Celebs»Sridevi»Biography

    ശ്രീദേവി ജീവചരിത്രം

    പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രനടിയാണ് ശ്രീദേവി. 1963 ഓഗസ്ത് 13ന് തമിഴ്‌നാട്ടില്‍ ജനിച്ചു. 1967ല്‍  കന്ദന്‍ കരുണൈ എന്ന തമിഴ് ചിത്രത്തില്‍  ബാലതാരമായി അഭിനയിച്ചാണ് ചലച്ചിത്രജീവിതം തുടങ്ങുന്നത്. ബാലതാരമായി പിന്നീട് നിരവധി തെലുഗു, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു.  1967ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്. കമലഹാസ്സനായിരുന്നു ചിത്രത്തിലെ നായകന്‍. അതിനുശേഷം കമലഹാസ്സന്റെ നായികയായി നിരവധി വിജയ ചിത്രങ്ങളില്‍ അഭിനയിച്ചു. കമലഹാസ്സനുമൊത്ത് ഏകദേശം 25 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1979-83 കാലഘട്ടത്തില്‍ തമിഴ് ചലച്ചിത്രരംഗത്തെ മുന്‍ നിര നായികയായിരുന്നു ശ്രീദേവി. അക്കാലയളവില്‍ തെലുങ്കിലും ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു.

    1978ല്‍  ഉര്‍ദു-ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചു. പക്ഷേ ചിത്രം കാര്യമായ വിജയം നേടിയില്ല. എന്നാല്‍ രണ്ടാമതായി അഭിനയിച്ച ഹിമ്മത്ത്വാല വന്‍ വിജയമാണ് നേടിയത്. 1980 കളില്‍ മുന്‍നിര ബോളിവുഡ് നായികയായി ശ്രീദേവി മാറി. 1986ല്‍ അഭിനയിച്ച നഗീന എന്ന ചിത്രം ശ്രീദേവിയുടെ അഭിനയജീവിതത്തിലെ വന്‍ വിജയ ചിത്രങ്ങളിലൊന്നാണ്. 1992ലെ ഉുദാ ഗവ, 1994ലെ ലാഡ്‌ല, 1997ലെ ജുദായി എന്നീ ചിത്രങ്ങളും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു.  1996 ജൂണ്‍ 2ന് പ്രമുഖ ഉര്‍ദു ഹിന്ദി ചലച്ചിത്രനിര്‍മ്മാതാവായ ബോണി കപൂറുമായി വിവാഹം കഴിഞ്ഞു. ജാന്‍വി, ഖുശി എന്നിവരാണ് മക്കള്‍. 1997ല്‍ ചലച്ചിത്രരംഗത്ത് നിന്ന് വിടവാങ്ങിയശേഷം കുറച്ചുകാലം ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചിരുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X