അമ്മയുടെ വില അറിയില്ല പക്ഷെ സ്നേഹത്തിന്റെ വില അറിയാം; രേണുവിനെ കാണാൻ കിച്ചു ആ​ഗ്രഹിക്കാത്തതിന് പിന്നിൽ!

പതിനൊന്ന് വയസ് മുതൽ നോക്കി വളർത്തിയ മകൻ മാത്രം താൻ കാൻസർ ബാധിതയാണെന്ന് അറിഞ്ഞിട്ടും കാണാൻ വന്നില്ലെന്ന പരാതി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേണു സുധി പറയുന്നുണ്ട്. അതുകൊണ്ട് തന്നെ രേണുവിനെ അവ​ഗണിച്ച നന്ദിയില്ലാത്ത മകൻ എന്ന ടാ​ഗും സൈബർ ബുള്ളിയിങും കിച്ചുവിന് ഭീകരമായി ലഭിക്കുകയും ചെയ്തിരുന്നു. അമ്മയുടെ വില അറിയില്ലാത്തതുകൊണ്ടാണ് രേണുവിനോട് കിച്ചു മനസാക്ഷിയില്ലാതെ പെരുമാറുന്നത് എന്ന് വരെ പറഞ്ഞവരുണ്ട്.

ഇങ്ങനെയൊക്കെ കാണിക്കാതെ, വിഷമം കാരണം ഉറങ്ങാൻ പറ്റുന്നില്ല! എനിക്ക് പണം കിട്ടുന്നുണ്ട്! രേണു-കിച്ചു ചാറ്റ്!
ഇങ്ങനെയൊക്കെ കാണിക്കാതെ, വിഷമം കാരണം ഉറങ്ങാൻ പറ്റുന്നില്ല! എനിക്ക് പണം കിട്ടുന്നുണ്ട്! രേണു-കിച്ചു ചാറ്റ്!

വിമർശനം പെരുകിയപ്പോൾ കഴിഞ്ഞ ദിവസം കൊല്ലം സുധിയുടെ ബന്ധുക്കൾക്കൊപ്പം കിച്ചു കോട്ടയത്ത് പോയിരുന്നു. സുധിലയത്തിൽ പോയി അനിയൻ റിതുലിനെ കിച്ചു കണ്ടു. രേണു ആശുപത്രിയിൽ അഡ്മിറ്റായിരുന്നതുകൊണ്ട് കാണാൻ കഴിഞ്ഞില്ല.

Kichu Sudhi Renu Sudhi

കീമോയ്ക്കുശേഷം തളർച്ച കൂടിയതിനാൽ രേണു ആ സമയത്ത് ഐസിയുവിലായിരുന്നു. പുതിയ വീഡിയോയിൽ അമ്മയിൽ നിന്നും അകലം പാലിക്കുന്നതിന്റെ കാരണവും കോട്ടയത്ത് പോയപ്പോൾ സംഭവിച്ച കാര്യങ്ങളും കിച്ചു വെളിപ്പെടുത്തി. വിമർശകർക്ക് കുറിക്കുകൊള്ളുന്ന മറുപടിയാണ് കിച്ചു നൽകിയത്. രേണു മോശമായ രീതിയിൽ സബ്സ്ക്രിപ്ഷനിൽ വീഡിയോകൾ പങ്കുവെച്ചതിനാലാണ് താൻ അകലം പാലിച്ചതെന്ന് കിച്ചു പറഞ്ഞു.

അത്തരം വീഡിയോകൾ ചെയ്യരുതെന്ന് അമ്മയോട് താൻ ആവശ്യപ്പെട്ടതായും കിച്ചു പറയുന്നു. അമ്മയുടെ വില അറിയാത്തതുകൊണ്ടാണ് ഞാൻ രേണു അമ്മയെ കാണാൻ പോകാത്തത് എന്നൊക്കെയുള്ള വിമർശനം കണ്ടിരുന്നു. അമ്മയുടെ വിലയെ കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്.

അച്ഛനെ വെറുതെ വിടൂ! വിവാഹത്തോടെ ഇങ്ങോട്ടേക്കേയില്ലെന്ന് അസിൻ; താരം ബോളിവുഡിൽ നേരിട്ടത്
അച്ഛനെ വെറുതെ വിടൂ! വിവാഹത്തോടെ ഇങ്ങോട്ടേക്കേയില്ലെന്ന് അസിൻ; താരം ബോളിവുഡിൽ നേരിട്ടത്

അമ്മയുടെ വില എനിക്ക് അറിയാൻ പറ്റിയിട്ടില്ല. രണ്ടാമത്തെ വയസിൽ എന്റെ സ്വന്തം അമ്മ എന്നെ ഇട്ടിട്ട് പോയതാണ്. ലൈഫ് സ്റ്റോറിയിലും ഞാൻ അതുമായി ബന്ധപ്പെട്ട കുറേ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പിന്നെ എന്നെ വിമർശിച്ചവർ പറഞ്ഞത് പോലെ ഞാൻ അമ്മയുടെ വില മനസിലായിട്ടില്ല. പക്ഷെ സ്നേഹത്തിന്റെ വില അറിയാം. എന്നെ വിമർശിച്ചുള്ള വീഡിയോ കണ്ടപ്പോൾ ഇത് പറയണമെന്ന് തോന്നി. അതുപോലെ ഞാൻ കോട്ടയത്ത് പോയി.

റിതപ്പനെ കണ്ടു. അവന് വേണ്ടതെല്ലാം ചെയ്ത് കൊടുത്തു. അമ്മയെ കാണാൻ പറ്റിയില്ല. ആശുപത്രിയിൽ ആയിരുന്നു അമ്മ. ആശുപത്രിയിൽ പോയാലും കാണാൻ പറ്റില്ലായിരുന്നു. അമ്മയുടെ അസുഖം മാറട്ടെ. പ്രാർത്ഥിക്കുക എന്നത് മാത്രമെ എന്നെ കൊണ്ട് പറ്റൂ. അത് ഞാൻ ചെയ്യുന്നുണ്ട് കിച്ചു പറഞ്ഞു.

Kichu Sudhi Renu Sudhi

ഇതോടൊപ്പം മോശം വീഡിയോകൾ റിതപ്പനെ ഓർത്തെങ്കിലും ചെയ്യരുതെന്ന് രേണുവിനോട് അപേക്ഷിക്കുന്ന സ്ക്രീൻഷോട്ടും കിച്ചു പങ്കിട്ടു. കിച്ചു മെസേജ് അയച്ചപ്പോൾ താൻ മോശമായി ഒന്നും ചെയ്യുന്നതായി തോന്നിയിട്ടില്ലെന്നും മാസം രണ്ട് മൂന്നര ലക്ഷം രൂപ സമ്പാ​ദിക്കുന്നുണ്ട് എന്നുമായിരുന്നു രേണു നൽകിയ മറുപടി. അതും കിച്ചു വെളിപ്പെടുത്തി. നിരവധി പേരാണ് കിച്ചുവിന്റെ പുതിയ പ്രതികരണത്തെ പ്രശംസിച്ച് എത്തിയത്.

കിച്ചു നിനക്ക് എന്താണ് ശരി അത് നീ ചെയ്യൂ. അനിയനെ നോക്കൂ. അമ്മയുടെ അസുഖം മാറട്ടെ. എല്ലാം ശരിയാവും. നിന്റെ ജീവിതത്തിൽ നിന്നെ സ്നേഹിക്കാനും നിനക്ക് സ്നേഹിക്കാനും നല്ലൊരാൾ കൂട്ടിന് വരട്ടെ, കിച്ചു ഇപ്പോൾ ചെയ്തത് നല്ല കാര്യമാണ്. എപ്പോഴും സപ്പോർട്ട് കാണും, കിച്ചു പറയുന്നതിലും കാര്യമുണ്ട്. കുട്ടികളെ ബാധിക്കുന്ന ഒരു കാര്യവും അമ്മമാർ ചെയ്യാതിരിക്കുക.

പ്രണയ ബന്ധങ്ങളിൽ ഞാൻ എന്നെത്തന്നെ മറക്കും, എപ്പോൾ പുറത്ത് വരണമെന്ന് മനസിലാക്കണം: ഐശ്വര്യ ലക്ഷ്മി
പ്രണയ ബന്ധങ്ങളിൽ ഞാൻ എന്നെത്തന്നെ മറക്കും, എപ്പോൾ പുറത്ത് വരണമെന്ന് മനസിലാക്കണം: ഐശ്വര്യ ലക്ഷ്മി

കിച്ചുവിന്റെ വേദനയും നിശബ്ദതയും അടുത്തറിയാവുന്ന ഒരുപാട് പേരുണ്ട്. മറ്റാരെങ്കിലും ആയിരുന്നുവെങ്കിൽ പലതിനും മറ്റൊരു രീതിയിൽ പ്രതികരിച്ചേനെ. പക്ഷെ കിച്ചു ഇന്നും മൗനം പാലിക്കുകയാണ്. പറയാൻ കഴിയുന്ന പല കാര്യങ്ങളും മനസിൽ ഒതുക്കുകയാണ്.

വെറും 21 വയസുള്ള ഒരു മകൻ ആരെയും ആശ്രയിക്കാതെ സ്വന്തം ജീവിതം കെട്ടിപ്പടുക്കാനും നിലനിൽക്കാനും വേണ്ടി ജീവിതത്തോട് പോരാടിക്കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് അവന് വേണ്ടത് ചോദ്യങ്ങളോ കുറ്റപ്പെടുത്തലുകളോ അല്ല. സ്നേഹവും കരുതലും പിന്തുണയുമാണ് എന്നിങ്ങനെയാണ് വീഡിയോയ്ക്ക് വന്ന പ്രതികരണങ്ങൾ.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X