For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭർത്താവ് വിക്കി അടുത്ത്, എനിക്ക് പേടിയായി; കത്രീന കൈഫിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് സിദ്ധാന്ത്

  |

  ബോളിവുഡിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് കത്രീന കൈഫ്. വിദേശത്ത് ജനിച്ചു വളർന്ന നടി കരിയറിൽ നേടിയെടുത്ത നേട്ടങ്ങൾ അത്ഭുതകരമാണ്. ഹിന്ദി ഭാഷ തീരെ വശമില്ലാതെയാണ് കത്രീന മുംബൈയിലേക്കെത്തുന്നത്. ഇന്ത്യൻ സിനിമയിലെ താരങ്ങളെക്കുറിച്ചോ സിനിമകളെക്കുറിച്ചോ ഒന്നും അറിയില്ല. അതിനാൽ തന്നെ ആദ്യ ചിത്രമായ ബൂമിൽ തന്നെ നടിക്ക് പിഴച്ചു. ഇന്റിമേറ്റ് രം​ഗങ്ങളുള്ള ഒരു ബി ​ഗ്രേഡ് സിനിമ ആയിരുന്നു ഇത്. കത്രീനയുടെ ചിത്രത്തിലെ രം​ഗങ്ങൾ വിവാ​ദമാവുകയും ചെയ്തു. ഹിന്ദി അറിയാത്തതിനാൽ അവസരങ്ങളും കത്രീനയ്ക്ക് ലഭിച്ചില്ല.

  ഇതോടെ തെന്നിന്ത്യൻ സിനിമകളിലും കത്രീന അഭിനയിച്ചു. അവിടെയും ശ്രദ്ധിക്കപ്പെട്ടില്ല. സിനിമ സ്വപ്നം കണ്ട് മുംബൈയിലേക്കെത്തുന്ന നിരവധി പെൺകുട്ടികളിൽ ഒരാളായി കത്രീനയെ സിനിമാ ലോകം തള്ളി. എന്നാൽ കത്രീനയുടെ സ്വപ്നങ്ങൾ പ്രതീക്ഷിച്ചതിലും വലുതായിരുന്നു. ഉടനെ ഹിന്ദി ഭാഷ പഠിച്ചെടുത്ത നടി കഠിനാധ്വാനത്തിലൂടെ ബോളിവുഡിൽ ഒരിടം നേടി. ഇന്ന് ബോളിവുഡിലെ താര റാണിയാണ് കത്രീന കൈഫ്. കഴിഞ്ഞ വർ‌ഷം ഡിസംബറിലാണ് കത്രീന കൈഫ് വിവാഹിതയായത്. നടൻ വിക്കി കൗശലാണ് കത്രീനയുടെ ഭർത്താവ്.

  Also Read: അത് കഴിയുന്നത് വരെയുള്ള മൂന്ന് ദിവസം ഞാൻ കുളിച്ചില്ല; ലൊക്കേഷന്‍ വൃത്തിയില്ലായിരുന്നുവെന്ന് നടി പരിനീതി ചോപ്ര

  പുതിയ ചിത്രം ഫോൺ ഭൂത് ആണ് കത്രീന കൈഫിന്റെ പുറത്തിറങ്ങാനുള്ള സിനിമ. സിദ്ധാന്ത് ചതുർവേദി, ഇഷാൻ ഖട്ടർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഇപ്പോഴിതാ കത്രീനയെ പറ്റി സിദ്ധാന്ത് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. കോഫി വിത്ത് കരണിലാണ് നടൻ ഇക്കാര്യം തുറന്നു പറഞ്ഞത്. കത്രീനയെ പോലെ വലിയാെരു താരത്തിനൊപ്പം അഭിനയിക്കുന്നതിൽ പേടി തോന്നിയിരുന്നോ എന്നായിരുന്നു ഷോയിൽ കരണിന്റെ ചോദ്യം.

  'ഞങ്ങൾ തമ്മിലുള്ള ആദ്യ സീൻ ആണെന്ന് തോന്നുന്നു. ഞാൻ വളരെ നെർവസ് ആയിരുന്നു. കാരണം വിക്കി അവിടെ ഉണ്ടായിരുന്നു,' സിദ്ധാന്ത് ചതുർവേദി പറഞ്ഞതിങ്ങനെ.

  Also Read: അവള്‍ എന്റെ ചോരയില്‍ പിറന്നതല്ല; മകളുടെ പ്രണയ വിവാഹത്തിന് പിന്നാലെ വെളിപ്പെടുത്തി രാജ് കിരണ്‍

  നടി ദീപിക പദുകോണിനൊപ്പം ​ഗെഹരിയാൻ എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണ് സിദ്ധാന്ത് കത്രീനയ്ക്കൊപ്പം എത്തുന്നതും. ഇതേക്കുറിച്ചും സിദ്ധാന്ത് സംസാരിച്ചു. 'അവർ‌ രണ്ട് പേരും രണ്ട് വ്യത്യസ്ത സൂപ്പർ സ്റ്റാറുകൾ ആണ്. എന്നെ സംബന്ധിച്ച് എല്ലാ സിനിമയും ആദ്യ സിനിമ ആണ്. ഞാൻ രൺവീറിനൊപ്പവും ആലിയക്കൊപ്പവും പിന്നീട് ദീപികയ്ക്കൊപ്പവും കത്രീനയ്ക്കൊപ്പവും അഭിനയിച്ചു,' സിദ്ധാന്ത് ചതുർവേ​ദി പറഞ്ഞു.

  കത്രീനയുടെ വിവാഹ ശേഷം റിലീസാവുന്ന സിനിമ കൂടിയാണ് ഫോൺ ഭൂത്. നവംബർ നാലിനാണ് ഫോൺ ഭൂത് റിലീസ് ചെയ്യുന്നത്. കത്രീന കൈഫ്, ഇഷാൻ ഖട്ടർ‌, സിദ്ധാന്ത് ചതുർവേദി എന്നിവർ ഒരുമിച്ചാണ് കോഫി വിത്ത് കരണിൽ എത്തിയത്.

  Also Read: മുരളി രാവും പകലും മദ്യപാനമായിരുന്നു, ആ നടനെ പ്രതിഫലം പോലും കൊടുക്കാതെ ചിലർ ഒതുക്കി; മാമുക്കോയ

  ഷോയിൽ തന്റെ ഭർത്താവ് വിക്കി കൗശലിനെക്കുറിച്ച് കത്രീനയും സംസാരിച്ചിരുന്നു. പ്രണയത്തിലാവുന്നതിന് മുമ്പ് വിക്കിയുടെ പേര് മാത്രമേ താൻ കേട്ടിരുന്നുള്ളൂ എന്നും പരിചയം ഇല്ലായിരുന്നെന്നും കത്രീന പറഞ്ഞു. പക്ഷെ നടനെ കണ്ടപ്പോൾ തനിക്കിഷ്ടമായെന്നും കത്രീന തുറന്ന് പറഞ്ഞു. അടുത്തിടെ ഫിലിം ഫെയർ അവാർഡ് നിശയിലും കത്രീനയും വിക്കി കൗശലും ഒരുമിച്ചെത്തിയിരുന്നു.

  വിവാഹ ശേഷം കരിയറിന്റെ തിരക്കുകളിലാണ് നടി. ക്രിസ്മസ്, ടൈ​ഗർ 3 എന്നീ സിനിമകളും പുറത്തിറങ്ങാനുണ്ട്. ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവർക്ക് ഒപ്പമെത്തുന്ന ജീലേ സരാ എന്ന സിനിമയും പണിപ്പുരയിലാണ്. അടുത്ത വർഷത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് വിവരം.

  Read more about: katrina kaif
  English summary
  siddhant chaturvedi reveals he got nervous when acting with katrina because of vicky kaushal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X