twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡ്യൂപ്പില്ലാതെ മരണക്കിണറിലിറങ്ങിയിട്ട് തലകറങ്ങി; കമല്‍ ഹാസനെ അംബാസിഡറില്‍ ചേസ് ചെയ്ത കഥ പറഞ്ഞ് ബാബു ആന്റണി

    |

    മലയാള സിനിമയുടെ ആക്ഷന്‍ ഹീറോ. നടന്‍ ബാബു ആന്റണിയുടെ ആ ഇമേജിന് ഇന്നും ഒരു മാറ്റവും വന്നിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. വര്‍ഷങ്ങളോളം അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്ന താരം തിരിച്ച് സജീവമായി. ഇതോടെയാണ് ബാബു ആന്റണിയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പുറംലോകം ചര്‍ച്ചയാക്കി തുടങ്ങിയത്.

    അഭിനയിച്ച സിനിമകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ബാബു ആന്റണിയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ സിനിമയില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ഷൂട്ടിങ് നടത്തിയതിനെ കുറിച്ചും വാഹനങ്ങളോടുള്ള ഇഷ്ടത്തെ കുറിച്ചും നടന്‍ പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്.

    മരണക്കിണറിൽ പത്ത് തവണ ചുറ്റിയാല്‍ തലകറങ്ങി തുടങ്ങും

    കാര്‍ണിവല്‍ സിനിമയിലെ വില്ലന്‍ കഥാപാത്രമായിരുന്നു എന്റേത്. സര്‍ക്കസ് കൂടാരത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ മരണക്കിണറിലൂടെ ബൈക്ക് ഓടിക്കുന്ന കഥാപാത്രമാണ്. ആദ്യം തന്നെ ഡ്യൂപ്പ് വേണ്ടെന്ന് തീരുമാനിച്ചു. പഴഞ്ചന്‍ ബൈക്കാണ് ഓടിക്കേണ്ടത്. ഒരു ഗിയര്‍ മാത്രമാക്കി സെറ്റ് ചെയ്തിട്ടുണ്ട്. ആക്‌സിലേറ്റര്‍ തിരിച്ചാല്‍ ലോക്ക് ആകും.

    2 ദിവസം കൊണ്ട് ഞാന്‍ പഠിച്ചെടുത്തു. പത്ത് തവണ ചുറ്റിയാല്‍ തലകറങ്ങി തുടങ്ങും. അത് മാറാന്‍ ആറ് മാസമെങ്കിലും പരിശീലിക്കണമെന്ന് അറിഞ്ഞപ്പോള്‍ ഷൂട്ട് തുടങ്ങാമെന്ന് പറഞ്ഞു. ആദ്യ ടേക്ക് തുടങ്ങി കുറച്ചായപ്പോഴെക്കും തലക്കറക്കം തുടങ്ങി. ബൈക്ക് താഴേക്ക് ഇറക്കുന്നതിനിടെ ചെറുതായി മറിഞ്ഞു. പിന്നെയുള്ള ദിവസങ്ങളില്‍ അതില്‍ വിദഗ്ധനായി മാറിയെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബാബു ആന്റണി പറയുന്നു.

    Also Read: ഭാര്യയെയും കൂട്ടി പ്രൈവറ്റ് ജെറ്റില്‍ ഹണിമൂണിനോ? വിമര്‍ശകരുടെ വായടപ്പിച്ച് നിര്‍മാതാവ് രവീന്ദ്രറിന്റെ ഫോട്ടോAlso Read: ഭാര്യയെയും കൂട്ടി പ്രൈവറ്റ് ജെറ്റില്‍ ഹണിമൂണിനോ? വിമര്‍ശകരുടെ വായടപ്പിച്ച് നിര്‍മാതാവ് രവീന്ദ്രറിന്റെ ഫോട്ടോ

    എങ്ങനെയോ നിയന്ത്രണത്തിലാക്കിയത് കൊണ്ട് വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതായി ബാബു ആന്റണി

    മറക്കാന്‍ പറ്റാത്ത ഒരു കാര്‍ ചെയിസിന്റെ കഥ കൂടി നടന്‍ പറഞ്ഞു. കമല്‍ ഹാസന്‍ നായകനായ പേര്‍ സൊല്ലും പിള്ളെ എന്ന സിനിമയെ കുറിച്ചാണ് ബാബു ആന്റണി സംസാരിച്ചത്. 'കമല്‍ എന്നെ ചേസ് ചെയ്യുന്നതാണ് സീന്‍. ഒരു അംബാസഡര്‍ കാറാണ് ഞാന്‍ ഓടിക്കുന്നത്. കാറിന്റെ സൈഡില്‍ ക്യാമറ വച്ചിട്ടുണ്ട്.

    കാര്‍ വളവെടുത്തപ്പോള്‍ റോഡിന്റെ വശത്ത് കിടന്ന വലിയ കുഴികളില്‍ ക്യാമറ ഇടിച്ചു. കാര്‍ ഒരു വശത്തേക്ക് ചെരിയുകയും രണ്ട് ടയറില്‍ മാത്രം കുറച്ച് ദൂരത്തേക്ക് നീങ്ങുകയും ചെയ്തു. എങ്ങനെയോ നിയന്ത്രണത്തിലാക്കിയത് കൊണ്ട് വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതായി ബാബു ആന്റണി പറയുന്നു.

    Also Read: സിനിമ കിട്ടിയതില്‍ ഏറ്റവും സന്തോഷിച്ചയാള്‍; അഭിനയിക്കാന്‍ പുറപ്പെടുമ്പോഴാണ് ആ മരണ വാര്‍ത്തAlso Read: സിനിമ കിട്ടിയതില്‍ ഏറ്റവും സന്തോഷിച്ചയാള്‍; അഭിനയിക്കാന്‍ പുറപ്പെടുമ്പോഴാണ് ആ മരണ വാര്‍ത്ത

       നായകന്റെ വാഹനത്തിന്റെ പേരിലുള്ള ചര്‍ച്ച തുടങ്ങുന്നത് ഉപ്പുകണ്ടം ബ്രദേഴ്‌സിന്റെ ഷൂട്ടിങ്ങിനിടെയാണ്

    നായകന്റെ വാഹനത്തിന്റെ പേരിലുള്ള ചര്‍ച്ച തുടങ്ങുന്നത് ഉപ്പുകണ്ടം ബ്രദേഴ്‌സിന്റെ ഷൂട്ടിങ്ങിനിടെയാണ്. നായക കഥാപാത്രത്തിന് ജീപ്പ് മോഡലില്‍ ഒരു വാഹനമാണ് ചേരുന്നതെന്ന ആശയം വന്നപ്പോള്‍ ഞാനാണ് ജിപ്‌സി മതിയെന്ന് പറഞ്ഞത്. ഓടിക്കാന്‍ വളരെ സുഖമുള്ള വാഹനമാണ് ജിപ്‌സി. പിന്നീട് മറ്റ് സിനിമകൡും ജിപ്‌സിയായിരുന്നു വാഹനം. കഥാപാത്രത്തിന്റെ സ്വഭാവത്തിന് അനുസരിച്ചായിരുന്നു വാഹനങ്ങളും തിരഞ്ഞെടുത്തിരുന്നത്.

    Also Read: 'ഇവൻ വീർ രജനികാന്ത് വണങ്കാമുടി....'; രണ്ടാമതും അമ്മയായ സന്തോഷത്തിൽ സൗന്ദര്യ രജനികാന്ത്!Also Read: 'ഇവൻ വീർ രജനികാന്ത് വണങ്കാമുടി....'; രണ്ടാമതും അമ്മയായ സന്തോഷത്തിൽ സൗന്ദര്യ രജനികാന്ത്!

    നിലവില്‍ ലെക്‌സസ് 350 എക്‌സ് ആര്‍ ആണ് താന്‍ ഉപയോഗിക്കുന്ന വാഹനം

    നിലവില്‍ ലെക്‌സസ് 350 എക്‌സ് ആര്‍ ആണ് താന്‍ ഉപയോഗിക്കുന്ന വാഹനമെന്ന് ബാബു ആന്റണി പറഞ്ഞു. ഒരു ഹോണ്ട പൈലറ്റും താരത്തിനുണ്ട്. പൊതുവേ ഡ്രൈവറെ ഉപയോഗിച്ച് വാഹനം ഓടിക്കാറില്ല. പരമാവധി ഞാന്‍ തന്നെയാണ് ഓടിക്കുന്നത്. എന്ന് കരുതി വലിയ വണ്ടി പ്രാന്തനല്ല താനെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ഒരു പരിധിയ്ക്ക് മുകളില്‍ വാഹനത്തിന് വേണ്ടി കാശ് മുടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബാബു ആന്റണി പറയുന്നു.

    അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

    English summary
    Babu Antony Opens Up Backstory About Chasing Kamal Haasan In A Movie Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X