For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇവൻ വീർ രജനികാന്ത് വണങ്കാമുടി....'; രണ്ടാമതും അമ്മയായ സന്തോഷത്തിൽ സൗന്ദര്യ രജനികാന്ത്!

  |

  ഇന്ത്യൻ സിനിമയുടെ സ്റ്റൈൽ മന്നൽ രജനികാന്തിന്റെ രണ്ട് പെൺമക്കളും അച്ഛന്റെ വഴിയെ സിനിമയിലേക്ക് എത്തിയിരുന്നു. സംവിധാനത്തിലാണ് രണ്ടുപേരും കഴിവ് തെളിയിച്ചിരിക്കുന്നത്. ഇതിനോടകം നിരവധി സിനിമകളുടെ ഭാ​ഗമായി പ്രവർത്തിച്ച് കഴിഞ്ഞു സൗന്ദര്യ.

  അച്ഛന്റെ പ്രിയപ്പെട്ട മകൾ കൂടിയാണ് സൗന്ദര്യ. ഇപ്പോഴിത ജീവിത്തിലെ പുതിയൊരു സന്തോഷത്തെ കുറിച്ച് തന്റെ ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് സൗന്ദര്യ.

  സൗന്ദര്യ വീണ്ടും ഒരു ആൺകുഞ്ഞിന്റെ അമ്മയായിരിക്കുന്നുവെന്നതാണ് താരത്തിന്റെ കുടുംബത്തിന്റേയും പുതിയ സന്തോഷം.

  Also Read: വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞത് വിനയായി, നാടിളക്കി വിവാദം; ഒടുവില്‍ മാപ്പ് പറഞ്ഞ് ശ്രീയ

  സൗന്ദര്യ രജനികാന്ത് ആദ്യം വിവാഹം ചെയ്തത് അശ്വിൻ റാം കുമാറെന്ന ബിസിനസ്മാനെയായിരുന്നു. എന്നാൽ ഏഴ് വർഷം മാത്രമാണ് ആ ബന്ധത്തിന് ആയുസുണ്ടായിരുന്നത്. ശേഷം സൗന്ദര്യയും അശ്വിനും വേർപിരിഞ്ഞു. ഈ ബന്ധത്തിൽ വേദ് എന്നൊരു മകനും സൗന്ദര്യയ്ക്കുണ്ട്. അശ്വിനുമായി പിരിഞ്ഞ ശേഷം കുറെനാൾ സിം​ഗിൾ മദറായി ജീവിച്ച സൗന്ദര്യ 2019ലാണ് വീണ്ടും വിവാഹിതയായത്.

  നടനും വ്യവസായിയുമായ വിശാഖന്‍ വണങ്കാമുടിയാണ് സൗന്ദര്യയെ വിവാഹം ചെയ്തത്. സിനിമാ-രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുത്ത ആഘോഷമായ ചടങ്ങായിരുന്നു സൗന്ദര്യയുടെ രണ്ടാം വിവാഹം.

  Also Read: 'അതുമായി നിനക്കെന്താ ബന്ധം'; ന്നാ താ കേസ് കൊട് കണ്ട് മമ്മൂട്ടി പറഞ്ഞതിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ

  സൗന്ദര്യയുടെയും വിശാഖന്റെയും പ്രി-വെഡ്ഡിങ് റിസെപ്ഷൻ ചിത്രങ്ങൾ അടക്കം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിത വിവാഹ ജീവിതത്തിന്റെ മൂന്നാം വർഷത്തിൽ ഒരു കുഞ്ഞ് കൂടി സൗന്ദര്യ‌യുടേയും വിശാഖന്റേയും ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ്.

  മകന്റെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് സൗന്ദര്യ തന്നെയാണ് താൻ വീണ്ടും അമ്മയായ സന്തോഷം ആരാധകരെ അറിയിച്ചത്. മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും സൗന്ദര്യ പങ്കുവെച്ചിട്ടുണ്ട്.

  ബോഡികോൺ വസ്ത്രത്തിൽ അതീവ സുന്ദരിയായിട്ടാണ് സൗന്ദര്യ മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിരലുകളിൽ പിടിച്ച് കിടക്കുന്ന കുഞ്ഞിന്റെ ചിത്രങ്ങളാണ് സൗന്ദര്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

  മകൻ പിറന്ന സന്തോഷം പങ്കുവെച്ച് മനോഹരമായ കുറിപ്പും മകന്റെ പേരും സാന്ദര്യ വെളിപ്പെടുത്തിയിട്ടുണ്ട്. 'ദൈവത്തിന്റെ സമൃദ്ധമായ കൃപയോടും ഞങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹത്തോടും കൂടി വേദിന്റെ ചെറിയ സഹോദരൻ വീർ രജനീകാന്ത് വണങ്കാമുടിയെ ഇന്ന് 11/9/22 സ്വാഗതം ചെയ്തതിൽ വിശാഗനും വേദും ഞാനും ത്രില്ലിലാണ്.'

  'അനുഗ്രഹിക്കപ്പെട്ടു.... ഞങ്ങളുടെ ഡോക്ടർമാർക്ക് നന്ദി' എന്നാണ് സൗന്ദര്യ മകന്റെ ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്. തന്റെ അച്ഛന്റെ പേരും ഭർത്താവ് വിശാഖന്റെ സർ നെയിമും ചേർത്താണ് വീർ രജനികാന്ത് വണങ്കാമുടിയെന്ന് മകന് സൗന്ദര്യ പേര് നൽകിയിരിക്കുന്നത്.

  നിരവധി പേരാണ് സൂപ്പർസ്റ്റാറിന്റെ കുടുംബത്തിലെ പുതിയ അതിഥിക്ക് ആശംസകൾ നേർന്ന് എത്തിയത്. സൗന്ദര്യയുടെ മകനെ ചിലരൊക്കെ കുട്ടി സൂപ്പർസ്റ്റാറെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.

  'ഞങ്ങൾ വളരെ പൊരുത്തപ്പെടുന്നവരാണ്. എനിക്ക് അവനെ എന്നെന്നേക്കുമായി അറിയാമെന്ന് തോന്നി ആദ്യം കണ്ടപ്പോൾ തന്നെ... അതുകൊണ്ട് ദൈവകൃപയാൽ നമുക്ക് എന്നേന്നും അത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.'

  'ഞങ്ങളുടേത് അറേഞ്ച്ഡ് മാരേജായിരുന്നു. വിശാഖനെ കുറിച്ച് അച്ഛന്റെ സുഹൃത്താണ് പറഞ്ഞത്. ആ ഘട്ടത്തിൽ പുതിയൊരു കമ്മിറ്റ്മെന്റിന് ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഒരു ദൈവിക ഇടപെടൽ ഉണ്ടായപോലെ തോന്നി.'

  എന്നാണ് എങ്ങനെയാണ് രണ്ടാം വിവാഹത്തിലേക്ക് എത്തിയതെന്ന് ചോദിച്ചപ്പോൾ ഒരിക്കൽ സൗന്ദര്യ പറഞ്ഞത്. ധനുഷ് നായകനായ വേലൈ ഇല്ലാ പട്ടധാരി, അനിമേഷന്‍ ചിത്രമായ കൊച്ചടയാന്‍ എന്നീ ചിത്രങ്ങളുടെ സംവിധായിക കൂടിയാണ് സൗന്ദര്യ.

  സൗന്ദര്യയുടെ ചേച്ചിയും സംവിധായിയുമായ ഐശ്വര്യയും അടുത്തിടെ വിവാഹമോചിതയായിരുന്നു. ധനുഷുമായുള്ള ബന്ധം വേർപ്പെടുത്തിയെന്ന് ഐശ്വര്യ തന്നെയാണ് സോഷ്യൽമീഡിയയിൽ പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞത്. ഐശ്വര്യയ്ക്ക് യാത്ര, ലിം​ഗ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

  Read more about: soundarya rajinikanth
  English summary
  Viral: Soundarya Rajinikanth Welcomes Her Second Baby From Second Husband Vishagan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X