For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ശരിക്കും ഭർത്താവോ അതോ വാടകയ്ക്ക് എടുത്തവനോ?', രാഖിയോട് സൽമാൻ ഖാൻ

  |

  കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് സീസണ്‍ 15 ലേക്ക് അപ്രതീക്ഷിത വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി രാഖി സാവന്ത് കടന്നു വന്നത്. രാഖിയുടെ കൂടെ ഭര്‍ത്താവ് റിതേഷുമുണ്ടായിരുന്നു. 2019 ലാണ് രാഖി വിവാഹിതയാകുന്നത്. താന്‍ വിവാഹിതയായ വിവരം രാഖി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചുവെങ്കിലും ഭര്‍ത്താവിന്റെ ചിത്രം പുറത്ത് വിട്ടിരുന്നില്ല. അതിനാല്‍ തന്നെ രാഖി വിവാഹിതായെന്നത് വിശ്വസിക്കാന്‍ പലരും കൂട്ടാക്കിയില്ല. അത്തരം സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് താന്‍ എന്നു പറഞ്ഞാണ് രാഖി ഭര്‍ത്താവിനെ ഷോയിലേക്ക് കൊണ്ടു വന്നത്.

  Also Read: 'സുരേഷ് ​ഗോപി അങ്കിളിന് മുമ്പിൽ നിന്ന് ഡയലോ​ഗ് പറയാൻ പേടിയാണ്, ഒരുപാട് തെറ്റിച്ചു'; പത്മരാജ് രതീഷ്

  വളരെ നാടകീയമായിട്ടായിരുന്നു രാഖി തന്റെ ഭര്‍ത്താവിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. രാഖി വിവാഹത്തെക്കുറിച്ച് പറഞ്ഞത് നുണയല്ലെന്നും താനും രാഖിയും 2019 ല്‍ വിവാഹിതരായതാണെന്നും റിതേഷും പറഞ്ഞു. എന്നാല്‍ ഷോയുടെ അവതാരകനായ സല്‍മാന്‍ ഖാനും രാഖിയുടേയും റിതേഷിന്റേയും വിവാഹത്തെ സംശയത്തോടെയായിരുന്നു നോക്കിയിരുന്നത്. ഇവന്‍ ശരിയ്ക്കും നിന്റെ ഭര്‍ത്താവാണോ അതോ വാടകയ്ക്ക് എടുത്തതാണോ എന്ന് സല്‍മാന്‍ ഖാന്‍ ചോദിച്ചത്. അല്ല, ഇത് എന്റെ പതിപമേശ്വര്‍ ആണെന്നായിരുന്നു രാഖിയുടെ മറുപടി.

  Also Read: 'ഒരു മിനിറ്റ് എന്ന് പറഞ്ഞതും വീണതും ഒരുമിച്ച്', റീൽ ഭാര്യയെ കുറിച്ച് ആനന്ദ്!

  പിന്നാലെ രാഖി തന്റെ ഭര്‍ത്താവിനെ സല്‍മാന്‍ ഖാനെ പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു. രാഖി ഒരിക്കലും നുണ പറയാറില്ല. രാഖി പറഞ്ഞതൊക്കെ നൂറ് ശതമാനം ശരിയാണ്. അവളെ അംഗീകരിക്കാന്‍ ഞാന്‍ മടിക്കുകയായിരുന്നു. ഞാന്‍ എന്റെ ജോലിയുടെ കാര്യത്തില്‍ വല്ലാതെ ആകുലപ്പെട്ടിരുന്നു. അതിനാല്‍ മാറി നില്‍ക്കുകയായിരുന്നു. പക്ഷെ പക്വതയുള്ള രാഖി എല്ലാം മനസിലാക്കി. അതിന്റെ പേരില്‍ അവള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്'' എന്നായിരുന്നു റിതേഷ് പറഞ്ഞത്. സോഫ്റ്റ് വെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന റിതേഷ് ബിഹാറിലാണ്. ബെല്‍ജിയത്തിലാണ് റിതേഷ് ഇപ്പോള്‍ സ്ഥിരതാമസമാക്കിയിരിക്കുന്നത്.

  ബിഗ് ബോസ് ഹിന്ദിയുടെ പതിനഞ്ചാം സീസണിലെ ശക്തയായ മത്സരാര്‍ഥിയായിട്ടാണ് രാഖിയിപ്പോള്‍ എത്തിയിരിക്കുന്നത്. ദമ്പതിമാര്‍ ഒരുമിച്ച് വന്നതോട് കൂടി ബിഗ് ബോസിനുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ഒടുവില്‍ ലോകം എന്റെ ഭര്‍ത്താവ് റിതേഷിനെ കാണാന്‍ പോവുകയാണ്. അദ്ദേഹത്തോടൊപ്പം ഞാനും ബിഗ് ബോസ് ഹൗസിലേക്ക് എത്തുകയാണ്. ഞാന്‍ വളരെ സന്തോഷവതിയാണ്. ബിഗ് ബോസ് 15 സീസണിലെ ഈ മത്സരത്തിനായി ഞാനും നിങ്ങളെപ്പോലെ തന്നെ കാത്തിരിക്കുകയാണ്. ബിഗ് ബോസില്‍ തന്നോടൊപ്പം ചേരാന്‍ റിതേഷ് സമ്മതിച്ചതില്‍ അതിയായ സന്തോഷമുണ്ട് എന്നായിരുന്നു ഭര്‍ത്താവിന്റെ എന്‍ട്രിയെക്കുറിച്ച് രാഖി പറഞ്ഞത്. 'എന്റെ ഭര്‍ത്താവ് ഒരു സ്വീറ്റ് ഹാര്‍ട്ടാണ്, എനിക്ക് വേണ്ടി അദ്ദേഹം ബിഗ് ബോസിന്റെ ഭാഗമാകാന്‍ സമ്മതിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

  SS Rajamouli refused to work with Salman Khan, here’s why? | FilmiBeat Malayalam

  ബിഗ് ബോസ് വീട്ടിലെ ബാക്ഗ്രൗണ്ടില്‍ വന്ന പാട്ടിന് ചുവടുവെച്ച് കൊണ്ട് രാഖി നില്‍ക്കുമ്പോഴാണ് പിന്നില്‍ നിന്ന് റിതേഷിന്റെ കിടിലന്‍ എന്‍ട്രി കാണിക്കുന്നത്. വീടിനുള്ളില്‍ ഉണ്ടായിരുന്ന ബാക്കി മത്സരാര്‍ഥികളെ എല്ലാവരെയും ആവേശത്തിലാക്കിയുള്ള വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു ഇരുവരുടേതും. 'നിങ്ങളെ ഇവിടെ സ്വാഗതം ചെയ്യുന്നു. 12 രാജ്യങ്ങളിലെ പോലീസും മുഴുവന്‍ രാജ്യവും നിങ്ങള്‍ക്കായി കാത്തിരിക്കുന്നു' എന്നും പറഞ്ഞാണ് രാഖി റിതേഷിനെ വേദിയിലേക്ക് ക്ഷണിച്ചത്. ഒപ്പം ആരതി ഉഴിയുകയും കാലില്‍ തൊട്ട് വന്ദിക്കുകയും ചെയ്തിരുന്നു. രാഖിയും ഭര്‍ത്താവും വന്നതോടെ ഷോ കൂടുതല്‍ നാടകീയമായി മാറിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ എന്തൊക്കെ സംഭവിക്കുമെന്നത് കണ്ടറിയണം.

  Read more about: rakhi sawant salman khan
  English summary
  Is He Your Real Husband Or You Hired Him Asks Salman Khan To Rakhi Sawant
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X