For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത് കഴിയുന്നത് വരെയുള്ള മൂന്ന് ദിവസം ഞാൻ കുളിച്ചില്ല; ലൊക്കേഷന്‍ വൃത്തിയില്ലായിരുന്നുവെന്ന് നടി പരിനീതി ചോപ്ര

  |

  നടി പ്രിയങ്ക ചോപ്രയുടെ പാതയിലൂടെ തന്നെ സഹോദരി പരിനീതി ചോപ്രയും അഭിനയത്തിലേക്ക് എത്തിയിരുന്നു. ശ്രദ്ധേയമായ നിരവധി സിനിമകളിലാണ് പരിനീതി അഭിനയിച്ചിട്ടുള്ളത്. അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടികൊടുത്ത ചിത്രമാണ് സന്ദീപ് ഓര്‍ പിങ്കി ഫരാര്‍ എന്ന ചിത്രം. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രം ബ്ലാക്ക് കോമഡിയായിട്ടാണ് ഒരുക്കിയത്.

  അതേ സമയം ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി പലവിധത്തിലുള്ള തയ്യാറെടുപ്പുകള്‍ താന്‍ എടുത്തിട്ടുണ്ടെന്ന് പറയുകയാണ് പരിനീതിയിപ്പോള്‍. അതിലൊന്ന് രണ്ട് ദിവസത്തോളം കുളിക്കുക പോലും ചെയ്യാതെ നടക്കേണ്ടി വന്നതാണെന്നാണ് ഏറ്റവും പുതിയതായി ഒരു അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയത്.

  കഴിഞ്ഞ വര്‍ഷം മുതലിങ്ങോട്ട് മൂന്ന് സിനിമകളിലാണ് പരിനീതി അഭിനയിച്ചത്. ഗേള്‍ ഓണ്‍ ദി ട്രെയിന്‍, സൈന, സന്ദീപ് ഔര്‍ പിങ്കി ഫരാര്‍ എന്നിവയാണ് ഈ ചിത്രങ്ങള്‍. മൂന്നും ഹിറ്റായതോടെ സിനിമയുടെ വിജയമാഘോഷിക്കാന്‍ തുര്‍ക്കിയിലേക്ക് പോയിരിക്കുകയാണ് നടി. സന്ദീപ് ഔര്‍ പിങ്കി ഫരാറിന്റെ ചിത്രീകരണ സമയത്തെ ചില അനുഭവങ്ങളാണ് നടിയിപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

  Also Read: ഒരേ കാറിലാണ് താരങ്ങളുടെ യാത്ര; നടന്‍ സിദ്ധാര്‍ഥും അദിതിയും തമ്മിലുള്ള പ്രണയം ഉറപ്പിച്ച് പാപ്പരാസികള്‍

  ഈ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി പരിനീതി അണിഞ്ഞ കോസ്റ്റിയൂം മുതല്‍ എല്ലാം ആരാധകരുടെ പ്രശംസകള്‍ ഏറ്റുവാങ്ങിയിരിക്കുകയാണ്. കുന്നിന്റെ മുകളിലുള്ള ഒരു കുടിലില്‍ വച്ച് പരിനീതിയുടെ കഥാപാത്രത്തിന്റെ ഗര്‍ഭം അലസി പോവുന്നത് കാണിക്കുന്നുണ്ട്. അന്നത്തെ ദിവസം അവിടെ തന്നെ കിടന്നുറങ്ങി രാവിലെ എഴുന്നേല്‍ക്കുന്നതാണ് സീന്‍. പിറ്റേ ദിവസവും ഒന്ന് കുളിക്കുക പോലും ചെയ്യാതേ അലക്കാത്ത അതേ വേഷത്തില്‍ തന്നെയാണ് പരിനീതി അഭിനയിച്ചത്.

  Also Read: രണ്ടാമതൊരു റിലേഷന്‍ കല്യാണമാണെന്ന് തീരുമാനിച്ചു; ചീത്തപ്പേരുണ്ടാക്കാന്‍ താല്‍പര്യമില്ലായിരുന്നുവെന്ന് നടി യമുന

  രണ്ടോ മൂന്നോ ദിവസമെടുത്താണ് ആ സീന്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ആ ദിവസങ്ങളില്‍ ഞാന്‍ കുളിക്കുക പോലും ചെയ്തിരുന്നില്ല. ആളുകള്‍ ഇതിനെ എങ്ങനെ എടുക്കുമെന്ന് എനിക്ക് അറിയില്ലെന്നും പരിനീതി വ്യക്തമാക്കുന്നു. ആ സിനിമയുടെ ലൊക്കേഷന്‍ വളരെ വൃത്തിഹീനമായിരുന്നു.

  ഷൂട്ട് കഴിയുമ്പോഴെക്കും ഞാന്‍ ചെളിയില്‍ കുളിച്ച അവസ്ഥയാവും. പൊടിയൊക്കെ കേറി എന്റെ മുടി വെളുത്ത നിറമാവും. അത് വൃത്തിയാക്കാന്‍ ശ്രമിച്ചില്ല. അങ്ങനെ തന്നെ ഉറങ്ങാന്‍ പോവുകയും പിറ്റേന്ന് അതേ വൃത്തികേടില്‍ തന്നെ തിരിച്ച് വന്ന് അഭിനയിക്കുമെന്നും പരിനീതി പറയുന്നു.

  Also Read: മക്കള്‍ക്ക് കൂടുതല്‍ അടുപ്പം ഭാര്യ സുചിത്രയോട്; പ്രണവിന് അഭിനയിക്കാന്‍ ഇഷ്ടമല്ല, വിസ്മയയെ കുറിച്ചും മോഹന്‍ലാൽ

  താനൊരു മെത്തേഡ് ആക്ടര്‍ അല്ലെന്നാണ് പരിനീതി പറയുന്നത്. ഇടയ്ക്ക് ഷൂട്ടിങ്ങിനിടയില്‍ നമ്മള്‍ കുറച്ച് ഓവറാവുന്നുണ്ടോന്ന് ചിന്തിക്കാറുണ്ട്. അതെല്ലാം ആവശ്യമുള്ളത് തന്നെയായിരുന്നു എന്നും നടി വ്യക്തമാക്കി.

  2011 ലാണ് പരിനീതി ചോപ്രയും അഭിനയത്തിലേക്ക് എത്തുന്നത്. സഹോദരിയുടെ അത്രയും പേര് കേട്ട നടിയായില്ലെങ്കിലും ബോളിവുഡില്‍ അറിയപ്പെടുന്ന നിലയിലേക്ക് വളരാന്‍ പരിനീതിയ്ക്കും സാധിച്ചിരുന്നു. സൈന എന്ന ചിത്രമാണ് അവസാനമായി പരിനീതിയുടേതായി പുറത്തിറങ്ങിയത്. ഇനി പ്രൊഡക്ഷന്‍ നടക്കുന്ന മൂന്നാല് സിനിമകള്‍ കൂടി വരാനുണ്ട്.

  English summary
  Parineeti Chopra Didn't Bath Two Days For Sandeep Aur Pinky Faraar? Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X