധ്രുവിനെ ചെരുപ്പൂരി അടിച്ചെന്നുമുള്ള തരത്തിൽ പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.
മിഡ് ഡ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏകദേശം മൂന്ന് വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. അടുത്തിടെ അനുപമയും ധ്രുവും ചെന്നൈയിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ച് ഗുരുതരമായ തർക്കത്തിൽ ഏർപ്പെട്ടുവത്രെ. ധ്രുവിന്റെ ചില പെരുമാറ്റങ്ങളെ ചോദ്യം ചെയ്തതോടെയാണ് വാക്കേറ്റം രൂക്ഷമായതെന്നും തുടർന്ന് അനുപമ ചെരുപ്പൂരി ധ്രുവിനെ അടിച്ചശേഷം ബന്ധം അവസാനിപ്പിച്ചുവെന്നുമാണ് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തർക്കത്തിനുശേഷം ധ്രുവ് ഹോട്ടൽ വിട്ടുപോയതായും റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ, ഈ ആരോപണങ്ങളൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അനുപമ പരമേശ്വരനോ ധ്രുവ് വിക്രമോ ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനാൽ നിലവിൽ പുറത്തുവരുന്ന വിവരങ്ങളെല്ലാം അഭ്യൂഹങ്ങളുടെയും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലുള്ളവ മാത്രമാണ്.
അനുപമയും ധ്രുവും തമ്മിൽ പ്രണയത്തിലാണെന്ന് ഇരുവരും ഒരിക്കലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബൈസൺ കാലമാടൻ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ കൂടുതലായി പ്രചരിക്കാൻ തുടങ്ങിയത്. ഇരുവരുടെയും മ്യൂചൽ സ്പോട്ടിഫൈ പ്ലേലിസ്റ്റ്, ഒരുമിച്ചുള്ള പൊതുപരിപാടികളിലെ സാന്നിധ്യം, സോഷ്യൽ മീഡിയയിലെ ഇടപെടലുകൾ എന്നിവയാണ് പ്രണയ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്.

ഒരിടവേളയ്ക്കുശേഷം അടുത്തിടെയാണ് അനുപമ സോഷ്യൽ മീഡിയയിൽ മടങ്ങിയെത്തിയത്. സ്വയം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും മനശാന്തി കണ്ടെത്തുന്നതിനെക്കുറിച്ചും ജീവിതത്തിലെ ഡെഡ് എൻഡുകൾ ഉപേക്ഷിക്കുന്നതിനെ കുറിച്ചുമുള്ള കുറിപ്പുകളാണ് താരം തിരിച്ച് വന്നശേഷം ആദ്യം പങ്കുവെച്ചത്. ഇതെല്ലാം ധ്രുവുമായുള്ള ബന്ധത്തെ പരോക്ഷമായി സൂചിപ്പിക്കുന്നതാണെന്ന് സോഷ്യൽ മീഡിയയിൽ പലരും വിലയിരുത്തിയെങ്കിലും ഒരു പോസ്റ്റിലും താരം ആരുടെയും പേര് പരാമർശിച്ചിരുന്നില്ല.
മാത്രമല്ല ധ്രുവിനെ താരം അൺഫോളോ ചെയ്യുകയും ചെയ്തു. ഇന്ന് മുതൽ ഞാൻ എന്റെ ശബ്ദം തിരഞ്ഞെടുക്കുന്നു. ഞാൻ എന്റെ ജീവിതം തിരഞ്ഞെടുക്കുന്നു. ഇനി അനുവാദങ്ങളില്ല. ഇനി ഭയമില്ല. ഞാൻ മാത്രം എന്നിലേക്ക് തന്നെ മടങ്ങാനുള്ള വഴി കണ്ടെത്തുന്നു കൂടാതെ എന്റേതാണെന്ന് ഞാൻ ഏതാണ്ട് മറന്നുപോയ ജീവിതത്തോട് പ്രണയത്തിലാവുന്നു.
എനിക്ക് വളരെക്കാലമായി പറയണമെന്ന് ആഗ്രഹിച്ച ഒരു കാര്യമുണ്ട്. വളരെക്കാലമായി പറയാൻ എന്നെ അനുവദിക്കാതിരുന്ന ഒരു കാര്യം. ഞാൻ നിങ്ങളെയെല്ലാം സ്‌നേഹിക്കുന്നു എന്നാണ് അനുപമ കുറിച്ചത്. പത്തൊമ്പതാം വയസിലാണ് പ്രേമത്തിലൂടെ അനുപമ അഭിനയത്തിലേക്ക് എത്തിയത്. തുടർന്ന് മലയാളത്തിൽ നിന്നും തമിഴിലേക്കും തെലുങ്കിലേക്കുമെല്ലാം ചേക്കേറുകയും നല്ല സിനിമകളുടെ ഭാഗമാവുകയും ചെയ്തു. ധ്രുവും തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് ഏറെ പ്രതീക്ഷയുള്ള നടനാണ്.


Click it and Unblock the Notifications


