പ്രണയരംഗങ്ങൾ ചെയ്യും പക്ഷെ ചുംബിക്കില്ല; കിസ്സിങ് സീനുകളോട് നോ പറഞ്ഞ ബോളിവുഡ് താരങ്ങൾ, കാരണം കേട്ടാൽ ഞെട്ടും!

ഒരു പ്രണയചിത്രം കാണുമ്പോൾ കഥാപാത്രങ്ങളുടെ പ്രണയവും കെമിസ്ട്രിയും യഥാർഥമാണെന്ന് പലപ്പോഴും പ്രേക്ഷകർ വിശ്വസിച്ച് പോകാറുണ്ട്. എന്നാൽ തിരശ്ശീലയിൽ കാണുന്ന ആ റൊമാന്റിക് നിമിഷങ്ങൾ പലപ്പോഴും അഭിനേതാക്കളുടെ യഥാർഥ ജീവിതത്തിലെ വികാരങ്ങളല്ല. താരങ്ങളുടെ മികവും ക്യാമറയുടെ അവതരണശൈലിയും ചേർന്നാണ് ചുംബനരംഗങ്ങൾ പോലും യഥാർഥമെന്ന് തോന്നിപ്പിക്കുന്നത്.

അമ്മയുടെ വില അറിയില്ല പക്ഷെ സ്നേഹത്തിന്റെ വില അറിയാം; രേണുവിനെ കാണാൻ കിച്ചു ആ​ഗ്രഹിക്കാത്തതിന് പിന്നിൽ!
അമ്മയുടെ വില അറിയില്ല പക്ഷെ സ്നേഹത്തിന്റെ വില അറിയാം; രേണുവിനെ കാണാൻ കിച്ചു ആ​ഗ്രഹിക്കാത്തതിന് പിന്നിൽ!

അതേസമയം ബോളിവുഡിലെ ചില പ്രമുഖ താരങ്ങൾ വ്യക്തിപരമായ വിശ്വാസങ്ങളും നയങ്ങളും കാരണം ഇന്നുവരെ ഓൺസ്ക്രീൻ ചുംബനരംഗങ്ങളിൽ അഭിനയിക്കാൻ തയ്യാറായിട്ടില്ല. അത്തരത്തിലുള്ള ഏഴ് താരങ്ങളെ പരിചയപ്പെടാം. ഒന്നാമൻ നടനും നടി ജെനീലിയയുടെ ഭർത്താവുമായ റിതേഷ് ദേശ്മുഖാണ്.

Riteish Deshmukh

ജാനേ കഹാ സെ ആയി ഹൈ എന്ന ചിത്രത്തിൽ ചുംബനരംഗം ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ റിതേഷ് ദേശ്മുഖ് അത് നിരസിച്ചു. അതിനുശേഷവും തന്റെ നോ കിസ്സിങ് നയം അദ്ദേഹം തുടരുകയാണ്. ചുംബനം വളരെ സ്വകാര്യമായ ഒരു കാര്യമാണ്. അത് തിരശ്ശീലയിൽ അവതരിപ്പിക്കാൻ തനിക്ക് താൽപര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

വളരെ കാലമായി ബോളിവുഡിൽ സജീവമല്ലെങ്കിലും തന്റെ കരിയറിലുടനീളം നടൻ ബോബി ഡിയോളും ചുംബന രംഗങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു. ക്യാമറ ആംഗിളുകളും ചിത്രീകരണ രീതികളും ഉപയോഗിച്ച് അദ്ദേഹം അഭിനയിച്ച ഇന്റിമേറ്റ് രംഗങ്ങൾ യഥാർഥമെന്ന തോന്നൽ സൃഷ്ടിച്ചിരുന്നുവെങ്കിലും ചുംബനരംഗങ്ങൾ ഒഴിവാക്കാൻ അദ്ദേഹം തീരുമാനിച്ചതിന്റെ യഥാർഥ കാരണം ഇന്നും വ്യക്തമല്ല.

ഇങ്ങനെയൊക്കെ കാണിക്കാതെ, വിഷമം കാരണം ഉറങ്ങാൻ പറ്റുന്നില്ല! എനിക്ക് പണം കിട്ടുന്നുണ്ട്! രേണു-കിച്ചു ചാറ്റ്!
ഇങ്ങനെയൊക്കെ കാണിക്കാതെ, വിഷമം കാരണം ഉറങ്ങാൻ പറ്റുന്നില്ല! എനിക്ക് പണം കിട്ടുന്നുണ്ട്! രേണു-കിച്ചു ചാറ്റ്!

ഇക്കൂട്ടത്തിലെ മറ്റൊരാൾ നടി സോനാക്ഷി സിൻഹയാണ്. കരിയറിന്റെ തുടക്കം മുതൽ തന്നെ ചുംബനരംഗങ്ങളിൽ അഭിനയിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് സോനാക്ഷി സിന്‍ഹ വ്യക്തമാക്കിയിരുന്നു. ആർ. രാജ്കുമാർ എന്ന ചിത്രത്തിലെ നടിയുടെ പൂൾ രംഗം തന്റെ ഈ നിലപാട് എത്ര കർശനമായി പാലിക്കുന്നുവെന്നതിന് ഉദാഹരണമാണ്.

നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അജയ് ദേവ്ഗണും ചുംബന രംഗങ്ങളുടെ ബാ​ഗമാകുന്ന കാര്യത്തിൽ ഇന്നും താൽപര്യമില്ലാത്ത നടനാണ്. സഹതാരങ്ങളുമായി ലിപ്‌ലോക്ക് രംഗങ്ങളിൽ അഭിനയിക്കുന്നത് തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നതായാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. റൊമാന്റിക് രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഓൺസ്ക്രീൻ ചുംബനരംഗങ്ങൾ അദ്ദേഹം ഒഴിവാക്കിയിട്ടുണ്ട്. മറ്റൊരു നടി തമന്ന ഭാട്ടിയയാണ്.

Riteish Deshmukh

പല ആരാധകർക്കും തമന്നയും ഈ ലിസ്റ്റിലുണ്ടെന്നത് വിശ്വസിക്കാനായിട്ടില്ല. കാരണം ​ഗ്ലാമറസ് റോളുകളും ചുംബന രം​ഗങ്ങളും നിരവധി നടി ചെയ്തിട്ടുണ്ട്. തമന്ന ഭാട്ടിയ ചുംബനരംഗങ്ങളിലും ബിക്കിനി രംഗങ്ങളിലും അഭിനയിക്കില്ലെന്ന നിലപാട് തുടക്കം മുതൽ സ്വീകരിച്ചിട്ടുണ്ടത്രെ. സംവിധായകൻ സാജിദ് ഖാന്റെ ഒരു ചിത്രത്തിനിടെ പോലും ചുംബനരംഗമോ ബിക്കിനി രംഗമോ ചെയ്യില്ലെന്ന് അവർ തുറന്ന് പറഞ്ഞിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.

താൻ സ്വഭാവത്തിൽ നാണമുള്ള ആളാണെന്നും അതുകൊണ്ടാണ് ഇത്തരം രംഗങ്ങൾ ഒഴിവാക്കുന്നതെന്നുമാണ് തമന്ന നൽകിയ വിശദീകരണം. ലിസ്റ്റിലെ മറ്റൊരാൾ നടി കങ്കണ റണാവത്താണ്. വിവാദങ്ങളുടെ പേരിൽ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന കങ്കണ റണാവത്ത് കരിയറിന്റെ കാര്യത്തിൽ വ്യക്തമായ നിലപാടുള്ള നടിയാണ്. ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ നടിക്ക് താൽപര്യമില്ലത്രെ.

അച്ഛനെ വെറുതെ വിടൂ! വിവാഹത്തോടെ ഇങ്ങോട്ടേക്കേയില്ലെന്ന് അസിൻ; താരം ബോളിവുഡിൽ നേരിട്ടത്
അച്ഛനെ വെറുതെ വിടൂ! വിവാഹത്തോടെ ഇങ്ങോട്ടേക്കേയില്ലെന്ന് അസിൻ; താരം ബോളിവുഡിൽ നേരിട്ടത്

ഈ കാരണം കൊണ്ടാണ് ദി ഡേർട്ടി പിക്ചർ എന്ന ചിത്രം അവർ നിരസിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. അതുപോലെ തന്നെ തന്റെ ചിത്രങ്ങളിലെ രംഗങ്ങളുടെ കാര്യത്തിൽ വ്യക്തമായ നയമുള്ള നടനാണ് സൽമാൻ ഖാൻ. വർഷങ്ങളായി നോ കിസ്സിങ് നയം പിന്തുടരുന്ന അദ്ദേഹം രാധേ എന്ന ചിത്രത്തിൽ ഇന്റിമേറ്റ് സീൻ ചെയ്ത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. പിന്നീട് ആ രംഗത്തിൽ ദിഷ പട്ടാണി ഡക്റ്റ് ടേപ്പ് ഉപയോ​ഗിച്ചിരുന്നുവെന്നും യഥാർഥ ലിപ്‌ലോക്ക് ഉണ്ടായിരുന്നില്ലെന്നും സൽമാൻ വിശദീകരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X