For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യയുടെ കൈയ്യിൽ തൂങ്ങി കുഞ്ഞ് മഹാലക്ഷ്മി, താരകുടുംബത്തിന്റെ വീഡിയോ വൈറലാകുന്നു

  |

  മാതാപിതാക്കളെയും ചേച്ചിയേയും പോലെ തന്നെ ദിലീപിന്റെ മകൾ മഹാലക്ഷ്മിയുടെ വിശേഷങ്ങൾ അറിയാനും താരപുത്രിയുടെ പിറന്നാൾ ആഘോഷിക്കാനുമെല്ലാം ആരാധകർ ശ്രമിക്കാറുണ്ട്. അപൂർവമായി മാത്രമെ മഹാലക്ഷ്മി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളൂ. അടുത്തിടെ ഓണാഘോഷങ്ങളുടെ ഭാ​ഗമായി ചേച്ചി മീനാക്ഷിക്കൊപ്പം പൂക്കളമിടുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ വൈറലായിരുന്നു.

  മഹാലക്ഷ്മിയുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്നതിനാൽ ദിലീപും കുടുംബവും താരപുത്രിയുടെ ചിത്രങ്ങൾ വല്ലപ്പോഴും മാത്രമാണ് സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുള്ളത്. അടുത്തിടെ മകൾക്കൊപ്പം ദിലീപും കാവ്യയും ലൈവിൽ എത്തിയതിന്റെ വീഡിയോ വ്യാപകമായി ശ്രദ്ധനേടിയിരുന്നു. അടൂർ ഗോപാലകൃഷ്ണന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ആശംസ അറിയിക്കാനാണ് ദിലീപും കുടുംബവും ലൈവിൽ എത്തിയത്. നടി കുക്കു പരമേശ്വരനാണ് എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ട് വീഡിയോ കോൾ വിളിച്ചത്. മഹാലക്ഷ്മിയുടെ കുട്ടിക്കുറുമ്പുകൾ വീഡിയോയിൽ കാണാമായിരുന്നു. ഇടയ്ക്ക് മഹാലക്ഷ്മി പാട്ടുപാടുന്നതും വീഡിയോയിൽ കേൾക്കാമായിരുന്നു.

  2018 ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. 'പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം' എന്നാണ് മഹാലക്ഷ്മി ജനിച്ച വിവരം ദിലീപ് ആരാധകരെ അറിയിച്ചത്. വിജയദശമി ദിനത്തിൽ ജനിച്ചതിനാലാണ് മകൾക്ക് മഹാലക്ഷ്മിയെന്ന് ഇരുവരും നൽകിയ പേര്. മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബർ 25നായിരുന്നു വിവാഹിതരായത്.

  മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനാണ് മകളുടെ ചിത്രം ദിലീപ് ആദ്യമായി പങ്കുവച്ചത്. ശേഷം മൈ സാന്റായുടെ ഫോട്ടോഷൂട്ടിനിടയിൽ എടുത്ത ദിലീപിന്റെയും മകളുടെയും ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രം തിയേറ്ററിൽ എത്തിയ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ഈ ചിത്രം മുമ്പ് ദിലീപ് പങ്കുവെച്ചത്. സാന്റാക്ലോസിന്റെ വേഷം ധരിച്ചാണ് ദിലീപിനൊപ്പം മഹാലക്ഷ്മി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. കൂടാതെ ഇക്കഴിഞ്ഞ ഓണത്തിന് മീനാക്ഷിക്ക് ഒപ്പം ഇരുന്ന് പൂക്കളമിടുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു. മീനാക്ഷിക്കും മഹാലക്ഷ്മിക്കും കാവ്യയ്ക്കുമൊപ്പമുള്ള ഒരു കുടുംബചിത്രവും അടുത്തിടെ ദിലീപ് പങ്കുവെച്ചിരുന്നു. മീനാക്ഷിയുടെ കൈയ്യിലിരുന്ന് മിഠായി നുണഞ്ഞുകൊണ്ട് പൊട്ടിച്ചിരിക്കുന്ന മഹാലക്ഷ്മിയാണ് ഫോട്ടോയിൽ ഉണ്ടായിരുന്നത്.

  ഇപ്പോൾ വീണ്ടും ദിലീപിനും കാവ്യയ്ക്കുമൊപ്പമുള്ള മഹാലക്ഷ്മിയുടെ വീഡിയോ ശ്രദ്ധ നേടുകയാണ്. വിമാനളത്തിൽവച്ച് ആരാധകർ പകർത്തിയ വീഡിയോ ആണ് ദിലീപ് ഫാൻസ് ​ഗ്രൂപ്പുകളിലൂടെ പുറത്തുവന്നത്. മഹാലക്ഷ്മിയുടെ കൈപിടിച്ച് കാവ്യ നടന്നുപോവുന്നതാണ് വീഡിയോയിൽ കാണാനാവുക. തൊട്ടുപിന്നിലെ ദിലീപുമുണ്ട്. എന്നാൽ എവിടെ നിന്നുള്ളതാണ് ദിലീപ് കുടുംബത്തിന്റെ വീഡിയോ എന്നത് വ്യക്തമല്ല. കാവ്യയുടെ കൈയ്യിൽ തൂങ്ങി നടന്നുപോകുന്ന മഹാലക്ഷ്മിയുടെ വീഡിയോ കൗതുകം പകരുന്നതാണ്. എന്നാൽ ഇവർക്കൊപ്പം ദിലീപിന്റെ മൂത്ത മകൾ മീനാക്ഷിയുണ്ടായിരുന്നില്ല. കാവ്യയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് മീനാക്ഷി പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. 'നിങ്ങളെ ഞാൻ സ്നേഹിക്കുന്നു'വെന്നാണ് കാവ്യയ്ക്ക് പിറന്നാൾ ആശംസിച്ച് മീനാക്ഷി കുറിച്ചത്.

  Recommended Video

  Dileep's family pic goes viral on social media

  വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ. മൈ സാന്റയാണ് അവസാനമായി റിലീസ് ചെയ്ത ദിലീപ് സിനിമ. കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയാണ് ഇനി ദിലീപിന്റേതായി റിലീസ് ചെയ്യാനുള്ളത്. നാദിർഷയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അറുപതിന് മുകളിൽ പ്രായമുള്ള കഷണ്ടിയുള്ള നായകനായാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്. നടി ഉർവ്വശിയാണ് ചിത്രത്തിൽ ദിലീപിന്റെ നായിക. ആദ്യമായി ഉർവ്വശി ദിലീപിന്റെ നായികയാകുന്നുവെന്നത് കൊണ്ടും ചിത്രത്തിന്റെ റിലീസിനായി ആരാധകരും ആകാംഷയിലാണ്.

  English summary
  actor dileep kavya madhavan daughter mahalakshmi latest video goes viral on internet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X