ഉയരമുള്ള സുന്ദരികളെ പ്രണയിച്ച നായകൻ, സഞ്ജയ് കപൂറിന്റെ ജീവിതത്തിലെ താരസുന്ദരിമാർ

സിനിമാ പാരമ്പര്യത്തോടെ ബി​ഗ് സ്ക്രീനിലേക്ക് എത്തിയ നടനാണ് സഞ്ജയ് കപൂർ. 1995 ൽ പ്രേം എന്ന ചിത്രത്തിലൂടെ നടി തബുവിനൊപ്പം കപൂർ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. നായകനും നായികയും നല്ല പ്രകടനം കാഴ്ചവെച്ചിരുന്നുവെങ്കിലും സിനിമ പുറത്തിറങ്ങാൻ ഒരുപാട് വർഷങ്ങളെടുത്തു. നിർമാണവുമായി ബന്ധപ്പെട്ട ചില തർക്കങ്ങളായിരുന്നു സിനിമയുടെ റിലീസ് നീളാൻ കാരണം. അരങ്ങേറ്റ സിനിമ തന്നെ റിലീസ് പ്രതിസന്ധി നേരിട്ടതിനാൽ രാശിയില്ലാത്ത നായകനായിട്ടാണ് സഞ്ജയ് കപൂറിനെ ബോളിവുഡ് കണ്ടിരുന്നത്. അതുകൊണ്ട് തന്നെ സഞ്ജയ് കപൂറിന്റെ മുന്നോട്ടുള്ള സിനിമാ ഭാവി ശോഭനമായിരുന്നില്ല.

Sanjay Kapoor Tabu, Sanjay Kapoor films, Sanjay Kapoor wife, Sanjay Kapoor, Sanjay Kapoor, Sushmita Sen, സഞ്ജയ് കപൂർ, സഞ്ജയ് കപൂർ സിനിമകൾ, സഞ്ജയ് കപൂർ സുസ്മിത സെൻ, സഞ്ജയ് കപൂർ തബു

പ്രേമിന് ശേഷം സഞ്ജയ് കപൂറിന്റേതായി പിന്നീട് പുറത്തിറങ്ങിയത് രാജ എന്ന സിനിമയായിരുന്നു. മാധുരി ദീക്ഷിത്തിനൊപ്പം സഞ്ജയ് എത്തിയ സിനിമ ബോക്സ് ഓഫീസ് വിജയമായിരുന്നു. മൊഹബത്ത് , സിർഫ് തും എന്നീ ചിത്രങ്ങളിലും നായക നടനായി സഞ്ജയ് കപൂർ എത്തി. പിന്നീട് അദ്ദേഹത്തിന്റെ മിക്ക സിനിമകളും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതിനാൽ ഒരു നായക നടനെന്ന നിലയിൽ അദ്ദേഹത്തിന് പിന്നീട് ശോബിക്കാനായില്ല. 2002ൽ കോയി മേരെ ദിൽ സേ പൂച്ചെ എന്ന ചിത്രത്തിൽ ഇഷാ ഡിയോളിന്റെ മനോരോഗിയായ ഭർത്താവായി അദ്ദേഹം പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ ആ പ്രതിനായക വേഷം നിരൂപക പ്രശംസ നേടി.

Also Read: 'അന്നും പപ്പ അവശതയിലായിരുന്നു', പപ്പയുടെ ഓർമകളിൽ മിയയുടെ ചേച്ചി ജിനി

അഭിനയത്തിൽ സ്റ്റാറാകാൻ കഴിഞ്ഞില്ലെങ്കിലും സുന്ദരമായ സഞ്ജയ് കപൂറിന്റെ രൂപത്തിന് ഒരുപാട് ആരാധികമാരുണ്ടായിരുന്നു. ഉയരമുള്ള സുന്ദരികളെ പ്രണയിക്കാനാണ് പക്ഷെ എന്നും സഞ്ജയ് താൽപര്യപ്പെട്ടിരുന്നത് എന്നാണ് അദ്ദേഹത്തിന്റെ പ്രണയിനിമാരുടെ ലിസ്റ്റ് പരിശോധിക്കുമ്പോൾ മനസിലാവുന്നത്. ഇത് മുമ്പ് ബോളിവുഡ് പോലും ചർച്ച ചെയ്തിരുന്നതാണ്. സഞ്ജയ് കപൂറിന്റെ ബോളിവുഡ് പ്രണയ ജീവിതം ആരംഭിച്ചത് സിനിമയിലേക്ക് ചുവടുവെച്ച നിമിഷം മുതലാണ്. നിരവധി നടിമാരുമായി ഡേറ്റ് ചെയ്ത താരം അവസാനം ഒരു നടിയെ തന്നെയാണ് വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ സൗന്ദര്യത്തിൽ ആരും വീണുപോകുമായിരുന്നു.

Sanjay Kapoor Tabu, Sanjay Kapoor films, Sanjay Kapoor wife, Sanjay Kapoor, Sanjay Kapoor, Sushmita Sen, സഞ്ജയ് കപൂർ, സഞ്ജയ് കപൂർ സിനിമകൾ, സഞ്ജയ് കപൂർ സുസ്മിത സെൻ, സഞ്ജയ് കപൂർ തബു

തബുവായിരുന്നു സഞ്ജയിയുടെ ആദ്യ കാമുകി. താരത്തിന്റെ ആദ്യ സിനിമ പ്രേം എന്ന സിനിമയിൽ തബുവും സഞ്ജയും അഭിനയിച്ചിരുന്നു. ഈ സിനിമ പൂർത്തിയാക്കാൻ ബോണി കപൂറിന് ആറ് വർഷമെടുത്തു. സിനിമ ഫ്ലോപ്പായി കണക്കാക്കിയെങ്കിലും സഞ്ജയും തബുവും ഇതിന് ശേഷം പരസ്പരം ഇഷ്ടത്തിലായി. തബുവിനോട് എന്നും ഒരു ഇഷ്ടമുണ്ടെന്ന് സഞ്ജയി കപൂർ തന്നെ അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു. പൊതുസഭയിൽ തങ്ങൾ പ്രണയത്തിലാണെന്ന് സമ്മതിക്കാൻ ഇരുവരും മടികാണിച്ചിരുന്നുവെങ്കിലും ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നത് പരസ്യമായ രഹസ്യമായിരുന്നു. ഇരുവരും വളരെക്കാലം ഡേറ്റിംഗ് നടത്തി. എന്നാൽ വേർപിരിഞ്ഞതിന് ശേഷം പരസ്പരം സംസാരിക്കാൻ പോലും ഇരുവരും തയ്യാറായില്ല.

Also Read: കാവ്യയുടെ കൈയ്യിൽ തൂങ്ങി കുഞ്ഞ് മഹാലക്ഷ്മി, താരകുടുംബത്തിന്റെ വീഡിയോ വൈറലാകുന്നു

ഉയരമുള്ള സ്ത്രീകളാണ് സഞ്ജയിയുടെ ബലഹീനത എന്ന് പിന്നീട് വ്യക്തമായത് സുസ്മിത സെന്നുമായുള്ള ഡേറ്റിം​ഗ് സമയത്താണ്. തബുവുമായി പിരിഞ്ഞശേഷം മുൻ മിസ് യൂണിവേഴ്സ് സുസ്മിത സെന്നുമായി ഡേറ്റിങിലായിരുന്നു സഞ്ജയ്. സിർഫ് തും എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സുസ്മിതയും സഞ്ജയിയും കണ്ടുമുട്ടിയത്. സിനിമയിൽ മറ്റൊരു നടിയുമായാണ് സഞ്ജയ് പ്രണയത്തിലാവുന്നതെങ്കിലും യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം പിന്നീട് സുസ്മിതയുമായി പ്രണയത്തിലായി. ചിത്രത്തിലെ സുസ്മിതയുടെ 'ദിൽബാർ ദിൽബാർ' ​ഗാനം പ്രേക്ഷകർ കൊണ്ടാടിയ ഒന്നാണ്. പിന്നീട് നീണ്ട നാളത്തെ ഡേറ്റിങിന് ശേഷം ഇരുവരും പിരിഞ്ഞു.

Sanjay Kapoor Tabu, Sanjay Kapoor films, Sanjay Kapoor wife, Sanjay Kapoor, Sanjay Kapoor, Sushmita Sen, സഞ്ജയ് കപൂർ, സഞ്ജയ് കപൂർ സിനിമകൾ, സഞ്ജയ് കപൂർ സുസ്മിത സെൻ, സഞ്ജയ് കപൂർ തബു

സുസ്മിത സെനുമായുള്ള പ്രണയത്തകർച്ചയ്ക്ക് ശേഷമാണ് സഞ്ജയ് മഹീപ് സന്ധുവിനെ കണ്ടെത്തിയത്. മഹീപും ഒരു ഉയരമുള്ള സുന്ദരിയായ നടിയാണ്. ഒരുപക്ഷെ ഉയരമായിരിക്കാം സഞ്ജയിയെ മഹീപുമായി പ്രണയത്തിലാകാൻ പ്രേരിപ്പിച്ച ഘടകം. നടിയായിരുന്ന മഹീപ് ഒരു സിനിമയിൽ വേഷമിട്ടിട്ടുണ്ടെങ്കിലും ചിത്രം പരാജയമായിരുന്നു. മഹീപ് പഞ്ചാബി വംശജയാണ്. ജ്വല്ലറി ഡിസൈനറുമാണ് താരം. ബോളിവുഡിൽ ഭാഗ്യം പരീക്ഷിക്കാൻ ഇന്ത്യയിൽ വരുന്നതിന് മുമ്പ് അവർ ഓസ്‌ട്രേലിയയിലാണ് താമസിച്ചിരുന്നത്. ഇത്തവണ ഡേറ്റിങിൽ തകർന്ന് പോയില്ല സഞ്ജയിയുടെ പ്രണയം ഇരുവരും നീണ്ട നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായി. 1997ലായിരുന്നു ഇരുവരുടേയും വിവാഹം. ഇന്ന് ബോളിവുഡിലെ മാതൃകാ ദമ്പതികളാണ് ഇരുവരും.

Recommended Video

കരീന കപൂറിനെയും തേച്ചോട്ടിച്ച് മോൺസൺ | FilmiBeat Malayalam

Also Read: 'ഞാൻ മനപൂർവം ചെയ്യുന്നതല്ല..', ശാരദയുടെ ചോദ്യത്തിനോട് പ്രതികരിച്ച് മധു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X