For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൽമാനുമായുള്ള ബന്ധത്തിന് അതിരുകളുണ്ട്; മുൻ കാമുകനുമായുള്ള സൗഹൃദത്തെക്കുറിച്ച് കത്രീന

  |

  ബോളിവുഡിലെ ജനപ്രിയ നടിയാണ് കത്രീന കൈഫ്. രണ്ട് പതിറ്റാണ്ട് പിന്നിടുന്ന കരിയറിൽ താരം ഇതുവരെ നേടിയെടുത്ത ഖ്യാതികൾ നിരവധിയാണ്. സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ സ്ഥിരം നായിക, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിലൊരാൾ, ഫിറ്റ്നസിൽ ബോളിവുഡിലെ ഐക്കൺ, ഇന്ത്യയിലെ തന്നെ ഹിറ്റ് ഡാൻസ് നമ്പറുകളിലെ താരം തുടങ്ങി കത്രീന കൈഫ് ഇന്ന് പകരം വെക്കാനില്ലാത്ത നായിക നടിയാണ്.

  2003 ൽ ബൂം എന്ന സിനിമയിലൂടെയാണ് കത്രീന ബോളിവുഡിലേക്ക് അരങ്ങേറുന്നത്. വിദേശത്ത് ജനിച്ച് വളർന്ന കത്രീന തുടക്ക കാലത്ത് ഇന്ത്യൻ പശ്ചാത്തലമില്ലാത്തതിനാലും ഹിന്ദി ഭാഷ വശമില്ലാത്തതിനാലും കരിയറിൽ പ്രതീക്ഷിച്ച അവസരങ്ങളിലേക്കെത്തിയില്ല. ആദ്യ സിനിമ ബൂം ഒരു ബി ​ഗ്രേഡ് സിനിമയായിരുന്നതും കത്രീനയെ ബാധിച്ചു.

  എന്നാൽ വളരെ പെട്ടന്ന് തന്നെ ഈ പ്രതിസന്ധികൾ കത്രീന തരണം ചെയ്തു. ഹിന്ദി ഭാഷയിൽ സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യാൻ തുടങ്ങിയ കത്രീന ഡാൻസ്, ഫിറ്റ്നസ് എന്നിവയിലും കഠിന പരിശീലനം നടത്തി. പിന്നീട് ബോളിവുഡിലെ മുൻനിര നായിക നടിയായി കത്രീന മാറുന്നതാണ് സിനിമാ ലോകം കണ്ടത്.

  കരിയറിലെ മിക്ക സിനിമകളിലും സൂപ്പർസ്റ്റാറുകളുടെ നായികയായാണ് കത്രീന എത്തിയത്. എന്നാൽ ഒരു സമയത്ത് സെൻസേഷനാവുന്ന നായിക മുഖം എന്നതിനപ്പുറം നീണ്ട ഇരുപത് വർഷത്തോളം കരിയറിന്റെ തന്റെ സ്ഥാനം നിലനിർത്താനായതാണ് കത്രീന സ്വന്തമാക്കിയ നേട്ടം.

  Also Read: ഡ്യൂപ്പില്ലാതെ മരണക്കിണറിലിറങ്ങിയിട്ട് തലകറങ്ങി; കമല്‍ ഹാസനെ അംബാസിഡറില്‍ ചേസ് ചെയ്ത കഥ പറഞ്ഞ് ബാബു ആന്റണി

  കരിയറിൽ തിളങ്ങുമ്പോഴും കത്രീനയുടെ വ്യക്തി ജീവിതം എന്നും ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. പ്രമുഖ ബോളിവുഡ് താരങ്ങളുമായുള്ള പ്രണയം, വേർപിരിയൽ തുടങ്ങിയവയെല്ലാം നടിയെ അക്കാലത്ത് വാർത്തകളിൽ നിറ‍ച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ നടൻ വിക്കി കൗശലുമായി വിവാഹം കഴിക്കുന്നത് വരെ ഇത്തരം ​ഗോസിപ്പുകൾ നീണ്ടു നിന്നു.

  Also Read: സേതുപതിയ്ക്ക് തടി പ്രശ്‌നമല്ല; നടിയോട് അമ്മയായി അഭിനയിച്ചൂടെ എന്ന് ചോദിക്കും: അപര്‍ണ ബാലമുരളി

  നടൻ സൽമാൻ ഖാനുമായുണ്ടായിരുന്ന പ്രണയവും വേർപിരിയലും ആയിരുന്നു ഇതിൽ പ്രധാനം. 2009 ലാണ് ഇരുവരും വേർപിരിഞ്ഞത്. ശേഷം നടൻ രൺബീർ കപൂറുമായി കത്രീന പ്രണയത്തിലായി. പ്രണയം അവസാനിച്ചെങ്കിലും കത്രീനയും സൽമാനും നല്ല സുഹൃത്തുക്കളായി തുടർന്നു. ടൈ​ഗർ സിന്ദാഹെ, ഭാരത് തുടങ്ങിയ സിനിമകളിൽ ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പൊതുവെ സൽമാന്റെ മുൻ കാമുകിമാരിൽ മിക്കവരും നടനെതിരെ പരസ്യമായി രം​ഗത്ത് വന്ന സാഹചര്യം ഉണ്ടായെങ്കിലും കത്രീന സൽമാന്റെ നല്ല സുഹൃത്തായി തുടരുകയായിരുന്നു.

  Also Read: 'ഇവൻ വീർ രജനികാന്ത് വണങ്കാമുടി....'; രണ്ടാമതും അമ്മയായ സന്തോഷത്തിൽ സൗന്ദര്യ രജനികാന്ത്!

  പ്രൊഫഷണലായി സൽമാനുമായി ആരോ​ഗ്യകരമായ ബന്ധം തനിക്കുണ്ടെന്ന് കത്രീന മുമ്പൊരിക്കൽ പറഞ്ഞിരുന്നു. അഭിനേതാവെന്ന നിലയിൽ സൽമാൻ എന്നെ ബഹുമാനിക്കുന്നു. ഞാൻ സെറ്റിലേക്ക് വരുമ്പോൾ 1000 ശതമാനം തയ്യാറായിരിക്കും. ഞങ്ങൾ തമ്മിൽ ബഹുമാന്യമായ ഒരു സമവാക്യം ഉണ്ട്. പുറത്തുള്ള ആളുകൾക്ക് ചിലപ്പോൾ അത് മനസ്സിലാവില്ലായിരിക്കുമെന്നും കത്രീന പറഞ്ഞു. ഫിലിംഫെയറുമായുള്ള അഭിമുഖത്തിലായിരുന്നു കത്രീന ഇക്കാര്യം പറഞ്ഞത്. മുൻ കാമുകൻ രൺബീറുമായി കത്രീന ശത്രുതയിലല്ല.

  ഇവരോട് സൗഹൃദത്തോടെ ഇപ്പോഴും പെരുമാറുന്നതിനെ പറ്റിയും കത്രീന അന്ന് സംസാരിച്ചു. നിങ്ങളുടെ കഴിഞ്ഞ കാലത്ത് ജീവിതത്തിന്റെ ഭാ​ഗമായിരുന്നവരെ ബഹുമാനിക്കേണ്ടതുണ്ട്. കഴിഞ്ഞ സംഭവങ്ങളുടെ വൈര്യവും വാശിയും കൊണ്ട് നടക്കുന്നത് ജീവിതത്തിൽ ഉപകരിക്കില്ലെന്നും കത്രീന പറഞ്ഞു.

  Read more about: katrina kaif salman khan
  English summary
  when katrina kaif talked about her friendship with ex boyfriend salman khan; her words are viral again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X