അഭിഷേക് ബച്ചന്‍ ജീവചരിത്രം

    ഹിന്ദി ചലച്ചിത്രരംഗത്തെ പ്രശസ്ത നടനാണ് അഭിഷേക് ബച്ചന്‍. 1976 ഫെബ്രുവരി 5ന് മുംബൈയില്‍ ജനനം. പ്രശസ്ത ഹിന്ദി ചലച്ചിത്രതാരങ്ങളായ അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും മകനാണ് ഇദ്ധേഹം. 2000ല്‍ പ്രദര്‍ശനത്തിനെത്തിയ റെഫ്യീജി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. ഈ ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. എന്നാല്‍ പിന്നീട് അഭിനയിച്ച സിനിമകളൊന്നും വിജയം കണ്ടിരുന്നില്ല. 2004ല്‍ പ്രദര്‍ശനത്തിനെത്തിയ ധൂം ആണ് പിന്നീട് ശ്രദ്ധിക്കപെട്ട ചിത്രം.  മണിരതത്‌നം സംവിധാനം ചെയ്ത യുവ എന്ന ചിത്രത്തീലൂടെ വീണ്ടും ചലച്ചിത്രരംഗത്ത് അഭിഷേക് സജീവമായി. 

    ഒരുകാലത്ത് ബോളിവുഡ് നടി കരിഷ്മാ കപൂറുമായി പ്രണയത്തിലായിരുന്നു താരം. അമിതാഭ് ബച്ചന്റെ അറുപതാം പിറന്നാള്‍ ആഘോഷത്തിനിടെ ഈ ജോഡികള്‍ പ്രണയത്തിലാണെന്നും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ആ പ്രണയം തകര്‍ന്നു. പിന്നീട് 2007 ഏപ്രില്‍ 20ന് ഐശ്വര്യ റായിയെ വിവിഹം ചെയ്തു. ഐശ്വര്യക്കൊപ്പം അഭിനയിച്ച രാവണ്‍ ആണ് അടുത്തകാലത്ത് പുറത്തിറങ്ങിയ ചിത്രം. ഏഷ്യയിലെ ഒന്നാം നമ്പര്‍ സെക്‌സിയസ്റ്റ് മാനായി യു.കെ മാഗസീനായ ഈസ്റ്റേണ്‍ ഐ അഭിഷേകിനെ തിരഞ്ഞെടുത്തിരുന്നു. പാ ചിത്രത്തിലൂടെ മികച്ച ചലച്ചിത്രനിര്‍മ്മാതാവിനുള്ള ഭാരതീയ സര്‍ക്കാരിന്റെ ദേശീയ പുരസ്‌ക്കാരം ലഭിച്ചിരുന്നു. കൂടാതെ മൂന്നുതവണ ഫിലിംഫെയര്‍  അവാര്‍ഡും ലഭിച്ചിട്ടുണ്ട്.



     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X