For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അന്നും പപ്പ അവശതയിലായിരുന്നു', പപ്പയുടെ ഓർമകളിൽ മിയയുടെ ചേച്ചി ജിനി

  |

  നടി മിയയുടെ പിതാവ് ജോർജ് ജോസഫ് ഇക്കഴിഞ്ഞ് സെപ്റ്റംബർ 21നാണ് ഈ ലോകത്ത് നിന്നും വിടപറഞ്ഞത്. ദീർഘനാളായി രോ​ഗബാധിതനായിരുന്ന അദ്ദേഹം ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോ​ഗങ്ങൾ അലട്ടിയിരുന്ന അദ്ദേഹത്തിന് ന്യുമോണിയ കൂടി ബാധിച്ചതോടെയാണ് അവസ്ഥ വഷളായി മരണം സംഭവിച്ചത്. പിതാവിന്റെ വേർപാടിനെ കുറിച്ച് മിയയുടെ സഹോദരി ജിനിയാണ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്.

  ശേഷം മിയയും പപ്പയുടെ വേർപാടിലുള്ള വേദന പങ്കുവെച്ചിരുന്നു. പപ്പയ്ക്കും മമ്മിക്കും ഒപ്പമുള്ള ചിത്രങ്ങൾ കൂടി പങ്കുവെച്ചുകൊണ്ടായിരുന്നു മിയയുടെ കുറിപ്പ്. മിയയുടെ വിവാഹവും ആദ്യത്തെ കുഞ്ഞിന്റെ ജനനവും എല്ലാം കൊണ്ട് മിയയും കുടുംബവും ഏറെ സന്തോഷത്തിലായിരുന്നു. ഇതിനിടയിലേക്കാണ് പിതാവിന്റെ മരണവാർത്തയെത്തിയത്.

  നിങ്ങളുടെ സന്തോഷം ആരും നിങ്ങളില്‍നിന്ന് എടുത്തുകളകയില്ലെന്ന എന്ന ബൈബിള്‍ വാചകത്തോടൊപ്പമായിരുന്നു മിയ കുറിപ്പ് പങ്കുവെച്ചത്. 'അതെ പപ്പാ... ആരും ഞങ്ങളുടെ ഹൃദയത്തില്‍ നിന്ന് നിങ്ങളുടെ സ്‌നേഹവും ഓര്‍മകളും എടുക്കുകയില്ല. ഞങ്ങള്‍ തകര്‍ന്നിരിക്കുകയാണ്... അത് പരിഹരിക്കാനാവും എന്നാണ് കരുതുന്നത്. ഇത്രയും വര്‍ഷങ്ങളില്‍ ഉടനീളം നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ സ്‌നേഹം ഇപ്പോള്‍ മുതല്‍ പ്രേരക ശക്തിയായിരിക്കും. മിസ് യു പപ്പ' മിയ കുറിച്ചു. ഓണവും പുതുവത്സരവും എല്ലാം പപ്പയ്ക്കൊപ്പം മിയയും കുടുംബവും ​ഗംഭീരമാക്കിയിരുന്നു. മിയയുടെ ആദ്യത്തെ കു‍ഞ്ഞിനെ താലോലിക്കാനും മിയയുടെ പപ്പയ്ക്ക് സാധിച്ചിരുന്നു.

  മിയയുടെ പപ്പ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് താരത്തിന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങുകൾ നടന്നത്. അത്രയും തിടുക്കത്തോടെ മാമോദീസ നടത്തിയത് പിന്നിലെ കാരണവും പപ്പയുടെ രോ​ഗാവസ്ഥയെ കുറിച്ചുമെല്ലാം പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ മിയയുടെ ചേച്ചി ജിനി. ജിനി വ്ലോ​ഗ്സ് എന്ന യുട്യൂബ് ചാനലിലൂടെ മിയയെ പോലും ജിനിയും പ്രേക്ഷകർക്ക് സുപരിചിതയാണ്. 'കുറച്ച് നാളുകളായി പപ്പ അവശതയിലായിരുന്നു. അതുകൊണ്ടാണ് പപ്പയെ വ്ലോ​ഗിൽ പോലും ഉൾപ്പെടുത്താതിരുന്നത്. രോ​ഗബാധിതനായ ആളെ വീഡിയോയിൽ ഉൾപ്പെടുത്തുന്നത് മര്യാദയല്ലെന്ന് തോന്നി. ലൂക്കയുടെ മാമോദീസ ചടങ്ങ് നടത്തേണ്ടതായതിനാൽ നടത്തിയെന്ന് മാത്രമേയുള്ളു. പപ്പയുടെ അവസ്ഥ അന്നേ മോശമായിരുന്നു. ലൂക്കയുടെ മാമോദീസ ഒക്കെ കഴിഞ്ഞ സമയത്താണ് പപ്പയ്ക്ക് ന്യൂമോണിയ കൂടിയിട്ട് ആശുപത്രിയിൽ ആകുന്നത്. ഒരു പത്ത് ദിവസം ഐസിയുവിലായിരുന്നു. അവിട തന്നെ വെച്ചിട്ടാണ് പപ്പാ പോയത്. ആ സമയത്ത് ഞങ്ങൾ എല്ലാം പപ്പയ്ക്ക് അരികിൽ തന്നെ ഉണ്ടായിരുന്നു. ആ സമയം മുതൽ ഇതുവരെ എല്ലാ ആളുകളുടെയും ഒരു സ്നേഹവും പിന്തുണയും ഞങ്ങൾക്ക് കിട്ടിയിരുന്നു...' ജിനി പറയുന്നു.

  പപ്പയാണ് തനിക്ക് യുട്യൂബ് ചാനൽ തുടങ്ങാനുള്ള ക്യാമറയും മറ്റ് ആവശ്യസാധനങ്ങളും വാങ്ങിതന്നതെന്നും അതിനാൽ തന്നെ പപ്പയ്ക്ക് വേണ്ടി യുട്യൂബ് ചാനൽ മുന്നോട്ട് കൊണ്ടുപോകുമെന്നും പപ്പ മരിച്ച വിവരം അറിയിച്ചുള്ള കമ്യൂണിറ്റി പോസ്റ്റിൽ ജിനി കുറിച്ചിരുന്നു. വ്ലോ​ഗുകൾ, പാചക പരീക്ഷണങ്ങൾ, യാത്രകൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ജിനി യുട്യൂബ് ചാനൽ നടത്തുന്നത്. ഇടയ്ക്കിടെ മിയയും കുടുംബവുമെല്ലാം ജിനിയുടെ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്താറുണ്ട്. മിയയുടെ വിവാഹ വീഡിയോകളും മറ്റും ജിനി യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.

  Recommended Video

  Actress Miya George And Ashwin Blessed With A Baby Boy

  അടുത്തിടെയണ് മിയക്ക് ആൺകുഞ്ഞ് പിറന്നത്. സമൂഹമാധ്യമങ്ങളിലൂടെ മിയ തന്നെയാണ് സന്തോഷവാര്‍ത്ത ഭർത്താവിനും കുഞ്ഞിനുമൊപ്പം നിൽക്കുന്ന ചിത്രം സഹിതം പങ്കുവെച്ചത്. ലൂക്കാ ജോസഫ് ഫിലിപ്പ് എന്നാണ് കുഞ്ഞിന് പേരിട്ടത്. വളരെ ലളിതമായാണ് മിയയും കുടുംബവും കുഞ്ഞിന്റെ മാമോദീസ ചടങ്ങുകൾ നടത്തിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മിയ വിവാഹിതായത്. എറണാകുളം സ്വദേശി അശ്വിൻ ഫിലിപ്പാണ് ഭർത്താവ്. ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ മിയ പിന്നീട് സിനിമാരംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു.

  Read more about: actress miya malayalam film
  English summary
  Actress Miya's sister thanks those who gave love and support after her dad's Demise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X