twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിനയത്തിനൊപ്പം സംവിധാനവും നടക്കില്ല, നടനെന്ന നിലയിൽ ഇനിയും മെച്ചപ്പെടുത്താനുണ്ടെന്ന് ബേസിൽ ജോസഫ്

    |

    മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് തിളങ്ങിയ താരമാണ് ബേസിൽ ജോസഫ്. നടനായും സഹനടനായും സംവിധായകനായും തൻ്റെ കഴിവ് തെളിയിക്കുകയും ചെയ്തു. മിന്നൽ മുരളിയാണ് ബേസിലിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പിന്നീട് അഭിനയത്തിൽ സജീവമാവുകയായിരുന്നു. കഴിഞ്ഞ വർഷം ജാൻ ഇ മാൻ, ഉല്ലാസം, ജോജി, തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നു. ബേസിലിൻ്റെ ഏറ്റവും പുതിയ ചിത്രം പാൽതു ജാൻവർ തിയറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണത്തോടെ ഓടുകയാണ്.

    അഭിനയത്തിനെക്കുറിച്ച് ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബേസിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. ഒരു സിനിമയുടെ പ്രൊമോഷന് നായകനായത് കൊണ്ട് നമ്മൾ തന്നെ മുന്നിൽ നിൽക്കണം. ഓൺലൈൻ സ്പേസിലാണെങ്കിലും നമ്മുടെ സാന്നിധ്യം അവിടെ ഉണ്ടാകണം. നമ്മുടെ ചിത്രത്തിൻ്റെ കൂടെ വേറെയും ചിത്രങ്ങൾ ഇറങ്ങുന്നുണ്ട്. അതിനൊപ്പം ഇതുകൂടി കണ്ടാൽ നന്നായിരുന്നു.

    കുറച്ച് കൂടി മെച്ചപ്പെടുത്താൻ ഉണ്ട്

    ഒരു നടൻ എന്ന നിലയിൽ കുറച്ച് കൂടി മെച്ചപ്പെടുത്താൻ ഉണ്ട്. മുമ്പത്തേക്കാൾ ഇപ്പോൾ കുറച്ച് കൂടി പരിശ്രമിക്കുന്നുണ്ട്. ആദ്യമൊക്കെ ചെറിയ ഒറ്റവരി കഥാപാത്രങ്ങളായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആഴത്തിലുള്ള കഥാപാത്രങ്ങൾ വരാൻ തുടങ്ങി. അപ്പോൾ അങ്ങനെ അഭിനയിക്കുമ്പോൾ കുറച്ച് കൂടി ആവേശം തോന്നി തുടങ്ങി. നടൻ എന്ന നിലയിൽ കൂടുതൽ ആസ്വദിക്കാനും തുടങ്ങി.

    Also Read: 'എന്റെ അടിവസ്ത്രം കൂടെ ഊരി നോക്കെടാ', ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവർക്ക് റിയാസിൻ്റെ മറുപടി

    ജോജിക്ക് ശേഷം

    'ജോജിക്ക് ശേഷമാണ് നടൻ എന്ന നിലയിൽ കാര്യമായി ആലോചിക്കാൻ തുടങ്ങിയത്. പിന്നീടാണ് ഡിയർ ഫ്രണ്ട്, ആണും പെണ്ണും പോലെയുള്ള സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെടുന്നതും. ഡിയർ ഫ്രണ്ടിന് മുമ്പാണ് ജാൻ എ മൻ സംഭവിച്ചത്. മെല്ലെ മെല്ലെ അത് പാൽതു ജാൻവറിലേക്ക് എത്തി. ആ ഇവോൾവ്മെന്റ് സംഭവിക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ ഞാൻ ഒന്ന് ശ്രദ്ധിച്ച് തുടങ്ങിയിരുന്നു. അടുത്തത് എന്ത് ചെയ്യണമെന്ന് ആലോചനയുമൊക്കെ വന്നു. ഇപ്പോൾ കുറച്ച് ഉത്തരവാദിത്തം കൂടി.

    Also Read: എൻ്റെ വീട്ടിൽ നിന്ന് ഒരു സൂപ്പർ ഹീറോയെ കിട്ടി, എൻ്റെ പപ്പയുടെ ശരീരം ഇനി മെഡിക്കൽ കോളേജിനെന്ന് നടി മറീന

    അഭിനയത്തിന് ഒപ്പം സംവിധാനം നടക്കില്ല

    അഭിനയത്തിനൊപ്പം സംവിധാനം കൊണ്ടുപോകാൻ കഴിയുന്നില്ല. എഴുത്ത് നടക്കുന്നുണ്ടായിരിക്കും. പക്ഷേ അതിലേക്ക് പൂർണമായ ഒരു ഇൻവോൾവ്മെന്റ് ഇപ്പോഴത്തെ സാഹചര്യത്തിൽ നടക്കില്ല. ഇനി സംവിധാനത്തിൽ തിരിച്ച് പോകുന്നുണ്ടെങ്കിൽ അത് അഭിനയം പൂർണ്ണമായി നിർത്തി അതിലേക്ക് മാത്രമായി ശ്രദ്ധ തിരിക്കണം. ഒരു സമയം ഒരെണ്ണത്തിന് തന്നെ മുൻതൂക്കം കൊടുക്കുക, അടുത്തത് സമയമാവുമ്പോൾ തുടങ്ങാം എന്ന രീതിയിലാക്കി. അഭിനയവും സംവിധാനവും തുല്യ പ്രാധാന്യത്തോടെയാണ് കാണുന്നത്,' ബേസിൽ കൂട്ടിച്ചേർത്തു.

    Also Read: ആ നടന്‍ കുടുംബത്ത് കേറി വലിയൊരു കളി നടത്തി; അദ്ദേഹത്തെ അടിക്കാന്‍ പോയി, അന്നത്തെ സംഭവത്തെ കുറിച്ച് ജിഷിൻ മോഹൻ

    സിനിമാറ്റിക് യൂണിവേഴ്സ്

    ബേസിലിൻ്റെ ചിത്രങ്ങളെ ബേസിൽ സിനിമാറ്റിക് യൂണിവേഴ്സ് എന്ന് പലരും പറയാറുണ്ട് അങ്ങനെയൊരു റിലേഷൻ എങ്ങനെ വരുന്നു എന്ന് അവതാരൻ ചോദിച്ചപ്പോൾ ബേസിൽ പറഞ്ഞത് ആരും ശ്രദ്ധിക്കാൻ വേണ്ടി മനപ്പൂർവ്വം ചെയ്തത് അല്ല.

    പിന്നീടാണ് അറിഞ്ഞത് ആളുകൾ ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്ന് അപ്പോൾ സന്തോഷം തോന്നി. ഒരു പതിവ് രീതിയിൽ നിന്ന് അപ്പുറത്തേക്ക് സിനിമയെടുക്കുക എന്ന് പറയുന്നതിൽ ഒരു സുഖമുണ്ട്. അങ്ങനെ ചില കുസൃതികളൊക്കെ ചെയ്യുമ്പോഴാണ് പരിപാടി കുറച്ചുകൂടി ലൈവ് ആകുന്നത്', അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞു

    Read more about: basil joseph
    English summary
    Actor Basil joseph says that still needs improvement in acting career
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X