For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എത്ര കിട്ടിയാലും ഇവരൊന്നും പഠിക്കാത്തത് എന്താണ്?', ദിഷയുടെ രൂപമാറ്റത്തെ ട്രോളി ആരാധകർ

  |

  ഗ്ലാമര്‍ ലോകമാണ് ബോളിവുഡ്. ഓരോ ചിത്രവും എത്രമാത്രം ഗ്ലാമറസ് ആക്കാം എന്നും എങ്ങനെ പെര്‍ഫെക്ട് ആകാമെന്നും താരങ്ങള്‍ തിരയുന്ന ഇടം. അതുകൊണ്ട് തന്നെ തങ്ങളുടെ രൂപത്തില്‍ മാറ്റങ്ങള്‍ വരുത്താനായി താരങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറി പോലുള്ള മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുന്നത് ബോളിവുഡില്‍ പതിവാണ്. മൂക്കും ചുണ്ടും കവിളുമൊക്കെ ഇങ്ങനെ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മാറ്റിയവര്‍ ഒരുപാടുണ്ട്. ചിലപ്പോള്‍ തങ്ങളുടെ ലക്ഷ്യം നേടാന്‍ താരങ്ങള്‍ക്ക് സാധിക്കുമ്പോള്‍ മറ്റു ചിലപ്പോള്‍ ഇത് താരങ്ങള്‍ക്ക് സമ്മാനിക്കുക മറച്ചുവെക്കാന്‍ സാധിക്കാത്ത അബദ്ധങ്ങളായിരിക്കും.

  Also Read: 'അയാൾ എനിക്ക് ഒരു ഭീഷണിയാണ്', പ്രിയദർശന് പേടിയുണ്ടായിരുന്ന സംവിധായകനെ കുറിച്ച് മണിയൻപിള്ള രാജു!

  അനുഷ്‌ക ശര്‍മയുടെ ലിപ് ജോബ് മുതല്‍ ശില്‍പ ഷെട്ടിയുടെ നോസ് ജോബ് വരെ താരങ്ങള്‍ തങ്ങളുടെ മുഖത്ത് നടത്തിയ പ്ലാസ്റ്റിക് സര്‍ജറികള്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത ട്രോളുകള്‍ക്ക് കാരണമായിട്ടുണ്ട്. അതുകൊണ്ട് തന്നെ തങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയരായതായി താരങ്ങള്‍ പലപ്പോഴും സമ്മതിച്ചു നല്‍കാറുമില്ല. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ് യുവനടി ദിഷ പഠാനി. ദിഷ പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയയായിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: 'ഭർത്താവ് എവിടെ... കുഞ്ഞിന്റെ അച്ഛനെന്തിയെ?', കഥയിറക്കേണ്ട മറുപടിയുണ്ടെന്ന് നവ്യ നായരുടെ ആരാധകർ!

  2015 ല്‍ കാഡ്ബറിയുടെ പരസ്യത്തിലൂടെയാണ് ദിഷ ശ്രദ്ധിക്കപ്പെടുന്നത്. ക്യൂട്ട് ലുക്കായിരുന്നു ദിഷയെ എല്ലാവരുടേയും പ്രിയങ്കരിയാക്കി മാറ്റുന്നത്. പിന്നാലെ എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയിലൂടെ ബോളിവുഡിലെത്തിയ ദിഷ മുന്‍നിര നായികയായി മാറുകയായിരുന്നു. ബാഗി 2, ഭാരത്, മലംഗ്, രാധേ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ദിഷ വളരെ പെട്ടെന്ന് തന്നെ ഭാവി താരമായി വിലയിരുത്തപ്പെടുകയായിരുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്ന ദിഷുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ദിഷ അധികം വൈകാതെ തന്നെ വലിയ നായികയായി മാറുമെന്നാണ് ആരാധകരുടെ വിലയിരുത്തലുകള്‍.

  സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെക്കുന്ന ചിത്രങ്ങളും പാര്‍ട്ടികള്‍ക്കും മറ്റുമെത്തുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ കഴിഞ്ഞ ദിവസം ദിഷ ഒരു പരിപാടിയില്‍ പങ്കെടുത്തത് സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ക്ക് ഇരയായിരിക്കുകയാണ്. നവംബര്‍ 25 ന് സല്‍മാന്‍ ഖാന്‍ ചിത്രം അന്തിമിന്റെ പ്രീമിയര്‍ ഷോയ്ക്ക് ദിഷ എത്തിയിരുന്നു. ഇതില്‍ നിന്നുമുള്ള ദിഷയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. മഞ്ഞ ക്രോപ്പ് ടോപ്പും ജീന്‍സുമായിരുന്നു ദിഷ ധരിച്ചത്. അതിസുന്ദരിയായിട്ടായിരുന്നു താരം എത്തിയത്. എന്നാല്‍ താരത്തിന് എന്തോ മാറ്റം വന്നിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തുകയായിരുന്നു.

  താരം മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി പോലെ എന്തോ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. മൂക്കിലാണ് സര്‍ജറി നടത്തിയതെന്നാണ് ചിലര്‍ പറയുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. നിങ്ങളെ കാണാന്‍ വല്ലാതെ മാറിയിട്ടുണ്ട്, തീര്‍ച്ചയായും അവള്‍ മുഖത്ത് എന്തോ ചെയ്തിട്ടുണ്ട്, സര്‍ജറി തന്നെ, മൂക്കാണോ അതോ ചുണ്ടോ, മുഖം നശിപ്പിച്ചു, എന്തിനായിരുന്നു ഇത് എന്നെല്ലാമാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍. സോഷ്യല്‍ മീഡിയയുടെ ഈ കമന്റുകളോട് പക്ഷെ ദിഷ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം ദിഷയുടെ പേരിനൊപ്പം സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചര്‍ച്ചയാകുന്ന പേരാണ് യുവനടന്‍ ടൈഗര്‍ ഷ്രോഫിന്റേത്. ഇരുവരും ഒരുമിച്ച് പല വേദികളിലും എത്തിയിട്ടുണ്ട്. ടൈഗറിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് ദിഷയ്ക്കുള്ളത്. ടൈഗറിന്റെ സഹോദരി കൃഷ്ണയാണ് ദിഷയുടെ വര്‍ക്ക് ഔട്ട് പാര്‍ട്ട്ണര്‍. അതേസമയം ഏക് വില്ലന്‍ ടുവാണ് ദിഷയുടെ പുറത്തിറങ്ങാനുള്ള സിനിമ. സല്‍മാന്‍ ഖാന്‍ ചിത്രമായ രാധേയായിരുന്നു ദിഷയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.

  Read more about: disha patani
  English summary
  Disha Patani gets trolled by social media for nose job
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X