twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാവ്യ മാധവനും പൃഥ്വിരാജും ഒരുമിച്ചപ്പോൾ; ശ്വാസം മുട്ടിയത് പോലെയുള്ള അവസ്ഥ, ക്ലാസ്‌മേറ്റ്‌സിനെ കുറിച്ച് ഫാൻസ്

    |

    ലാല്‍ ജോസ് സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ക്ലാസ്സ്മേറ്റ്‌സ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരേന്‍, കാവ്യ മാധവന്‍, രാധിക എന്നിങ്ങനെ നിരവധി താരങ്ങള്‍ അണിനിരന്ന ചിത്രം അക്കാലത്ത് കേരളത്തില്‍ വലിയൊരു തരംഗമായിരുന്നു. ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ പിറന്ന സിനിമ റിലീസിനെത്തിയിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

    മൂന്നാമതും വിവാഹം കഴിച്ച് പ്രകാശ് രാജ്, ഭാര്യയെ തന്നെ വീണ്ടും കല്യാണം കഴിച്ച താരത്തിന്റെ പ്രണയകഥ വൈറലാവുന്നു -വായിക്കാം ചുവടെ

    2006 ലെ ഓണത്തിന് മുന്നോടിയായി പുറത്തിറങ്ങിയ ക്ലാസ്സ്മേറ്റ്‌സ് ഹിറ്റായി മാറിയതിന് ശേഷമാണ് കേരളത്തില്‍ പഴയ കൂട്ടുകാരുടെ ഒത്തുകൂടലുകള്‍ വര്‍ധിച്ചത്. സിനിമയുടെ വാര്‍ഷിക ദിനത്തില്‍ ഇതുപോലുള്ള ക്യാംപസ് ചിത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നതിനെ കുറിച്ച് പറയുകയാണ് ആരാധകര്‍. ഒപ്പം ക്ലാസ്‌മേറ്റ്‌സ് ഇറങ്ങിയ കാലത്തെ അനുഭവങ്ങളും സോഷ്യല്‍ മീഡിയിയലൂടെ പലരും അഭിപ്രായപ്പെടുന്നുണ്ട്.

     classmates

    'ക്ലാസ്സ്മേറ്റ് സിനിമ ഇറങ്ങിയിട്ട് 15 വര്‍ഷം. സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ശ്വാസം മുട്ടുന്ന അനുഭവമാണ്. എന്തൊരു സിനിമയാണത്. ക്യാമ്പസ് ജീവിതത്തെ ഇത്രയും മനോഹരമായി കാണിച്ച വേറൊരു സിനിമ കണ്ടിട്ടില്ല. ഡിഗ്രി സെക്കന്‍ഡ് ഇയറിനു പഠിക്കുമ്പോള്‍ ആയിരുന്നു റിലീസ്. അപ്പോള്‍ ജസ്റ്റ് കോഴ്‌സ് കഴിഞ്ഞ സീനിയേഴ്‌സിന്റെ കൂടെ പോയാണ് സിനിമ കണ്ടത്.

    ഭര്‍ത്താവുമായി വേര്‍പിരിയാനുണ്ടായ കാരണത്തെ കുറിച്ച് ആദ്യമായി പറഞ്ഞ് സീമ ജി നായര്‍; കുടുംബത്തെ കുറിച്ചും നടി -വായിക്കാം ചുവടെ

    കോഴ്‌സ് കഴിഞ്ഞ യൂണിയന്‍ നേതാക്കളും സഖാക്കളും സിനിമ കഴിഞ്ഞപ്പോള്‍ ആകെ ഒരുമാതിരി അവസ്ഥയില്‍ ആയി പോയിരുന്നു. അന്ന് പഠിക്കുന്ന സമയം ആയിരുന്നത് കൊണ്ട് അവരുടെ ആ അവസ്ഥ മനസിലായില്ല. പക്ഷെ എന്റെ കോഴ്‌സ് കഴിഞ്ഞതിനു ശേഷം പിന്നീട് ചാനലില്‍ വന്നപ്പോള്‍ ഇരുന്നു കണ്ടു. ഹോ വല്ലാത്തൊരു അവസ്ഥ ആയിരുന്നു അത്. എന്തോ വല്ലത്തൊരു വീര്‍പ്പുമുട്ടല്‍ ആയി പോയി. പിറ്റേന്നു കുറേ നേരം ക്യാമ്പസില്‍ പോയി ഇരുന്നു അപ്പോഴാണ് ആ സിനിമ നമ്മുടെയൊക്കെ ജീവിതം തന്നെ ആയിരുന്നെന്ന് മനസിലായതെന്നാണ് ഒരു ആരാധകന്‍ പറയുന്നത്.

     classmates

    ഓണം സമയത്ത് റിലീസ് ആയ ക്ലാസ്മേറ്റ്സിന് എറണാകുളം കവിതയില്‍ മാറ്റിനിക്ക് ക്യൂ നിന്ന് ടിക്കറ്റ് കിട്ടിയില്ല. പിന്നെ മാസങ്ങള്‍ കഴിഞ്ഞ് ക്രിസ്മസ് സമയത്ത് തൃപ്പൂണിത്തുറയില്‍ ബി-ക്ലാസ് തീയ്യേറ്ററായ ശ്രീകലയില്‍ വന്നപ്പോള്‍ പോയി കണ്ടു. ഒരു പടം ഇത്രയും നാള്‍ തീയ്യേറ്ററുകളില്‍ ഓടുന്നത് ഈ കാലത്ത് നടക്കാത്ത സംഭവമാണ്. ബി-ക്ലാസ് തീയ്യേറ്ററുകളും ഇപ്പോള്‍ ഇല്ലെന്നുള്ള ഓര്‍മ്മകള്‍ മറ്റൊരു ആരാധകന്‍ സൂചിപ്പിച്ചു.

    കുളിക്കാന്‍ പോയാലും കൂടെ ഉണ്ട്; കുളി സീന്‍ ആണോന്ന് ആരാധകരും, ഭാര്യ അപര്‍ണയ്ക്ക് വിവാഹവാര്‍ഷിക ആശംസകളുമായി ജീവ വായിക്കാം ചുവടെ

    പ്രസംഗ മത്സര വേദിയില്‍ കയ്യടി നേടിയ ആ പൊടിമീശക്കാരനെ അവളും ശ്രദ്ധിച്ചിരുന്നു പ്രീഡിഗ്രിക്ക് ചേരുന്ന കോളജില്‍ അവനും ഉണ്ടായിരിക്കണേ എന്ന് അവളും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് അവന്‍ കൊടുക്കുന്ന സ്‌നേഹവും അടുപ്പവും ഒരു സമയത്ത് പോലും അവള്‍ക്ക് കിട്ടാതെ വന്നപ്പോള്‍ അവര്‍ തമ്മില്‍ വഴക്കടിച്ചു പിരിയുന്നു. കാവ്യ അവതരിപ്പിച്ച താര എന്ന കഥാപാത്രത്തിന്റെ ഡയലോഗാണിത്. ഈ വാക്കുകളിലൂടെ തന്നെ പ്രണയവും സൗഹൃദവും കലാലയ രാഷ്ട്രീയവും തുടര്‍ന്നുണ്ടാകുന്ന വിരഹവും കൂടിച്ചേരലുകളും എന്നിങ്ങനെ ക്യാംപസ് ലൈഫിന്റെ എല്ലാ മൂല്യങ്ങളെയും പ്രേക്ഷകനില്‍ തൊട്ടറിയിച്ച ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്.

    Recommended Video

    ഐസൊലേഷന്‍ ദിനത്തില്‍ ഒത്തുചേര്‍ന്ന് ക്ലാസ്‌മേറ്റ്‌സ് താരങ്ങള്‍ | Filmibeat Malayalam

    രണ്ടു പേര്‍ക്കിടയില്‍ അകലം വരാനുള്ള കാരണം അതാണ്; കിടിലം ഫിറോസിന്റെ വാക്കുകള്‍ ആരെ ഉദ്ദേശിച്ചെന്ന് ആരാധകര്‍- വായിക്കാം ചുവടെ

    Read more about: classmates
    English summary
    15th Years Of Prithviraj And Kavya Madhavan Starrer Classmates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X