For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സോനം ഓവറാണ്; പല തവണ പറയാൻ തോന്നി; നടിയെക്കുറിച്ച് രൺബീർ പറഞ്ഞത്

  |

  ബോളിവുഡിലെ ജനപ്രിയ താരങ്ങളാണ് രൺബീർ കപൂറും സോനം കപൂറും. 2007 ൽ സാവരിയ എന്ന സഞ്ജയ് ലീല ബൻ‌സാലി സിനിമയിലൂടെയാണ് സോനവും രൺബീറും സിനിമാ രം​ഗത്തേക്ക് കടന്നു വന്നത്. ഇരുവരും പിന്നീട് വളരെ പെട്ടന്ന് തന്നെ മുൻ നിര താരങ്ങളായി. സാവരിയ എന്ന സിനിമ ബോക്സ് ഓഫീസിൽ വിജയം കണ്ടിരുന്നില്ല. എന്നിരുന്നാലും ചിത്രത്തിലെ നായകനും നായികയ്ക്കും വീണ്ടും നിരവധി അവസരങ്ങൾ ബോളിവുഡിൽ നിന്ന് ലഭിച്ചു.

  റോക്ക് സ്റ്റാർ, വേക്ക് അപ്പ് സിദ്ധ് തുടങ്ങിയ സിനിമകളിലൂടെ രൺബീർ തന്നിലെ അഭിനേതാവിനെ പുറത്തെടുത്തപ്പോൾ ബോളിവുഡ് ഇതുവരെ കാണാത്ത ഫാഷൻ, സ്റ്റെെൽ ചോയ്സുകളുമായി സോനം തരം​ഗം സൃഷ്ടിച്ചു. ബോളിവുഡിലെ ഫാഷനിസ്ത എന്ന ലേബലിൽ സോനം അറിയപ്പെടാനും തുടങ്ങി. പ്രമുഖ നടൻ അനിൽ കപൂറിന്റെ മകളാണ് സോനം കപൂർ. രൺബീർ കപൂറാവട്ടെ വിട പറഞ്ഞ പ്രമുഖ നടൻ ഋഷി കപൂറിന്റെ മകനും.

  കരിയറിലെന്ന പോലെ വ്യക്തി ജീവിതത്തിലും സോനവും രൺബീറും ഏറെക്കുറെ ഒരേ ഘട്ടത്തിലാണുള്ളത്. 2018 ൽ വിവാഹിതയായ സോനം അടുത്തിടെയാണ് അമ്മയായത്. ഈ വർഷം വിവാഹിതനായ രൺബീറും അച്ഛനാവാൻ പോവുകയാണ്. കരിയറിൽ അടുത്ത സുഹൃത്തുക്കളല്ലെങ്കിലും രൺബീറും സോനവും തമ്മിൽ സൗഹൃദമുണ്ട്. ഇരുവരും സഞ്ജു എന്ന സിനിമയിലും ഒരുമിച്ച് അഭിനയിച്ചിരുന്നു.

  Also Read: 'ദീപികയുടെ ബിക്കിനി ഫോട്ടോ കാണിച്ച് അമൃതയില്‍ നിന്നും ഇതാണ് പ്രതീക്ഷിക്കുന്നതെന്ന് പറയാറുണ്ട്'; ഗോപി സുന്ദര്‍!

  അതേസമയം മുമ്പൊരിക്കൽ സോനവും രൺബീറും തമ്മിൽ സ്വരച്ചേർച്ചയിൽ ആയിരുന്നില്ല. 2010 ൽ കോഫി വിത്ത് കരണിൽ വെച്ചാണ് ഇക്കാര്യം വ്യക്തമായത്. സാവരിയ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോൾ സോനം വളരെ മെലോഡ്രമാറ്റിക് ആയിരുന്നെന്നും കുറച്ച് ഓവറാണെന്നും രൺബീർ തുറന്നു പറഞ്ഞു.

  ഒരിക്കൽ അവളിരുന്ന വാനിലേക്ക് ഞാൻ കയറി. സുഖമില്ലെന്ന് പറഞ്ഞ് കാറ്റ് വീശി ഇരിക്കുകയായിരുന്നു. അവളുടെ കഴുത്തിൽ പിടിച്ച് സോനം അഭിനയിക്കാതെ പെരുമാറൂ എന്ന് പറയാൻ തോന്നിയ സമയങ്ങളുണ്ടായിട്ടുണ്ടെന്നും രൺബീർ കപൂർ പറഞ്ഞു. സോനവും ദീപികയും പങ്കെടുത്ത കോഫി വിത്ത് കരൺ എപ്പോസോഡിൽ വീഡിയോയിലൂടെ എത്തിയതായിരുന്നു രൺബീർ. അന്ന് ഷോയിൽ വെച്ച് സോനവും രൺബീറിനെ പരിഹസിച്ചു.

  Also Read: സേതുപതിയ്ക്ക് തടി പ്രശ്‌നമല്ല; നടിയോട് അമ്മയായി അഭിനയിച്ചൂടെ എന്ന് ചോദിക്കും: അപര്‍ണ ബാലമുരളി

  രൺബീർ ഒരു നല്ല കാമുകനായിരിക്കുമെന്ന് തോന്നുന്നില്ലെന്നും അവന്റെ എല്ലാ വൃത്തികെട്ട രഹസ്യങ്ങളും എനിക്കറിയാമെന്നും സോനം പറഞ്ഞു. ‌മറ്റൊരു അഭിമുഖത്തിലും സോനം രൺബീറിനെതിരെ രം​ഗത്ത് വന്നിരുന്നു. രൺബീറിന്റെ പിന്നാലെ എന്തിനാണ് പെൺകുട്ടികൾ നടക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും അവൻ സെക്സി അല്ലെന്നും നഖം പോലും അമ്മ വെട്ടിക്കൊടുക്കുന്ന അമ്മയുടെ പൊന്നോമന മാത്രമാണെന്നും സോനം പറഞ്ഞിരുന്നു.

  Also Read: ചെറുപ്പമായി തോന്നാൻ സഹായിക്കുന്ന മൂന്ന് കാര്യങ്ങൾ ചോദിച്ച് കരൺ! അത് സെക്‌സ് മാത്രമാണെന്ന് അനിൽ കപൂർ

  എന്നാൽ വർഷങ്ങൾക്കിപ്പുറം ഈ തർക്കങ്ങൾ അവസാനിച്ചു. സഞ്ജു എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. സോനം ഇപ്പോൾ കരിയറിന്റെ തിരക്കുകളിൽ നിന്ന് മാറി കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുത്തിരിക്കുകയാണ്. രൺബീർ കപൂർ കരിയറിന്റെ തിരക്കുകളിലാണ്. കഴിഞ്ഞ ദിവസമാണ് നടന്റെ ബ്രഹ്മാസ്ത്ര എന്ന സിനിമ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണം ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.

  Read more about: ranbir kapoor sonam kapoor
  English summary
  when ranbir kapoor called sonam kapoor melodramatic; said she likes to overhype things
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X