'അമ്മയുടെ ഇഷ്ട നായകൻ അനിൽ കപൂറായിരുന്നു, കണ്ട് പഠിക്കാൻ ഉപദേശിച്ചിരുന്നു'; വെളിപ്പെടുത്തി താരപുത്രി

80കളിലെയും 90കളിലെയും ഏറ്റവും മികച്ച ഓൺ സ്‌ക്രീൻ ജോഡികളെക്കുറിച്ച് പറയുമ്പോൾ... അനിൽ കപൂറും അന്തരിച്ച നടി ശ്രീദേവിയും ഈ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ലംഹേ, മിസ്റ്റർ ഇന്ത്യ, ജുഡായി, ജൻബാസ് എന്നിവ ശ്രീദേവി-അനിൽ കപൂർ ജോഡിയിൽ പിറന്ന ബ്ലോക്ക്ബസ്റ്ററുകളിൽ ചിലതാണ്. അനിലിന്റെയും ശ്രീദേവിയുടെയും സ്‌ക്രീൻ കെമിസ്ട്രി ദശലക്ഷക്കണക്കിന് ആളുകൾ ആരാധിച്ചിരുന്നു. ശ്രീദേവിയും ഒരുമിച്ച് അഭിനയിക്കുമ്പോൾ ഏറെ ആസ്വദിച്ചിരുന്നത് അനിൽ കപൂറിനൊപ്പമുള്ള സിനിമകളായിരുന്നു. പലപ്പോഴും മകൾ ജാൻവി കപൂറിനോട് അനിൽ കപൂറിന്റെ സിനിമകൾ കാണാനും അദ്ദേഹത്തിൽ നിന്ന് പഠിക്കാനും ആവശ്യപ്പെടുമായിരുന്നു. ജാൻവി തന്നെയാണ് അമ്മയ്ക്ക് പ്രിയപ്പെട്ട നടനെ കുറിച്ച് അഭിമുഖത്തിനിടെ തുറന്ന് പറഞ്ഞത്.

Anil Kapoor, Anil Kapoor sridevi, sri devi movies, Janhvi Kapoor, അനിൽ കപൂർ സിനിമകൾ, ജാൻവി കപൂർ സിനിമകൾ, ശ്രീദേവി അനിൽ കപൂർ

'അനിൽ കപൂർ അമ്മയുടെ പ്രിയപ്പെട്ട നായകനാടനായിരുന്നു. അവർ ഒരുമിച്ച് ചെയ്ത സീനുകളിലും വർക്കുകളിലും അവർക്കിടയിൽ ഒരു പ്രത്യേക കെമിസ്ട്രി ഉണ്ടായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾ കാണാൻ അമ്മ എപ്പോഴും എന്നോട് പറയുമായിരുന്നു. ചാച്ചു എന്നാണ് ഞാൻ അദ്ദേഹത്തെ വിളിക്കുന്നത്. അമ്മ അനിൽ കപൂറിനെ കുറിച്ച് അല്ലാതെ മറ്റൊരു നടനെ കുറിച്ചും ഇത്തരത്തിൽ പറഞ്ഞ് ഞാൻ കേട്ടിട്ടില്ല. അദ്ദേഹം ജോലിയോട് കാണിക്കുന്ന ആത്മാർഥതയും അദ്ദേഹം കാഴ്ചവെക്കുന്ന കഠിനാധ്വാനവും നോക്കി പഠിക്കാനും അമ്മ ഉപദേശിക്കുമായിരുന്നു. അദ്ദേഹം കോമഡി കൈകാര്യം ചെയ്യുന്നത് അമ്മ ഏറെ ആസ്വദിച്ചിരുന്നു' ജാൻവി കപൂർ പറഞ്ഞു.

Also Read: 'ചേട്ടന് മക്കളുണ്ടെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി, ചിലപ്പോഴൊക്കെ ജയന്തിയാകും'; അപ്സര പറയുന്നു

നായക്, മിസ്റ്റർ ഇന്ത്യ എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ ആക്ഷൻ രംഗങ്ങൾ തനിക്ക് കാണാൻ കഴിഞ്ഞിട്ടില്ലെന്നും ജാൻവി കപൂർ പറഞ്ഞു. പെട്ടന്ന് കരച്ചിൽ വരുമെന്നും അതിനാൽ അവയെല്ലാം കാണുന്നത് ബുദ്ധിമുട്ടായിരുന്നുവെന്നും ജാൻവി കൂട്ടിച്ചേർത്തു. 'അനിൽ കപൂർ നിങ്ങളുടെ ബന്ധുവായത് കൊണ്ട് മാത്രമല്ല അദ്ദേഹം നിങ്ങളോട് സ്നേഹം കാണിക്കുകയും, നന്നായി പെരുമാറുകയും, താമശ പറയുകയുമെല്ലാം ചെയ്യുന്നത്. അദ്ദേഹം അഭിനേതാവാണ് എന്നത് കൊണ്ട് കൂടിയാണ്' എന്ന് അമ്മ പറയുമായിരുന്നുവെന്നും ജാൻവി കൂട്ടിച്ചേർത്തു. അദ്ദേഹം ഒരു ദുർബല ഹൃദയനാണെന്ന് അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും ജാൻവി പറയുന്നു.

Also Read: 'ചിരുവിന്റെ വിടവ് റായൻ ഇല്ലാതാക്കുന്നു, ലൈഫ് ഇപ്പോൾ ഇങ്ങനെയാണ്', വിശേഷങ്ങളുമായി മേഘ്ന രാജ്

ഇതിഹാസ നടി ശ്രീദേവി 2018 ഫെബ്രുവരി 24 ന് ആണ് മരിച്ചത്. ദുബായിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബസമേതം പോയതായിരുന്നു നടി. എന്നാൽ കുളിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരിക്കുമ്പോൾ 55 വയസായിരുന്നു ശ്രീദേവിക്ക്. ജാൻവിയുടെ സിനിമാ അരങ്ങേറ്റം കാണാൻ ഏറെ ​ആ​ഗ്രഹിച്ചതും ശ്രീദേവിയായിരുന്നു. മകളുടെ സിനിമയുടെ ചിത്രീകരണം നടക്കുന്നതിന് ഇടയാണ് ശ്രീദേവി അന്തരിച്ചത്. മലയാളത്തിലടക്കം നിരവധി തെന്നിന്ത്യൻ ഭാഷകളിൽ ശ്രീദേവി അഭിനയിച്ചിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

Also Read: രാം ചരണിന്റെ പല്ല് അടിച്ച് തെറിപ്പിക്കുമെന്ന് പറഞ്ഞ് നന്ദമൂരി ബാലകൃഷ്ണ, കാരണം വിചിത്രം

Read more about: anil kapoor sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X