അജിത്ത് കുമാർ ജീവചരിത്രം

  ഇന്ത്യന്‍ ചലച്ചിത്രനടനാണ് അജിത് കുമാര്‍.1971 മെയ് 1ന് കേരളത്തിലെ പാലക്കാട് എന്ന സ്ഥലത്ത് ജനിച്ചു. വളര്‍ന്നതും പഠിച്ചതും ചെന്നൈയിലായിരുന്നു.1986ല്‍ പഠിത്തം ഇടയ്ക്ക വെച്ച് അവസാനിപ്പിച്ച് പാര്‍ട് ടൈം മെക്കാനിക്കായി ജോലി നോക്കുകയും മുഴുവന്‍ സമയം ബിസിനസ്സില്‍ ഏര്‍പെടുകയും ചെയ്തു. അക്കാലത്ത് പല പരസ്യ സ്ഥാപനങ്ങളുടെയും പരസ്യങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. 

  21ാം വയസ്സിലാണ് ചലച്ചിത്ര അഭിനയം തുടങ്ങുന്നത്.അമരാവതി എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.ചിത്രത്തില്‍ അജിത്തിന് ശബ്ദം നല്‍കിയത് ചലച്ചിത്രതാരം വിക്രം ആണ്.1995ല്‍ വിജയിക്കൊപ്പം രാജാവിന്‍ പാരവൈയില്‍ സഹനടനായി അഭിനയിച്ചു.ആ വര്‍ഷം തന്നെ ആസൈ എന്ന ചിത്രത്തില്‍  അഭിനയിച്ചു.ചിത്രം മികച്ച വിജയമാണ് നേടിയത്.തുടര്‍ന്ന് നിരവധി റൊമാന്റിക് ചിത്രങ്ങളിലൂടെ തമിഴിലെ മുന്‍നിര നായകന്മാരില്‍ ഒരാളായി അജിത്ത് മാറി.1999ല്‍ അഭിനയിച്ച വാലി എന്ന ചിത്രത്തിലൂടെ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ആ ചിത്രത്തിനുശേഷം മമ്മൂട്ടിക്കൊപ്പം കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് ദീന, സിറ്റിസോണ്‍, വില്ലന്‍ തുടങ്ങി.ചിത്രങ്ങളില്‍ അഭിനയിച്ചു.   2007ല്‍ ബില്ല എന്ന ചിത്രത്തില്‍  അഭിനയിച്ചു. ചിത്രം മികച്ച വിജയമാണ് നേടിയത്.2001ല്‍  ഹിന്ദി ചിത്രമായ അശോകയില്‍ ഷാരൂഖ് ഖാന്റെ സഹോദരനായി അഭിനയിച്ചു. 

  2000ല്‍ ചലച്ചിത്രനടി ശാലിനിയെ വിവാഹം ചെയ്തു. ചലച്ചിത്ര അഭിനയത്തിനുപുറമെ കാറോട്ട മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്.മുംബൈ, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നടക്കുന്ന ഫോര്‍മുല 3 ഗണത്തിലുള്ള കാറോട്ട മത്സരങ്ങളില്‍  പങ്കെടുത്തിട്ടുണ്ട്.2004ല്‍  ഇന്ത്യയിലെ മൂന്നാമത്തെ മികച്ച കാറോട്ട ജേതാവായി തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X