For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സേതുപതിയ്ക്ക് തടി പ്രശ്‌നമല്ല; നടിയോട് അമ്മയായി അഭിനയിച്ചൂടെ എന്ന് ചോദിക്കും: അപര്‍ണ ബാലമുരളി

  |

  മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് അപര്‍ണ ബാലമുരളി. തമിഴ് ചിത്രം സൂരരൈ പൊട്രിലെ പ്രകടനമാണ് അപര്‍ണയ്ക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ മനസില്‍ ഇടം നേടിയ നടിയാണ് അപര്‍ണ. മികച്ചൊരു ഗായിക കൂടിയാണ് അപര്‍ണ.

  Also Read: 'ഇവൻ വീർ രജനികാന്ത് വണങ്കാമുടി....'; രണ്ടാമതും അമ്മയായ സന്തോഷത്തിൽ സൗന്ദര്യ രജനികാന്ത്!

  ദേശീയ പുരസ്‌കാരം നേടിയ ശേഷം സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചും പ്രതിഫലത്തിലെ അസമത്വത്തെക്കുറിച്ചുമൊക്കെ അപര്‍ണ സംസാരിക്കുകയുണ്ടായി. ബോഡി ഷെയ്മിംഗിനെതിരേയും അപര്‍ണ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ നിലപാടുകള്‍ ഒന്നു കൂടെ വ്യക്തമാക്കുകയാണ് അപര്‍ണ ബാലമുരളി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  വ്യക്തിപരമായി വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ഞാന്‍ പറയുന്നതു കേള്‍ക്കാന്‍ ആളുകളുണ്ടായി എന്നാണ് ദേശീയ പുരസ്‌കാരത്തിന് ശേഷമുണ്ടായ മാറ്റത്തെക്കുറിച്ച് അപര്‍ണ പറയുന്നത്. വിമര്‍ശിക്കാനാണെങ്കിലും ഞാന്‍ പറയുന്നത് ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായി. അതേസമയം, പറഞ്ഞതു മനസ്സിലാക്കാതെ സംസാരിക്കുന്നവരും ഉണ്ടെന്നും അപര്‍ണ പറയുന്നുണ്ട്. അതില്‍ ഇടയ്ക്കു ദേഷ്യവും തോന്നാറുണ്ടെന്നും താരം വ്യക്തമാക്കുന്നു.

  Also Read: മണിരത്നത്തിന്റെ ചോള രാഞ്ജിയായി നയൻതാര എത്തിയിരുന്നെങ്കിൽ; ചിത്രങ്ങൾ വൈറൽ

  സ്വന്തം അഭിപ്രായം പറയുന്നതുകൊണ്ട് എന്താണു പ്രശ്‌നം എന്നു മനസ്സിലാകുന്നേയില്ലെന്ന് അപര്‍ണ പറയുന്നു. ആരോടുമുള്ള ദേഷ്യം കൊണ്ടൊന്നും അല്ലല്ലോ അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത്. അതില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ചകള്‍ ആവാമല്ലോ എന്നും അപര്‍ണ ചോദിക്കുന്നു. ചര്‍ച്ച വലിയ സാധ്യതയാണെന്നും പക്ഷേ, അതു മനസ്സിലാക്കി ഇടപെടുന്നവര്‍ കുറവാണെന്നും അപര്‍ണ പറയുന്നു. സ്ത്രീകള്‍ അഭിപ്രായം പറയുന്നതിനോടുളള സമൂഹത്തിന്റെ സമീപനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അപര്‍ണ.

  ബോഡി ഷെയ്മിംഗിനെ നേരിടുന്നത് എങ്ങനെയെന്നും അപര്‍ണ പറയുന്നുണ്ട്. തടിച്ചല്ലോ എന്നു കേട്ടാല്‍ പെട്ടെന്നു വിഷമം വരുന്ന ആളായിരുന്നു ഞാന്‍ എന്നാണ് അപര്‍ണ പറയുന്നത്. പക്ഷേ ഇപ്പോള്‍ അങ്ങനെ നിന്നു കൊടുക്കാറില്ലെന്നും താരം വ്യക്തമാക്കുന്നു. എനിക്ക് ആരോഗ്യപരമായും അല്ലാതെയും പല പ്രശ്‌നങ്ങളും ഉള്ളതുകൊണ്ടാണ് ഞാന്‍ തടിച്ചിരിക്കുന്നത്. അതേസമയം, എന്നെ ഇങ്ങനെ ഉള്‍ക്കൊള്ളുന്ന ഒരുപാടാളുകള്‍ ജീവിതത്തില്‍ ഉണ്ടെന്നും അപര്‍ണ പറയുന്നു.

  Also Read: സിനിമ മോഹം ഉള്ളത് കൊണ്ട് ചെറുപ്പത്തിലേ എല്ലാം പഠിച്ചു; കേരള സിലബസ് ആയത് ഗുണമായി: ഷൈൻ ടോം ചാക്കോ

  സിനിമയിലേക്ക് എത്തുമ്പോള്‍ മെലിഞ്ഞിരിക്കുന്ന പെണ്‍കുട്ടി മാത്രമേ നായികയായി സ്വീകരിക്കപ്പെടൂ എന്നു പറയുന്നതാണു മനസ്സിലാകാത്തത്. വിജയ് സേതുപതിയായാലും ധനുഷായാലും അവര്‍ ഉണ്ടാക്കിയ ഓളം ശരീരഭംഗിക്കും അപ്പുറത്തായിരുന്നുവെന്നും അപര്‍ണ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ സ്ത്രീ അഭിനേതാക്കളിലേക്ക് വരുമ്പോള്‍ തടിക്കുമ്പോള്‍ അമ്മയായി അഭിനയിച്ചൂടെ എന്ന ചോദ്യത്തിലേക്ക് എത്തുന്നതാണു പ്രശ്‌നമെന്നാണ് അപര്‍ണ അഭിപ്രായപ്പെടുന്നത്.

  സൂരരൈ പൊട്രിന് ശേഷം താന്‍ തിരക്കഥകള്‍ വായിച്ചിട്ടേ ഒാക്കെ പറയാറുള്ളൂവെന്നാണ് അപര്‍ണ പറയുന്നത്. പണ്ട് കഥ മാത്രം കേട്ട് ചെയ്ത സിനിമകളില്‍ നിന്നു പണി കിട്ടിയിട്ടുണ്ട്. എന്റെ തെറ്റായിരുന്നു അത്. അവര്‍ കഥ പറയുമ്പോള്‍ എന്റെ കഥാപാത്രം വലിയതും പ്രസക്തവുമായിരിക്കും. പക്ഷേ സിനിമയിലേക്കെന്തുമ്പോള്‍ അതൊക്കെ മാറിപ്പോകാറുണ്ടായിരുന്നുവെന്നും താരം ഓര്‍ക്കുന്നുണ്ട്. അതുണ്ടാവാതിരിക്കാന്‍ ഇപ്പോള്‍ ഞാന്‍ വരുന്ന സ്‌ക്രിപ്റ്റുകള്‍ മുഴുവന്‍ വായിക്കാറുണ്ടെന്ന് അപര്‍ണ പറയുന്നു.

  'സൂരരെ പോട്രെ' എന്ന ചിത്രത്തിന് ശേഷമാണു കാര്യമായി സ്‌ക്രിപ്റ്റ് വായിക്കണമെന്ന ബോധ്യത്തിലേക്കു എത്തിയതെന്നാണ് അപര്‍ണ പറയുന്നത്. പ്രതിഫലത്തെക്കുറിച്ചുള്ള തന്റെ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നുണ്ട് അപര്‍ണ. ഞാന്‍ എന്റെ ജോലിയില്‍ നൂറു ശതമാനം കൃത്യത പുലര്‍ത്തുന്നുണ്ട്. അതിനു വേതനം ചോദിക്കാന്‍ എനിക്കു മടിയുമില്ലെന്നാണ് അപര്‍ണ പറയുന്നത്. നേരത്തെ ഒരിക്കല്‍ വേതനം ചോദിച്ചതിന് ഒരു പ്രൊഡ്യൂസര്‍ വളരെ മോശമായി പെരുമാറിയിട്ടുണ്ടെന്നും അപര്‍ണ തുറന്നു പറയുന്നു.

  സോണി ലൈവിലൂടെ റിലീസ് ചെയ്ത സുന്ദരി ഗാര്‍ഡന്‍സ് ആണ് അപര്‍ണയുടെ ഏറ്റവും പുതിയ സിനിമ. ചിത്രവും അപര്‍ണയുടെ പ്രകടനവും കയ്യടി നേടിയിരുന്നു.

  Read more about: aparna balamurali
  English summary
  Aparna Balamurali Opens Up About Pay Gap And Body Shaming In Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X