Celebs»AR Murugados»Biography

    എ ആര്‍ മുരുകദോസ് ജീവചരിത്രം

    തമിഴിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് എ ആര്‍ മുരുകദോസ്‌. ആദ്യമായി അദ്ദേഹം പി. കലൈമണിയുടെ സഹ എഴുത്തുകാരനായി പ്രവർത്തിക്കുകയും മധുര മീനാക്ഷി എന്ന തമിഴ് ചിത്രത്തിന് സംഭാഷണങ്ങൾ എഴുതുകയും ചെയ്തു. 1997-ൽ രച്ചകൻ എന്ന സിനിമയുടെ പാതിയോളം ഭാഗത്ത് ഒരു അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച അദ്ദേഹം ഈ രംഗത്തു തന്നെ തുടരുകയും കലുസുകുണ്ടം രാ എന്ന തെലുഗു ചിത്രത്തിന്റെ സഹ സ്ക്രിപ്റ്റ് സംവിധായകനായി പ്രവർത്തിക്കുകയും ചെയ്തു. അതിനുശേഷം മുരുകദാസ് കുശി എന്ന ചിത്രത്തിനുവേണ്ടി എസ്. ജെ. സുര്യയുമൊത്ത് പ്രവർത്തിച്ചു.
     
    എസ്. ജെ. സൂര്യ, മുരുക ദാസിനെ അജിത് കുമാറിനു പരിചയപ്പെടുത്തുകയും അങ്ങനെ ആദ്യ സിനിമയായ ധീന സംവിധാനം ചെയ്യാൻ അവസരമൊരുങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ അടുത്ത ചിത്രങ്ങൾ രമണ, ഗജനി, സ്റ്റാലിൻ എന്നിവയായിരുന്നു. അദ്ദേഹത്തിന്റെ അഞ്ചാമത്തെ ചിത്രമായ ഗജിനി 2005 ൽ പുറത്തിറങ്ങുകയും ഇതേ സിനിമയുടെ ഹിന്ദി റീമേക്കിലൂടെ അദ്ദേഹം ബോളിവുഡ് അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 2008 ഡിസംബർ 25-ന് പുറത്തിറങ്ങിയ ഈ ചിത്രം ബോളിവുഡ് സിനിമകളിൽ 'നൂറു കോടി' ക്ലബ്ബിൽ ഇടം നേടിയ ആദ്യ ബോളിവുഡ് ചിത്രമായിത്തീരുകയും ചെയ്തു.  
     
    ഗജിനി ഹോളിവുഡ് സിനിമയായ "മെമെന്റോ" യിൽ നിന്നുള്ള രചനാ മോഷണമെന്ന വിവാദമുണ്ടാക്കിയിരുന്നു. അദ്ദേഹത്തിന്റെ അടുത്ത തമിഴ് ഏഴാം അറിവ് 2011 ലെ ദീപാവലി ദിനത്തിൽ പുറത്തിറങ്ങുകയും തമിഴ്നാടിനേക്കാൾ ഇന്ത്യയ്ക്ക് പുറത്ത് കൂടുതൽ പ്രദർശന വിജയം നേടുകയും ചെയ്തു. ഇക്കാലത്ത് രണ്ടു തമിഴ് ചിത്രങ്ങൾ നിർമ്മിക്കുന്നതിന് ഫോക്സ് സ്റ്റാർ സ്റ്റുഡിയോയുമായി മുരുക ദാസ് ഒരു കരാർ ഒപ്പിട്ടിരുന്നു. 
     
     
    2012 ൽ അദ്ദേഹം എസ്. ധനു നിർമ്മിച്ച് വിജയ് നായകനായി അഭിനയിച്ച തുപ്പാക്കി എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുകയും ദീപാവലി ദിനത്തിൽ 
    പുറത്തിറങ്ങിയ ഈ ചിത്രം മികച്ച പ്രതികരണമുളവാക്കുകയും എന്തിരനു ശേഷം കോളിവുഡിൽ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുകയും ചെയ്തു. നിർമ്മാതാവിൽനിന്നുള്ള വിവരങ്ങൾ പ്രകാരം തുപ്പാക്കി 180 കോടിയുടെ കളക്ഷൻ നേടിയിരുന്നു. ഈ ചിത്രത്തിന്റെ ഹിന്ദി റിമേക്കായ ഹോളിഡേ: എ സോൾജിയർ ഈസ് നെവർ ഓഫ് ഡ്യൂട്ടിയും അദ്ദേഹം സംവിധാനം ചെയ്തു. 2014-ൽ, തന്റെ മുൻ അസിസ്റ്റന്റായിരുന്ന തിരുകുമരൻ സംവിധാനം ചെയ്ത് ശിവകാർത്തികേയൻ നായകാനായി അഭിനയിച്ച മാൻ കറാട്ടെ എന്ന ഫാൻറസി ചിത്രത്തിന്റെ എഴുത്തുകാരനും നിർമ്മാതാവുമായിരുന്നു. 
     
    2014-ൽ ലൈക് പ്രൊഡക്ഷൻസ് നിർമ്മിച്ച് വിജയ് നായകനായി പുറത്തിറങ്ങിയ ആക്ഷൻ നാടകീയ ചിത്രം കത്തി സംവിധാനം ചെയ്യുകുയം 2014 ലെ ദീപാവലി ദിനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം ഏകദേശം 131 കോടി രൂപയുടെ കളക്ഷൻ നേടുകയും 2014 ലെ കോളിവുഡിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിത്തീരുകയും ചെയ്തു. 2016 ൽ സോനാക്ഷി സിൻഹ നായികയായ അകിര സംവിധാനം ചെയ്തു. ഇത് തമിഴ് ചിത്രമായ മൗന ഗുരുവിന്റെ റീമേക്കായിരുന്നു.സമീപകാലത്ത് അദ്ദേഹം മഹേഷ് ബാബു, രാകുൽ പ്രീത് എന്നിവർ അഭിനയിച്ച സ്പൈഡർ എന്ന ചിത്രം സംവിധാനം ചെയ്തു. 
     
    സൺ പിക്ചേഴ്സിന്റെ കലാനിധി മാരൻ നിർമ്മിച്ച സർകാർ എന്ന ചിത്രത്തിലൂടെ അദ്ദേഹം വിജയുമായി ഒരിക്കൽക്കൂടി ഒരുമിക്കുകയും ഈ ചിത്രം 2018 നവംബർ 6 ന് ദീപാവലി ദിനത്തിൽ റിലീസ് ചെയ്യപ്പെടുകുയം ചെയ്തു. ലോകമെമ്പാടുമായി 3000 ത്തിലധികം സ്ക്രീനുകളാണ് ഈ ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ലോകമെമ്പാടുമുള്ള പ്രദർശന ശാലകളിൽനിന്നായി 270 കോടി രൂപ നേടിയ ഈ ചിത്രം തമിഴ്നാട്ടിലെ പ്രദർശന ശാലകളിൽനിന്നു മാത്രമായി 146 കോടി രുപ നേടുകയും 2018 ലെ മെഗാ ബ്ലോക്ക്ബസ്റ്റർ എന്ന സ്ഥാനം നേടുകയും ചെയ്തു. ബോളിവുഡ് സിനിമകളായ ആലിയാ ഭട്ടിന്റെ റാസി, അക്ഷയ് കുമാറിന്റെ ഗോൾഡ് എന്നിവയുടെ കളക്ഷനുകളെ ഈ സിനിമ മറികടന്നിരുന്നു.
     
     
     
     
     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X