എസ് എസ് രാജമൗലി ജീവചരിത്രം

  തെലുഗു ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് എസ് എസ് രാജമൗലി. 1973 ഒക്ടോബര്‍ 10ന് ജനിച്ചു.2009ല്‍ പ്രദര്‍ശനത്തിനെത്തിയ മഗധീര, 2012ല്‍ പ്രദര്‍ശനത്തിനെത്തിയ ഈച്ച, 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ബാഹുബലി എന്നിവ അദ്ധേഹത്തിന്റെ വിജയസിനിമകളാണ്. 
   
  40 കോടി മുതല്‍മുടക്കില്‍ എത്തിയ മഗധീര എന്ന ചിത്രം തെലുഗു ചലച്ചിത്രരംഗത്തെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായിരുന്നു.അല്ലു അരവിന്ദ് നിര്‍മ്മിച്ച ചിത്രത്തില്‍  രാം ചരണ്‍ തേജയും കാജല്‍ അഗര്‍വാളുമായിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ധീര ദി വാരിയര്‍ എന്ന പേരില്‍ ചിത്രം കേരളത്തിലും പ്രദര്‍ശനത്തിനെത്തി.ചരിത്രാധിഷ്ഠിതമായ ചലച്ചിത്രമായിരുന്ന മഗധീരയുടെ 90 ശതമാനവും ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്. 
   
  2016ല്‍ ബാഹുബലി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം ബാഹുബലി ദി കണ്‍ക്ലൂഷന്‍ സംവിധാനം ചെയ്തു.4കെ ഹൈ ഡെഫെനിഷനില്‍ റിലീസ് ചെയ്ത ആദ്യ ഇന്ത്യന്‍ ചലച്ചിത്രമാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍.ചിത്രത്തിന്റെ ഒന്നാഭാഗവും മികച്ച വിജയമാണ് നേടിയത്.പ്രഭാസ്, അനുഷ്‌കാ ഷെട്ടി, റാണ ദഗ്ഗുബതി എന്നവിരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാക്ഷകളിലായി 2017 ഏപ്രില്‍ 28നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളില്‍ എക്കാലത്തെയും മികച്ച കലക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം, ആയിരം കോടി ക്ലബില്‍ പ്രഥമാംഗത്വം കരസ്ഥമാക്കിയ ചിത്രം എന്നീ ബഹുമതികളൊക്കെയും ചിത്രം കരസ്ഥമാക്കി. അദ്ധേഹത്തിന്റെ പല സിനിമകളും മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റിയും പുനര്‍നിര്‍മ്മിച്ചും റിലീസ് ചെയ്യപെട്ടിട്ടുണ്ട്. 2016ല്‍ പത്മശ്രീ പുരസ്‌ക്കാരം ലഭിച്ചു.
   
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X