Celebs»Amy Jackson»Biography

    എമി ജാക്‌സണ്‍ ജീവചരിത്രം

    പ്രശസ്ത ബ്രിട്ടീഷ് നടിയും മോഡലുമാണ് എമി ജാക്‌സണ്‍. 1882 ജനുവരി 31ന് ജനിച്ചു ബ്രിട്ടനിലെ ഐല്‍ ഒഫ് മാന്‍ എന്ന സ്ഥലത്തു ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത്. അലന്‍ ജാക്‌സണും മാര്‍ഗരിറ്റ ജാക്‌സണുമാണ് എമിയുടെ മാതാപിതാക്കള്‍. എമിക്കു രണ്ടു വയസ്സുള്ളപ്പോള്‍ കുടുംബം ലിവര്‍ പൂളിലേക്കു താമസം മാറി. സെന്റ് എഡ്വേര്‍ഡ്‌സ് കോളേജിലാണ് എമി ബിരുദ പഠനം നടത്തിയത്. ബോസ് മോഡല്‍ മാനേജ്‌മെന്റ്,മോഡല്‍സ് വണ്‍ എന്നീ സ്ഥാപനങ്ങള്‍ക്കുവേണ്ടി മോഡലിംഗ് ആരംഭിച്ച എമി 2009ലെ മിസ് ടീന്‍ വേള്‍ഡ്,മിസ് ടീന്‍ ഗ്രേറ്റ് ബ്രിടട്ന്‍,മിസ് ടീന്‍ ലിവര്‍ പൂള്‍ എന്നീ സൗന്ദര്യമത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്. തമിഴ്, ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് എമി ചലച്ചിത്രരംഗത്തു പ്രശസ്തയാവുന്നത്. പതിനാറാം വയസ്സുമുതല്‍ മോഡല്‍ രംഗത്ത് സജീവമാണ്.

    മിസ് ടീൻ വേൾഡ് സൗന്ദര്യ മത്സരത്തിൽ വിജയിയായതോടെയാണ് ചലച്ചിത്രത്തിൽ അഭിനയിക്കുവാനുള്ള അവസരങ്ങൾ ഏമിയെത്തേടിയെത്തുന്നത്. 2010-ൽ ആര്യ നായകനായി പുറത്തിറങ്ങിയ മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് ഈ ചിത്രം പറയുന്നത്. മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രത്തിൽ ബ്രിട്ടീഷ് ഗവർണർ ജനറലിന്റെ മകളായാണ് ഏമി ജാക്സൺ അഭിനയിച്ചത്. മികച്ച പുതുമുഖ നായികയ്ക്കുള്ള വിജയ് അവാർഡ് നാമനിർദ്ദേശം ഈ ചിത്രത്തിലുടെ ഏമിക്കു ലഭിച്ചു.

    വിണ്ണൈത്താണ്ടി വരുവായാ എന്ന തമിഴ് ചിത്രം 2012-ൽ ഏക് ദീവാനാ ഥാ എന്ന പേരിൽ ഹിന്ദിയിലേക്കു പുനർനിർമ്മിച്ചപ്പോൾ എമി ജാക്സണാണ് നായികാവേഷം കൈകാര്യം ചെയ്തത്. ഈ ചിത്രത്തിലെ എമിയുടെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

    2012-ൽ വിക്രം നായകനായ താണ്ഡവം എന്ന തമിഴ് ചിത്രത്തിൽ എമി  ഒരു ആംഗ്ലോ-ഇന്ത്യൻ പെൺകുട്ടിയായി വേഷമിട്ടു. ഈ ചിത്രത്തിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ഏമിക്കു ലഭിച്ചു. റാംചരൺ, ശ്രുതി ഹാസൻ എന്നിവർ നായികാനായകന്മാരായ യെവഡു ആണ് എമി അഭിനയിക്കുന്ന ആദ്യത്തെ തെലുങ്ക് ചലച്ചിത്രം.

    എസ്. ഷങ്കർ സംവിധാനം ചെയ്ത ഐ (2015) എന്ന തമിഴ് ചലച്ചിത്രം ആമി ജാക്സണിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായി. വിക്രം നായകനായ ഈ ചിത്രത്തിന്റെ മുതൽമുടക്ക് വളരെ ഉയർന്നതായിരുന്നു. ചിത്രത്തിനു സമ്മിശ്രപ്രതികരണമാണ് ലഭിച്ചതെങ്കിലും എമിയുടെ അഭിനയം നിരൂപകപ്രശംസ നേടി. ഈ ചിത്രത്തിനു ശേഷം അക്ഷയ് കുമാർ നായകനായ സിംഗ് ഈസ് ബ്ലിങ് (2015) എന്ന ഹിന്ദി ചലച്ചിത്രത്തിൽ അഭിനയിച്ചു. തുടർന്ന് തങ്കമകൻ, ഗീതു, തെരി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

    2007ല്‍ സൂപ്പർ ഗേൾ എന്ന പ്രശസ്ത ഇംഗ്ലീഷ് ടെലിവിഷൻ പരമ്പരയിൽ സാറ്റേൺ ഗേൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. എന്തിരൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 2.0-ൽ രജനികാന്ത്, അക്ഷയ് കുമാർ എന്നിവരോടൊപ്പം ഒരു പ്രധാന വേഷത്തിൽ ഏമി ജാക്സൺ അഭിനയിച്ചു.

    മൃഗങ്ങളെ സംഗക്ഷിക്കുന്നതിനുള്ള പെറ്റയുടെ ഒരു പരിപാടിയിൽ ആമി ജാക്സൻ പങ്കെടുത്തിരുന്നു. മുംബൈയിലെ സെന്റ് ജൂഡ് ആശുപത്രിയിലും മറ്റുമുള്ള ചാരിറ്റി പ്രവർത്തനങ്ങളിലും ആമി സജീവമാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പ്രചരണ പരിപാടികളിലും സജീവമായി ഇടപെടുന്നു. പോണ്ട്സ് ബ്യൂട്ടി, യാദ്ലി ലണ്ടൻ എന്നീ കമ്പനികളുടെ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡറാണ് എമി ജാക്സൺ.

    2012-ൽ ബോളിവുഡ് നടൻ പ്രതീക് ബബ്ബറുമായി ആമി പ്രണയത്തിലായിരുന്നുവെങ്കിലും പിന്നീട് ഈ ബന്ധം അവസാനിപ്പിക്കേണ്ടി വന്നു. 2013-ൽ ബോക്സിംഗ് താരം ജോ സെൽകിർക്കുമായും എമി പ്രണയത്തിലായിരുന്നു. പക്ഷേ ഈ ബന്ധവും അധികനാൾ നീണ്ടുനിന്നില്ല. സെൽകിർക്ക് ഏമിയെ ബലാത്സംഗം ചെയ്യുവാൻ ശ്രമിച്ചുവെന്നും അനിന്റെ പേരിൽ സെൽകിർക്കിനു 12 മാസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടതായി വന്നുവെന്നും വാർത്തകളുണ്ട്. 2017-ൽ ഏമി ജാക്സൻ തന്റെ പേരിലുള്ള മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ഈ ആപ്പുവഴി ഏമിയുടെ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ബന്ധിപ്പിച്ചിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X