For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കടുത്ത പ്രണയം, പക്ഷെ കമ്മിറ്റ്മെന്റിന് തയ്യാറായില്ല; ആലിയയും സിദ്ധാർത്ഥും വേർപിരിയാൻ കാരണം

  |

  ബോളിവുഡിലെ പുതു ദമ്പതികളായി തിളങ്ങുകയാണ് ആലിയ ഭട്ടും രൺബീർ കപൂറും. ​ഗർഭിണിയായ ആലിയ തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ്. ഈ വർഷമാണ് ഇരുവരും വിവാഹിതർ ആയത്. വൻ ആഘോഷ പൂർവമായിരുന്നു വിവാഹം. ഇപ്പോഴിതാ പുതിയ ചിത്രം ബ്രഹ്മാസ്ത്രയുടെ പ്രൊമോഷൻ തിരക്കുകളിലാണ് ആലിയയും രൺബീറും.

  അയൻ മുഖർജി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. ബോളിവുഡിലെ വലിയ ചർച്ചാ വിഷയം ആയിരുന്നു ആലിയ ഭട്ടും രൺബീർ കപൂറും തമ്മിലുള്ള പ്രണയവും വിവാഹവും. രൺബീറിന്റെ വൻ ചർച്ചയായ മുൻ പ്രണയങ്ങൾ തന്നെ ആയിരുന്നു ഇതിന് കാരണവും.

  നടിമാരായ കത്രീന കൈഫ്, ദീപിക പദുകോൺ എന്നിവർ ആയിരുന്നു രൺബീറിന്റെ മുൻ കാമുകിമാർ. ദീപിക പദുകോണുമായി രണ്ട് വർ‌ഷം നീണ്ട ബന്ധത്തിന് ശേഷമായിരുന്നു നടൻ കത്രീന കൈഫിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.

  ആറ് വർഷം ഈ പ്രണയം നീണ്ടു നിന്നെങ്കിലും 2016 ഓടെ ഈ ബന്ധവും അവസാനിച്ചു. പിന്നീടാണ് ബ്രഹ്മാസ്ത്ര സിനിമയുടെ സെറ്റിൽ വെച്ച് ആലിയ ഭട്ടുമായി നടൻ പ്രണയത്തിലാവുന്നത്. മികച്ച നടനാണെങ്കിലും ഒരു ഫ്ലേർട്ടിം​ഗ് ബോയ് ഇമേജാണ് രൺബീറിന് ബി ടൗണിൽ ഇപ്പോഴുമുള്ളത്.

  Also Read: ഹണി റോസ് ഇത്രയും ജാഡ കാണിക്കുന്നതിന് കാരണമെന്താണ്? ഒടുവില്‍ പ്രേക്ഷകരുടെ ചോദ്യത്തിന് നടിയുടെ മറുപടിയിങ്ങനെ

  അതേസമയം ആലിയ ഭട്ടിനും മുൻപ് പ്രണയങ്ങളുണ്ടായിരുന്നു. നടൻ സിദ്ധാർത്ഥ് മൽഹോത്ര ആയിരുന്നു ആലിയയുടെ കാമുകൻ. ഇരുവരും സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന സിനിമയിലൂടെ ഒരുമിച്ചാണ് അഭിനയ രം​ഗത്തേക്ക് ചുവട് വെച്ചത്. ഇതിനു ശേഷമാണ് രണ്ട് പേരും ഡേറ്റിം​ഗ് തുടങ്ങിയത്. എന്നാൽ കുറച്ചു കാലത്തിനുള്ളിൽ തന്നെ ഈ ബന്ധം വേർപിരിഞ്ഞു. ഇത് സംബന്ധിച്ച് നിരവധി ഊഹാപോങ്ങൾ അന്ന് ഉയർന്നു വന്നിരുന്നു.

  Also Read: കുട്ടിയായിരിക്കെ ലൈംഗിക അതിക്രമം നേരിട്ടു, തുറന്ന് പറയാന്‍ സാധിച്ചില്ല; വെളിപ്പെടുത്തി അക്ഷയ് കുമാര്‍

  സിദ്ധാർത്ഥ് ഒരു കമ്മിറ്റ്മെന്റിന് തയ്യാറായിരുന്നില്ലെന്നും ഇതാണ് വേർപിരിയലിന് കാരണം ആയതെന്നുമായിരുന്നു ഒരു റിപ്പോർട്ട്. നടൻ കരിയറിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനും തീരുമാനിച്ചത്രെ. ഒരുമിച്ചാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും ആലിയയുടെ കരിയർ ​ഗ്രാഫ് വളരെ പെട്ടെന്ന് ഉയർന്നു. ഹൈ വേ, 2 സ്റ്റേറ്റ്സ്, ഹംപ്റ്റി ശർമ കീ ദുൽഹനിയ എന്നീ ഹിറ്റ് ആലിയ ചിത്രങ്ങൾ അക്കാലത്ത് ആയിരുന്നു പുറത്തിറങ്ങിയത്. സിദ്ധാർത്ഥിന് അപ്പോൾ വലിയ ഹിറ്റുകളും ഉണ്ടായിരുന്നില്ല.

  Also Read: ഈ ശരീരം കൊണ്ട് എല്ലാം ചെയ്യാം; പണം കണ്ടിട്ടാണോ ഗുണ്ടിനെ കല്യാണം കഴിച്ചത്? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി താരങ്ങൾ

  പ്രണയം അവസാനിച്ച ശേഷം സിദ്ധാർത്ഥ് ഈ ബന്ധത്തെ പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. പ്രണയം അവസാനിച്ചെങ്കിലും ഞങ്ങൾ തമ്മിൽ വലിയ പ്രശ്നങ്ങൾ ഇല്ലെന്ന് സിദ്ധാർത്ഥ് പറഞ്ഞു. ബ്രേക്ക് അപ്പിന് ശേഷം അധികം കണ്ടിട്ടില്ല. അത് സാധാരണയാണെന്നും സിദ്ധാർത്ഥ് പറഞ്ഞു. ആലിയക്ക് ശേഷം നടി കിയാര അദ്വാനിയുമായി പ്രണയത്തിലാണ് സിദ്ധാർത്ഥ് ഇപ്പോൾ.

  ഷേർഷ എന്ന സിനിമയിൽ സിദ്ധാർത്ഥിന്റെ നായിക ആയിരുന്നു കിയാര. സൂപ്പർ ഹിറ്റായിരുന്നു ഈ ചിത്രം. ഇരുവരും വിവാഹം കഴിക്കാൻ പോവുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും താരങ്ങൾ ഇത് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ കോഫി വിത്ത് കരണിൽ അതിഥി ആയെത്തിയപ്പോഴും സിദ്ധാർത്ഥും കിയാരയും തങ്ങളുടെ പ്രണയത്തെ പറ്റി പരോക്ഷമായി പരാമർശിച്ചിരുന്നു.

  Read more about: alia bhatt
  English summary
  alia bhatt and sidharth malhotra's break up reason; report says sidharth was not ready for commitment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X