For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീദേവി വന്നതോടെ പണം പോവുന്ന വഴിയില്ല, ബോണി കപൂറിനോട് ദേഷ്യപ്പെട്ട സഹോദരൻ അനിൽ കപൂർ

  |

  ബോളിവുഡിൽ ശ്രീദേവിക്ക് പകരം വെക്കാൻ മറ്റൊരു താരം ഇല്ലെന്നാണ് ആരാധകർ പറയുന്നത്. 90 കളിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ ബി​ഗ് സ്ക്രീനിൽ വിസ്മയം തീർത്ത ശ്രീദേവി ഇന്ത്യൻ സിനിമയിലെ തരം​ഗമായിരുന്നു. സൂപ്പർ സ്റ്റാർ പദവി ലഭിച്ച ആദ്യ നായിക നടിയും ശ്രീദേവിയായിരുന്നു.

  അഭിനയ മികവും നൃത്തത്തിലെ മികവും നടിയുടെ കരിയറിനെ ഉയരങ്ങളിലെത്തിച്ചു. ജുഡൈ, ലഡ്ല, മിസ്റ്റർ ഇന്ത്യ, നാ​ഗിന, കർമ്മ, മഖ്സത്, ഹിമ്മത്വാല തുടങ്ങി ഹിറ്റുകളുടെ വൻനിരയാണ് ശ്രീദേവിക്ക് സൃഷ്ടിക്കാനായത്. നീണ്ട ഇടവേളയ്ക്ക് ശേഷം ചെയ്ത ഇം​ഗ്ലീഷ് വിം​ഗ്ലീഷ് എന്ന സിനിമയും ഏറെ ശ്രദ്ധിക്കപ്പെട്ടു.

  നിർമാതാവ് ബോണി കപൂറിനെയാണ് ശ്രീദേവി വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയവും വിവാഹവും ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരിക്കെയാണ് ബോണി കപൂർ ശ്രീദേവിയുമായി ബന്ധം സ്ഥാപിക്കുന്നതും വിവാഹം കഴിക്കുന്നതും. ബോണി കപൂറിന്റെ ആദ്യ ഭാര്യ മോണ ശൂരി കപൂറിനെ ഇതേറെ ബാധിച്ചിരുന്നു. അർജുൻ കപൂർ, അൻശുള കപൂർ എന്നീ മക്കളും ഇരുവർക്കുമുണ്ടായിരുന്നു. ബോളിവുഡിലെ യുവനടനായി മാറിയ അർജുൻ കപൂർ അടുത്തിടെയാണ് പിതാവ് ബോണി കപൂറുമായി രമ്യതയിലായത്.

  Also Read: കൂട്ടുകാര്‍ക്ക് മുന്നില്‍ വച്ച് ഹൃത്വിക്കിനെ തല്ലി അച്ഛന്‍; ആദ്യമായും അവസാനമായും തല്ലിയത് അന്നെന്ന് താരം

  ശ്രീവേദിയുടെ കരിയറിലെ ഹിറ്റ് സിനിമയായിരുന്നു മിസ്റ്റർ ഇന്ത്യ. അനിൽ കപൂർ നായകനായ ചിത്രത്തിന്റെ നിർമാതാവ് നടന്റെ സഹോദരനായ ബോണി കപൂറായിരുന്നു. അന്ന് ശ്രീദേവിയും ബോണിയും പ്രണയത്തിലല്ല. മിസ്റ്റർ ഇന്ത്യയിൽ ശ്രീദേവിയെ നായികയാക്കണമെന്ന് തീരുമാനിച്ചത് ബോണി കപൂറായിരുന്നു.

  എന്നാൽ ആദ്യം ഈ ഓഫർ ശ്രീദേവി സ്വീകരിച്ചില്ല. എന്നാൽ ബോണി കപൂർ വിടാഞ്ഞതോടെ 10 ലക്ഷം രൂപ പ്രതിഫലമായി വേണമെന്ന് ശ്രീദേവി എന്ന് പറഞ്ഞു. അന്നത്തെ വൻ പ്രതിഫലമായിരുന്നു അത്. ബോണി കപൂറാവട്ടെ 10 ലക്ഷത്തിന് പകരം 11 ലക്ഷം രൂപ നൽകി ശ്രീദേവിയെ സിനിമയിലെത്തിച്ചു. ഇത് ബോണിയുടെ സഹോദരനായ അനിൽ കപൂറിനെ ചൊടിപ്പിച്ചു.

  Also Read: മീനാക്ഷിയെ പനമ്പള്ളിയിൽ തടഞ്ഞുവെച്ച് നാട്ടുകാർ‌, രക്ഷാപ്രവർത്തനം കണ്ണൂരിൽ ഇരുന്ന് ആസൂത്രണം ചെയ്ത് ഡെയ്ൻ!

  സിനിമയിലേക്ക് അനിൽ കപൂറും വലിയ തുക നിക്ഷേപിച്ചിരുന്നു. എന്നാൽ തന്റെ അതൃപ്തി അപ്പോൾ അനിൽ കപൂർ പ്രകടിപ്പിച്ചില്ല. എന്നാൽ സിനിമയുടെ ഷൂട്ടിം​ഗ് തുടങ്ങിയ ശേഷം ശ്രീദേവിക്ക് വേണ്ടി നിരവധി സാമ്പത്തിക സഹായങ്ങൾ ബോണി കപൂർ ചെയ്തു കൊണ്ടിരുന്നു. അക്കാലത്ത് സാമ്പത്തികമായ ചില പ്രശ്നങ്ങൾ ശ്രീദേവിക്കുണ്ടായിരുന്നു.

  ഇതിനിടെയാണ് നടിയുടെ അമ്മയ്ക്ക് സുഖമില്ലാതാവുന്നതും ചികിത്സയ്ക്ക് വലിയ തുക ആവശ്യമായി വന്നതും. ഈ ഘട്ടത്തിൽ ബോണി കപൂർ ശ്രീദേവിയെ സഹായിച്ചു. ചികിത്സാ ചെലവ് ഏറ്റെടുത്ത ബോണി നടിക്ക് യുഎസിലേക്ക് ടിക്കറ്റും എടുത്തു നൽകി. ശ്രീദേവിക്ക് വേണ്ടി പണം വലിയ തോതിൽ ചെലവഴിച്ചത് അനിൽ കപൂറിനെ പ്രകോപിതനാക്കി.

  Also Read: അദ്ദേഹം എന്നെ ബാസ്റ്റഡ് എന്ന് വിളിച്ചു, ഞാന്‍ ഒരുപാട് കരഞ്ഞു; അനുഭവം പറഞ്ഞ് മണിയന്‍പിള്ള രാജു

  സിനിമയുടെ സെറ്റിൽ വെച്ച് ബോണി കപൂറിനോട് അനിൽ കപൂർ ദേഷ്യപ്പെടുകയും സെറ്റിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഒടുവിൽ സംവിധായക​ൻ ശേഖർ കപൂർ സംസാരിച്ച ശേഷമാണ് അനിൽ കപൂർ തിരിച്ചെത്തിയത്. പ്രൊഡക്ഷൻ ജോലികൾ താനേറ്റെടുക്കുമെന്ന കണ്ടീഷനും അനിൽ കപൂർ വെച്ചു. ശേഷം സിനിമ റിലീസായപ്പോൾ ലാഭത്തിന്റെ വലിയൊരു ശതമാനം അനിൽ കപൂർ ആവശ്യപ്പെടുകയും ചെയ്തു.

  Read more about: sridevi anil kapoor
  English summary
  when anil kapoor and boney kapoor had a fight because of sridevi; here is what happened
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X