For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവസരത്തിന് പകരം സെക്സ് ചോദിച്ച നിർമാതാക്കൾ, പലരും പ്രമുഖർ; തുറന്ന് പറഞ്ഞ് നടി

  |

  സിനിമാ മേഖലയിലെ കാസ്റ്റിം​ഗ് കൗച്ച് സംബന്ധിച്ച് വർഷങ്ങളായി ചർ‌ച്ചകൾ നടക്കുന്നുണ്ട്. സിനിമാ സ്വപ്നങ്ങളുമായെത്തുന്ന സ്ത്രീകൾക്കും പലപ്പോഴും പുരുഷൻമാർക്ക് നേരെയും ഉണ്ടാവുന്ന ലൈം​ഗിക ചൂഷണം സംബന്ധിച്ച് നിരവധി പേർ തുറന്നു പറഞ്ഞിട്ടുമുണ്ട്. മീ ടൂ അലയൊലികളുടെ സമയത്തായിരുന്നു ഇത്തരം സഭംവ കഥകളെ പറ്റി കൂടുതൽ പേർ അറിഞ്ഞത്. ബോളിവുഡിലും തെന്നിന്ത്യയിലും ഒരു പോലെ മീടൂ ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ‍‍‍‍‍‍‍‍‍‍‍‍‍​അടുത്തിടെ മലയാളത്തിൽ വരെ സിനിമാ മേഖലയിൽ വിവാദമുണ്ടാക്കിയത് ഇത്തരത്തിലുള്ള തുറന്നു പറച്ചിലുകളായിരുന്നു.

  ഇപ്പോഴിതാ ഹിന്ദി ടെലിവിഷൻ രം​ഗത്തെ താരമായ ഷമ ശികന്ദർ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. യെ മേരി ലൈഫ് ഹേ, ബാൽ വീർ തുടങ്ങിയ ടെലിവിഷൻ ഷോകളിലൂടെയാണ് നടി അറിയപ്പെടാൻ തുടങ്ങിയത്. തുടക്കാലത്ത് തനിക്ക് നിർമാതാക്കളിൽ നിന്നും നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെക്കുറിച്ച് നടി സംസാരിച്ചു. ഒപ്പം യുവതലമുറയിലെ പ്രൊഡ്യൂസർമാർ വളരെ പ്രൊഫഷണലാണെന്നും ഇൻഡസ്ട്രി ഇന്ന് ഒരുപാട് മാറിയെന്നും നടി അഭിപ്രായപ്പെട്ടു.

  Also Read: മണിക്കൂറുകൾ നീണ്ട സർജറി, ജീവിതം പുതിയ ദിശയിലേക്കെന്ന് താര കല്യാൺ; വിശേഷങ്ങൾ പങ്കുവച്ച് വീഡിയോ

  'ഇൻഡസ്ട്രി ഒരുപാട് മാറിയിട്ടുണ്ട്. ഇന്ന് യുവ നിർമാതാക്കൾ വളരെ പ്രൊഫഷണലും ആളുകളെ ബഹുമാനിക്കുന്നവരും ആണ്. ജോലിക്ക് വേണ്ടി സെക്സ് എന്ന രീതി അവർക്കില്ല. എന്റെ സുഹൃത്തുക്കളായിരിക്കണമെന്ന് പറഞ്ഞു നിർമാതാക്കൾ മുമ്പുണ്ടായിരുന്നു. ഒപ്പം വർക്ക് ചെയ്യാതെ എങ്ങനെയാണ് സുഹൃത്തുക്കളാവുക എന്നാണ് ഞാൻ കരുതിയത്. ജോലി ലഭിക്കാൻ വേണ്ടി സെക്സ് ചോദിക്കുന്നത് ഏറ്റവും തരം താണ പ്രവൃത്തിയാണെന്ന് ഞാൻ കരുതുന്നു'

  Also Read: എന്റെ മകൻ ഞാൻ എന്ത് പറഞ്ഞാലും കേൾക്കും, പക്ഷേ അനുസരിക്കില്ല; ഷെയിൻ നിഗത്തെ കുറിച്ച് അബി പറഞ്ഞത്

  ഇവരിൽ ചില പ്രൊഡ്യൂസർമാർ ഇൻഡസ്ട്രിയിലെ പ്രമുഖരാണെന്നും നടി പറഞ്ഞു. ഇങ്ങനെ ചെയ്യണമെന്നുണ്ടെങ്കിൽ അവർ വളരെ അപകർഷകതയുള്ള മനുഷ്യരായിരിക്കണം. ഇവരിൽ‌ ചില നിർമാതാക്കൾ ഇൻഡസ്ട്രിയിലെ പ്രമുഖരാണ്. സ്വാഭാവികമായ രീതിയിൽ ഒരു സ്ത്രീയുടെ ഹൃദയം കീഴടക്കാനുള്ള ആത്മവിശ്വാസം നിങ്ങൾക്കില്ലെന്നാണ് ഇത് കാണിക്കുന്നത്, ഷമ പറഞ്ഞു.

  അതേസമയം ബോളിവുഡിൽ മാത്രമല്ല ഈ പ്രവണത ഉള്ളതെന്നും എല്ലാ തൊഴിൽ മേഖലകളിലും ഇതുണ്ടെന്നും നടി പറഞ്ഞു. കാസ്റ്റിം​ഗ് കൗച്ച് ബോളിവുഡിൽ മാത്രം ഉള്ളതല്ല. ഇതെല്ലായിടത്തും നടക്കുന്നുണ്ട്. ബോളിവുഡിനെ മാത്രം പഴിക്കുന്നത് തെറ്റാണ്. ഇത് ലൈം ലൈറ്റിലുള്ള ഒരു പ്രൊഫഷൻ ആയതിനാലാണ് കൂടുതൽ സംസാരിക്കപ്പെടുന്നത്, ഷമ പറഞ്ഞു. ബോളിവുഡ് ലൈഫിനോടാണ് താരത്തിന്റെ പ്രതികരണം.

  Also Read: മറ്റൊരാളെ കൊണ്ട് വരാതെ രക്ഷയില്ല; എന്നിട്ടും വിനയൻ ആ സീൻ കളഞ്ഞില്ല, ഭര്‍ത്താവിൻ്റെ വേഷത്തെ കുറിച്ച് റാണി ശരണ്‍

  കഴിഞ്ഞ വർഷമാണ് ഷമ വിവാഹിതയായത്. ജയിംസ് മില്ലിറോൺ ആണ് ഭർത്താവ്. ഏറെ നാളത്തെ പ്രണയത്തിനാെടുവിലായിരുന്നു വിവാഹം. 2015 ൽ ഇരുവരുടെയും എൻ​ഗേജ്മെന്റ് കഴിഞ്ഞിരുന്നു. പിന്നീട് വിവാഹം നീണ്ടു പോയി. ഹിന്ദി ടെലിവിഷൻ രം​ഗത്തെ കാസ്റ്റിം​ഗ് കൗച്ചിനെ പറ്റി നേരത്തെയും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഷമയുടെ വാക്കുകൾ ഇൻഡസ്ട്രിയിൽ ചർച്ചയായി മാറിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.

  Read more about: bollywood
  English summary
  tv actor shama sikander on dark side of bollywood; says young producers changed the industry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X