Celebs»Chiranjeevi»Biography

    ചിരഞ്ജീവി ജീവചരിത്രം

    തെലുങ്കിലെ പ്രമുഖ ചലച്ചിത്രനടനാണ് ചിരഞ്ജീവി. 1955 ഓഗസ്റ്റ് 22-ന് വെങ്കടറാവു-അഞ്ജനാദേവി ദമ്പതികളുടെ മകനായി ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ നർസാപൂരിൽ ജനിച്ചു. ബിരുദം നേടിയ ശേഷം 1977-ൽ ചെന്നൈയിലേക്ക് കുടിയേറിയ ചിരഞ്ജീവി അവിടെവെച്ചാണ് അഭിനയത്തിന്റെ മേഖലകളിലേക്ക് കടക്കുന്നത്.
     
    1978-ൽ പുനാദി രല്ലു എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തി. എന്നാൽ ആദ്യം പുറത്തിറങ്ങിയ ചിത്രം കെ. വാസു സംവിധാനം ചെയ്ത പ്രണാം ഖരീദു ആയിരുന്നു. തുടർന്നുള്ള അഞ്ചുവർഷങ്ങളിൽ 60-ഓളം സിനിമയിൽ അഭിനയിച്ചെങ്കിലും അവയിലെല്ലാം പ്രധാനപ്പെട്ട വേഷങ്ങളായിരുന്നില്ല. എ. കോദണ്ഡരാമി റെഡ്ഡിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഖൈദിയാണ് ചിരഞ്ജീവിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലായത്. പിന്നീട് 1987-ൽ പശിവടി പ്രണാം എന്ന ചിത്രം പുറത്തിറങ്ങിയതോടെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നു.
     
    1988ൽ പുറത്തിറങ്ങിയ കെ.എസ്. രാമറാവുവിന്റെ മറന്ന മൃദംഗം എന്ന ചലച്ചിത്രത്തിനുശേഷമാണ് മെഗാസ്റ്റാർ എന്ന വിശേഷണം ചിരഞ്ജീവിക്ക് ലഭിക്കുന്നത്. അതേവർഷംതന്നെ പുറത്തിറങ്ങിയ കെ. ബാലചന്ദറിന്റെ രുദ്രവീണയിലെ അഭിനയത്തിന് അദ്ദേഹത്തിന് നർഗീസ് ദത്ത് പുരസ്കാരം ലഭിച്ചു. ചലച്ചിത്രരംഗത്തെ സംഭാവനകളെ മാനിച്ച് ഭാരതസർക്കാർ ഇദ്ദേഹത്തിന് പത്മഭൂഷൺ പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്. 
     
    ചലച്ചിത്രാഭിനയത്തിനുപുറമെ സാമൂഹ്യസേവനത്തിലും ചിരഞ്ജീവി ശ്രദ്ധപുലർത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇദ്ദേഹം സ്ഥാപിച്ച ചിരഞ്ജീവി ട്രസ്റ്റിന്റെ കീഴിൽ കണ്ണും രക്തവും ദാനം ചെയ്യുന്നവരുടെ കൂട്ടായ്മ രൂപപ്പെട്ടിട്ടുണ്ട്. പിന്നീട് ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് അഭ്യൂഹമുണ്ടായി. ഏറെക്കാലത്തെ അനിശ്ചിതത്ത്വത്തിനൊടുവിൽ ചിരഞ്ജീവി 2008-ൽ രാഷ്ട്രീയപ്രവേശം നടത്തി. ഓഗസ്റ്റ് 26-ന് തിരുപ്പതിയിൽവെച്ച് പ്രജാരാജ്യം എന്ന കക്ഷി രൂപവത്കരിച്ചുകൊണ്ടാണ് ഇദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് കടന്നത്. പിന്നീട് ഇദ്ദേഹം 2011 ഓഗസ്റ്റ് 21 -ണ് രാഹുൽ ഗാന്ധിയിൽ നിന്നും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു.2012 ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2012 ൽ സ്വതന്ത്രചുമതലയുള്ള ടൂറിസംവകുപ്പ് സഹമന്ത്രിയായി ചുമതലയേറ്റു.
     
     
     
     
     
     
     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X