For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കേരളത്തിൽ ഉണ്ടാകണമെന്ന് ആ​ഗ്രഹിച്ചു, മറ്റുള്ളവരെ വേദനിപ്പിച്ച് കളിയാക്കി സന്തോഷിക്കുന്നത് മൃഗത്തനമാണെന്ന് ബാല

  |

  മലയാളികളുടെ ഇഷ്ട താരമാണ് നടൻ ബാല. കളഭം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയത്. വില്ലനായും നായകനായും സ്വഭാവ നടനായുമല്ലാം സിനിമയിൽ തിളങ്ങിയിട്ടുമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ താരം ബാലയാണ്. ഒരു ചാനൽ പരിപാടിയിൽ ടിനി ടോം ബാലയുടെ ശബ്ദം അനുകരിച്ച് കൊണ്ട് ഒരു ഡയലോ​ഗ് പറഞ്ഞിരുന്നു. വീഡിയോ റിലീസ് ആയതോടെ ബാലയുടെ തമിഴ് കലർന്ന സംസാരം സോഷ്യൽ മീഡിയ വഴി ട്രോളന്മാർ ഏറ്റെടുക്കുകയും ചെയ്തു.

  ടിനി ടോമിനൊപ്പം രമേഷ് പിഷാരടിയും ചേർന്നിരുന്നു. എന്നാൽ ഈ വിഷയം ബാലക്ക് അത്രക്ക് ഇഷ്ടപ്പെട്ടിരുന്നു. ബാല അത് ടിനി ടോമിനോട് പറയുകയും ചെയ്തു. വാർത്താപ്പൂക്കളം എന്ന റിപ്പോർട്ടർ ടിവിയുടെ പരിപാടിയിൽ അവതാരകനായി ടിനി എത്തിയപ്പോൾ ബാല അതിഥിയായിട്ട് വന്നിരുന്നു. ആ സമയത്താണ് ബാല തനിക്ക് ദേഷ്യമുണ്ടെന്ന് ടിനിയോട് പറഞ്ഞത്. പരിപാടിയിൽ വെച്ച് ടിനി ടോം മാപ്പ് പറയുകയും ചെയ്തു.

  സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ബാല. തന്നെ സ്നേഹിക്കുന്ന ആരാധകർക്ക് ഓണാശംസകൾ പറഞ്ഞെത്തിയിരിക്കുന്ന വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഓണാശംസകൾ നൽകിയതോടൊപ്പം ആരാധകരോട് പങ്കുവെച്ച കാര്യങ്ങൾ വിശദമായി വായിക്കാം.

  ഓണത്തിന് കേരളത്തിൽ ഉണ്ടായിരിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. പക്ഷേ ചില കാരണങ്ങളാൽ ചെന്നൈയിലാണ്. തിരുവോണം ഒരുങ്ങി സ്പെഷ്യൽ ഡേ ആണ്. എല്ലാരും അടിച്ചുപൊളിക്കുന്നുവെന്ന് തോന്നുന്നു. ഈ ഓണത്തിന് എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി മനസിൽ തോന്നിയ നാല് പോയിന്റ്, ഞാൻ ഫോളോ ചെയ്യുന്ന നാല് പോയിന്റുകളാണ് അത്.

  'സ്നേഹത്തിന് വില സ്നേഹം മാത്രമേ ഉള്ളൂ. നമുക്ക് സ്നേഹം നേടണമെങ്കിൽ അത് കൊടുത്താലേ നേടാൻ കഴിയുള്ളൂ. ലോകത്ത് പൈസ കൊടുത്തോ അല്ലെങ്കിൽ പേടിപ്പിച്ചോ സ്നേഹം ഒരിക്കലും നേടാൻ കഴിയില്ല'.

  Also Read: ശ്രീനിവാസൻ കാരണം കുറേ പ്രശ്നങ്ങൾ ഉണ്ടായി, 'ഒറ്റ രാത്രി കൊണ്ട് നഷ്ടമായത് ലക്ഷങ്ങൾ'; നിർമ്മാതാവ്

  രണ്ടാമത്തെ പോയിൻ്റ്, ഞാൻ അടുത്ത കാലത്ത് വായിച്ച ഒരു കാര്യമാണ്, നമ്മൾ സ്വന്തം ബോട്ടിൽ ഉറങ്ങി കൊണ്ടിരിക്കുകയാണ്. അപ്പുറത്ത് നിന്ന് വലിയൊരു കാറ്റടിക്കുമ്പോൾ മറ്റൊരു ബോട്ട് വന്നു നമ്മുടെ ബോട്ടിൽ തട്ടി. നമ്മൾ ഉറങ്ങുകയായിരുന്നു. അപ്പുറത്തെയാളും. നമ്മുടെ ദേഷ്യം മുഴുവൻ അപ്പുറത്തെ ആളോട് കാണിക്കും. ഇതേ പോലെ ഒരു ബോട്ട് വന്നു തട്ടുമ്പോൾ ബോട്ടിൽ ആളില്ലെങ്കിൽ ബോട്ടിനോട് ദേഷ്യപ്പെടുമോ?, അപ്പോൾ ദേഷ്യമെന്നത് റിലേറ്റീവ് ടേം മാത്രമാണ്.

  Also Read: 'കളി കാര്യമായി'; ബി​ഗ് ബോസ് താരം രമ്യയും സീരിയൽ നടി അൻഷിതയും തമ്മിൽ അടി, രമ്യയുടെ ദേഹത്ത് ഉപ്പെറിഞ്ഞ് അൻഷിത!

  ഞാൻ പിന്നെ പഠിച്ച ഒരു നല്ല കാര്യം മൊതലാളി-തൊഴിലാളി, അച്ഛൻ-മകൻ, അമ്മ-മകൾ ഏത് ബന്ധത്തിൽ ആകട്ടെ എല്ലാവരും കുറ്റം ചെയ്യുന്നുണ്ട്. എന്നാൽ ഉള്ളതിൽ നല്ലത് പറയാൻ ശ്രമിക്കുക. ഞാൻ എൽകെജിയിൽ പഠിച്ചൊരു കാര്യം ചെറിയ വയസ്സിലെ അപകടമുണ്ടായി പലരുടെയും ജീവിതം മാറിയിട്ടുണ്ട്. ഞാൻ നേരിട്ട് കണ്ട കാര്യം.

  കുറച്ച് സുഹൃത്തുക്കൾ പോയി നല്ല പോസിറ്റീവ് എനർജി കൊടുത്ത് അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന അനുഭവമുണ്ട്. വാക്കുകൾ മാത്രമല്ല, നേരിട്ടുള്ള സാന്നിധ്യവും ഒരാൾക്ക് നൽകുന്ന പോസിറ്റീവ് എനർജി കൊടുക്കുന്നത് വലിയ കാര്യമാണ്.

  Also Read: പ്രസവശേഷം ബോഡി ഷെമിങ്ങിന് വിധേയയായ ഐശ്വര്യ; അന്ന് വിമർശകരുടെ വായടപ്പിച്ചത് ഇങ്ങനെ

  നാലാമത്തെ പോയിന്റ്, ഞാൻ ചെറുപ്പത്തിൽ കണ്ടു കുറേ വിഷമിച്ച കാര്യമാണ്. അപ്പോൾ അതിന്റെ അർഥം എനിക്ക് മനസിലായില്ല. എല്ലാ മനുഷ്യനുള്ളിലും ഒരു ചെകുത്താനുണ്ട്. ഒരു ദിവസം ഞാൻ സ്‌കൂൾ വിട്ടു വരുമ്പോൾ കുറച്ച് പിള്ളേർ കളിച്ചുകൊണ്ടിരിക്കുകയാണ്. ഓണാൻ എന്നൊരു സാധനമുണ്ട്. ഈ കുട്ടികൾ ക്രാക്കർ വെച്ച് കെട്ടി പൊട്ടിക്കും.

  അതിലൊരു സന്തോഷം. അന്ന് മനസ്സിലായില്ല. നമ്മുടെ അകത്ത് തന്നെ ഒരു മൃഗ​ഗണമുണ്ട്, അത് മാറ്റണം, നമ്മുടെ അകത്ത് ഇരിക്കുന്ന ദൈവം പുറത്തുവരണം. മറ്റുള്ളവരെ വേദനിപ്പിച്ച്, മറ്റുള്ളവരെ കളിയാക്കി നമ്മൾ സന്തോഷിക്കുന്നത് മൃഗത്തനം. നമുക്ക് വിഷമം ഉണ്ടായാലും അത് മറന്നിട്ട് മറ്റുള്ളവർക്ക് സന്തോഷം കൊടുക്കുന്നത് ദൈവത്തനം.

  ഈ ഓണം ദൈവം എല്ലാവർക്കുമൊപ്പം ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു, നല്ലത് നടക്കട്ടെ. ഒരിക്കൽ കൂടി ബാലയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. നിരവധി ആരാധകരാണ് ബാലക്കും കുടുംബത്തിനും ഓണാശംസകൾ നൽകി രം​ഗത്ത് വന്നിട്ടുള്ളത്.

  Read more about: bala
  English summary
  Actor Bala Shares a Video about Onam wishes and he says to people Don't hurt others for your own happiness
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X