For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്നാമതും വിവാഹം കഴിച്ച് പ്രകാശ് രാജ്, ഭാര്യയെ തന്നെ വീണ്ടും കല്യാണം കഴിച്ച താരത്തിന്റെ പ്രണയകഥ വൈറലാവുന്നു

  |

  നടന്‍ പ്രകാശ് രാജ് മൂന്നാമത് വിവാഹിതനായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ഇതില്‍ പ്രധാന കാര്യം പ്രകാശ് രാജ് തന്നെയാണ് താന്‍ വീണ്ടും വിവാഹതിനായെന്ന് പറഞ്ഞ് ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോസുമായി എത്തിയതെന്നുള്ളതാണ്. രസകരമായ കാര്യം തന്റെ ഭാര്യ പോണി വര്‍മ്മയെ തന്നെ വിവാഹം കഴിച്ചു എന്നുള്ളതാണ്. താരത്തിന്റെ മൂന്ന് മക്കളും ചടങ്ങുകള്‍ക്ക് സാക്ഷിയായിരുന്നു.

  സിംപിൾ ആൻഡ് ഹോട്ട് ലുക്കിൽ ബോളിവുഡ് സുന്ദരി ജാക്വലിൻ ഫെർണാണ്ടസ്, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  മകന്റെ ആഗ്രഹപ്രകാരം നടത്തിയ വിവാഹമാണെങ്കിലും പ്രകാശ് രാജും കുടുംബവുമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. മകന് അച്ഛനും അമ്മയും വിവാഹം കഴിച്ച് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് താരം അതിനൊരുങ്ങിയത്. ആരാധകര്‍ പോലും ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് പ്രകാശ് രാജിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റ് വന്നതോടെ പോണിയുമായി ഉണ്ടായ താരത്തിന്റെ പ്രണയകഥ വീണ്ടും സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്.

  1994 ലാണ് നടി ലളിത കുമാരിയും പ്രകാശ് രാജും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഈ ബന്ധത്തില്‍ മൂന്ന് മക്കളാണ് ഉണ്ടായിരുന്നത്. രണ്ട് പെണ്‍കുട്ടികളും ഒരു മകനും. അഞ്ചാമത്തെ വയസില്‍ മകന്റെ അപ്രതീക്ഷിതമായിട്ടുള്ള വേര്‍പാട് താരത്തെ വല്ലാതെ ബാധിച്ചു. ഒരടി ഉയരമുള്ള മേശയില്‍ കയറി നിന്ന് പട്ടം പറത്തുന്നതിനിടെ താഴെ വീണാണ് മകന് പരിക്ക് പറ്റുന്നത്. മകന്റെ വേര്‍പാടിന് ശേഷം പ്രകാശ് രാജും ഭാര്യയും തമ്മിലുള്ള ഒത്തൊരുമ നഷ്ടപ്പെട്ട് തുടങ്ങി. വരുടെ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ വേര്‍പിരിയാന്‍ തീരുമാനിച്ചു.

  അങ്ങനെ 2009 ലാണ് പ്രകാശ് രാജും ലളിത കുമാരിയും നിയമപരമായി വേര്‍പിരിയുന്നത്. ഇതിനിടയിലാണ് ബോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫറായ പോണി വര്‍മ്മയും പ്രകാശ് രാജും കണ്ടുമുട്ടുന്നത്. ഒരു സിനിമ ചിത്രീകരണത്തിനിടയില്‍ നിന്നാണ് ആദ്യ കൂടി കാഴ്ച. ലളിത കുമാരിയുമായി വേര്‍പിരിഞ്ഞ് ഡിവേഴ്സിന് അപേക്ഷ കൊടുത്തിരിക്കുന്ന സമയത്താണ് പ്രകാശ് രാജിന്റെ സിനിമകള്‍ക്ക് കൊറിയോഗ്രാഫി ചെയ്യുന്നതിനായി പോണി എത്തുന്നത്. ഇവര്‍ക്കൊപ്പം ജീവിക്കണമെന്നുള്ള കാര്യം മക്കളോടും എന്റെ അമ്മയോടും പറഞ്ഞു.

  എന്റെ മക്കള്‍ക്കൊപ്പം പോണി കുറച്ച് സമയം ചെലവഴിക്കണം എന്നതായിരുന്നു എന്റെ ആവശ്യം. അവളുടെ ആദ്യ വിവാഹമാണെന്ന കാര്യം എനിക്ക് അറിയാമായിരുന്നു. മുന്‍ഭാര്യ ലതയെയും മക്കളെയും പോണി കണ്ടു. കൂള്‍ ഡാഡിയാണെന്നും മുന്നോട്ട് പോയിക്കൊളാനുമാണ് മക്കള്‍ അവരോട് പറഞ്ഞിരുന്നത്. അങ്ങനെ 2010 ലാണ് പ്രകാശ് രാജും പോണി വര്‍മ്മയും വിവാഹം കഴിക്കുന്നത്. ഇരുവരും തമ്മില്‍ പന്ത്രണ്ട് വയസിന്റെ വ്യത്യാസം ഉണ്ടെങ്കിലും യാതൊരു കുഴപ്പുവമില്ലാതെ പതിനൊന്ന് വര്‍ഷത്തോളം നീണ്ട ദാമ്പത്യം മുന്നോട്ട് കൊണ്ട് പോവുകയാണ്. വേദാന്ത് എന്നാണ് മകന്റെ പേര്.

  ഭര്‍ത്താവുമായി വേര്‍പിരിയാനുണ്ടായ കാരണത്തെ കുറിച്ച് ആദ്യമായി പറഞ്ഞ് സീമ ജി നായര്‍; കുടുംബത്തെ കുറിച്ചും നടി

  Prakash Raj got married again | FilmiBeat Malayalam

  മുന്‍പൊരു അഭിമുഖത്തില്‍ പോണിയെ കുറിച്ച് പ്രകാശ് രാജ് തന്നെ തുറന്ന് പറഞ്ഞിരുന്നു. 'അവളുടെ എനര്‍ജി എനിക്കൊത്തിരി ഇഷ്ടമാണ്. എനിക്ക് നാല്‍പ്പത്തിയഞ്ച് വയസുള്ളപ്പോഴാണ് ഞങ്ങളുടെ വിവാഹം നടക്കുന്നത്. ഞാന്‍ ജീവിതത്തില്‍ കുറച്ച് സീരിയസ് ആയിട്ടുള്ള ആളാണ്. പക്ഷേ അവളാണ് എന്റെ ജീവിതത്തില്‍ പ്രണയവും സംഗീതവും എത്തിച്ചത്. നമ്മള്‍ പുറത്ത് പോവുമ്പോള്‍ സുന്ദരിയായൊരു പെണ്‍കുട്ടി നമ്മുടെ കൂടെ ഉള്ളത് വളരെ സന്തോഷമുള്ള കാര്യമാണ്. പെട്ടെന്ന് നമ്മള്‍ക്ക് ചെറുപ്പമായെന്ന് തോന്നുകയും ജീവിതത്തില്‍ വളരെയധികം സന്തോഷം കടന്ന് വരികയും ചെയ്യും.

  English summary
  Prakash Raj Met Pony Verma When He Separated From His First Wife Lalitha Kumari At The Age Of 45
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X