For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ആദ്യ പ്രതിഫലം വിനയൻ സാറാണ് തന്നത്, എല്ലാത്തിനും അതിൻ്റേതായ സമയം ഉണ്ടെന്ന് ഹണി റോസ്

  |

  മലയാളികളുടെ ഇഷ്ട നടിമാരിൽ ഒരാളാണ് ഹണി റോസ്. അഭിനയത്തിൻ്റെ തുടക്കം മലയാള സിനിമയിലൂടെ ആണെങ്കിലും തമിഴിലും തെലുങ്കിലുമുൾപ്പടെ പല ഭാഷകളിലെ സിനിമയിലും താരം തിളങ്ങി നിൽക്കുകയാണ്. സമൂഹ മാധ്യമങ്ങളിലും പൊതു പരിപാടികളിലും എല്ലാം തന്നെ ഹണി റോസ് നിറഞ്ഞു നിൽക്കാറുണ്ട്. പതിനഞ്ച് വർഷത്തിലേറെയായി അഭിനയ രംഗത്ത് തുടരുന്ന ഹണി മെഗാ സ്റ്റാറുകൾക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്.

  2005ൽ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് വെളളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. പതിനാല് വയസിലാണ് മണിക്കുട്ടന്റെ നായികയായി ഹണി സിനിമയിൽ എത്തിയത്. എന്നാൽ 2012 ൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്ര‌മാണ് താരത്തിന് കരിയർ ബ്രേക്ക് നേടി കൊടുത്തത്. ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തിന് പ്രേക്ഷകരിൽ നിന്ന് നിറഞ്ഞ കൈയ്യടി ലഭിക്കുകയും ചെയ്തു.

  ഇപ്പോഴിതാ തനിക്ക് കിട്ടിയ ആദ്യ സിനിമയെക്കുറിച്ചും ആദ്യ പ്രതിഫലത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഹണി റോസിൻ്റെ ആദ്യ സിനിമയായ ബോയ് ഫ്രണ്ടിൽ അഭിനയിച്ചപ്പോഴാണ് ആദ്യം പ്രതിഫലം കിട്ടിയത്. ആ തുക എൻ്റെ കൈയ്യിൽവെച്ച് തന്നത് വിനയൻ സാറാണ്.

  Also Read: ശ്രീനിവാസൻ കാരണം കുറേ പ്രശ്നങ്ങൾ ഉണ്ടായി, 'ഒറ്റ രാത്രി കൊണ്ട് നഷ്ടമായത് ലക്ഷങ്ങൾ'; നിർമ്മാതാവ്

  സിനിമയിൽ ഇപ്പോൾ പ്രതിഫലം ഒക്കെ ചോദിച്ച് വാങ്ങാൻ പറ്റുന്ന അവസ്ഥയാണോ എന്ന് ചോദ്യത്തിന് താരം പറഞ്ഞ മറുപടി പറഞ്ഞത് ഇങ്ങനെയാണ്. ഇപ്പോൾ അങ്ങനെ ചോദിച്ച് വാങ്ങുന്നതിന് വലിയ പ്രശ്‌നം ഒന്നും ഇല്ല. എനിക്കും ആദ്യം ലഭിച്ചത് പതിനായിരം രൂപയായിരുന്നു. ബോയ് ഫ്രണ്ടിൽ അഭിനയിച്ചപ്പോഴാണ് ആ തുക ലഭിച്ചത്. പ്രതിഫലം ആദ്യം തന്നത് വിനയൻ സർ തന്നെയായിരുന്നു. അദ്ദേഹമാണ് ഒരു കവറിൽ ഇട്ട് പണം കയ്യിൽ തന്നത്.

  Also Read: 'കളി കാര്യമായി'; ബി​ഗ് ബോസ് താരം രമ്യയും സീരിയൽ നടി അൻഷിതയും തമ്മിൽ അടി, രമ്യയുടെ ദേഹത്ത് ഉപ്പെറിഞ്ഞ് അൻഷിത!

  പിന്നീട് വിവാഹത്തെക്കുറിച്ചാണ് താരത്തിനോട് ചോദിച്ചത്. വിവാഹത്തെക്കുറിച്ചുള്ള സങ്കൽപമുണ്ടോ ഇൻഡസ്ട്രിയിൽ കുറേക്കാലം കൂടി നിന്നിട്ട് വിവാഹം മതിയെന്നാണോ എന്നും ചോദിച്ചു. ഇൻഡസ്ട്രിയിൽ നിൽക്കുന്നതും വിവാഹവും തമ്മിൽ ഒരു ബന്ധവുമില്ല. ഇപ്പോൾ ഉടനെ വിവാഹം കഴിക്കാൻ ഉദ്ദേശമില്ല. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്, ഹണി വ്യക്തമാക്കി.

  Also Read: പ്രസവശേഷം ബോഡി ഷെമിങ്ങിന് വിധേയയായ ഐശ്വര്യ; അന്ന് വിമർശകരുടെ വായടപ്പിച്ചത് ഇങ്ങനെ

  വിവാഹ ശേഷവും ഞാൻ സിനിമയിൽ തുടരും. ഇപ്പോഴും എനിക്ക് മനസ്സിലാകത്ത കാര്യമാണ്. എന്തുകൊണ്ടാണ് സിനിമ നിർത്തിയിട്ട് പലരും പോകുന്നു എന്നത്. സിനിമ മേഖലയിൽ വർക്ക് ചെയ്യാൻ പറ്റുക എന്നത് നമുക്ക് കിട്ടിയ അനുഗ്രഹമാണ്. നമുക്ക് മനസ്സിലാകാത്ത ഒരാളെ എന്തായാലും വിവാഹം ചെയ്യില്ല.

  ഒരു പരിചയം ഇല്ലാത്ത ഒരാളെ ആരും വിവാഹം ചെയ്യാൻ ആരും നിൽക്കില്ലല്ലോ. പരസ്പരം മനസ്സിലാക്കി വിവഹം കഴിക്കാൻ വരുന്ന ആളുടെ പിന്തുണ ഉറപ്പ് വരുത്തിയിട്ടേ വിവാഹത്തിലേക്ക് പോകുള്ളൂ, ഹണി പറഞ്ഞു.

  അക്വേറിയം എന്ന ചിത്രമാണ് ഹണി റോസിന്റേതായി ഈ വർഷം മലയാളത്തിൽ റിലീസ് ചെയ്ത ചിത്രം. അതിന് പുറമേ തമിഴിൽ അഭിനയിച്ച പട്ടാംപൂച്ചി എന്ന സിനിമയും റിലീസ് ചെയ്തു. 2007 ൽ ഹണിയുടെ തുടക്ക കാലത്താണ് തമിഴിൽ അഭിനയിച്ചത്. അതുകഴിഞ്ഞ് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തമിഴിലേക്ക് വീണ്ടും അഭിനയിക്കാൻ പോയത്. ഇനി മലയാളത്തിൽ മോൺസ്റ്റർ എന്ന ചിത്രമാണ് വരാനുള്ളത്. എൻബികെ 107 എന്ന തെലുങ്ക് സിനിമ ഹണിയുടേതായി ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്.


  Read more about: honey rose
  English summary
  Actress Honey Rose Open ups about her first payment got in boyfriend movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X