For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞിനിഷ്ടമുള്ള കാര്യമാണ് ചെയ്തത്; ശിൽപ്പയ്ക്കെതിരെ വന്ന വിമർശനങ്ങളിൽ പ്രതികരിച്ച് മിയ

  |

  സോഷ്യൽ മീഡിയയിൽ സജീവമാണ് നടിയും ആങ്കറുമായ ശിൽപ്പ ബാല. അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ നടി മിയയുടെ കുഞ്ഞിനെ എടുത്ത് കറക്കിയ വീഡിയോ ശിൽപ്പയുടെ പേരിൽ പ്രചരിച്ചിരുന്നു. കുഞ്ഞിനെ കഴുത്തിൽ പിടിച്ച് കറക്കിയെന്നും കുഞ്ഞിനെ ഉപദ്രവിച്ചെന്നും പറഞ്ഞ് നിരവധി കുറ്റപ്പെടുത്തലുകൾ ശിൽപ്പയ്ക്ക് നേരെ വന്നു.

  ഒടുവിൽ കുഞ്ഞിനെ കളിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ശിൽപ്പ തന്നെ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ അന്ന് സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മിയ. ശിൽപ്പയുടെ യൂട്യൂബ് ചാനലിൽ ഇരുവരും നടത്തിയ സംഭാഷണത്തിലാണ് മിയ ഇതേപറ്റി പറഞ്ഞത്.

  'ലൂക്കായ്ക്ക് (കുഞ്ഞ്) മുകളിലേക്ക് എടുത്തുയർത്തുന്നത് ഭയങ്കര ഇഷ്ടം ആയിരുന്നു. ലൂക്കായ്ക്ക് ഇഷ്ടമുള്ള ഒരു കാര്യമാണ് ശിൽപ്പ ചെയ്തത്. അല്ലാതെ കഴുത്തിൽ പിടിച്ച് കറക്കിയതൊന്നും അല്ല. കൊച്ചിന് ഇഷ്ടമുള്ള കാര്യം ആയത് കൊണ്ടാണ് ശിൽപ്പ അത് ചെയ്തത്. ഞാനിവിടെ നിന്ന് നോക്കുമ്പോഴുള്ള കാഴ്ച അല്ല അവിടെ നിന്ന് നോക്കുമ്പോൾ'

  'കൊച്ചിന്റെ മുഖം നോക്കിയാൽ അറിയാം കൊച്ച് ഹാപ്പി ആണോയെന്ന്. പക്ഷെ മുഖം കാണിക്കാതെ പിറകിൽ നിന്ന് വീഡിയോ എടുത്തപ്പോൾ കൊച്ചിന് ഉപദ്രവം ആണോ ചെയ്യുന്നതെന്ന് ആളുകൾക്ക് തോന്നിപ്പോയി,' മിയ പറഞ്ഞു.

  Also Read: മുരളി എന്നോട് പിണങ്ങി, ആ വ്യഥ മനസിലുണ്ട്; മുരളിയുടെ മകളെ അനുഗ്രഹിക്കാന്‍ പോയിരുന്നു; മമ്മൂട്ടി അന്ന് പറഞ്ഞത്

  ഇതേപറ്റി വന്ന വിമർശനങ്ങളിൽ ശിൽപ്പയും പ്രതികരിച്ചു. കുഞ്ഞ് ചെറുതായി കരഞ്ഞപ്പോഴാണ് എടുത്ത് പൊക്കിയത്. സൈഡിൽ നിന്ന് വീഡിയോ എടുത്തത് ശ്രദ്ധിച്ചില്ല. അതിനെക്കുറിച്ച് വാർത്തകളും വീഡിയോകളും വന്നു. ഭാ​ഗ്യത്തിന് മുന്നിൽ നിന്നുള്ള വീഡിയോ സുഹൃത്ത് അയച്ച് തന്നു. ദയവ് ചെയ്ത് കുഞ്ഞിനെക്കുറിച്ചൊന്നും ഇങ്ങനെ പറയരുതെന്ന് ശിൽപ്പ ബാല പറഞ്ഞു.

  Also Read: ചേച്ചിയുടെ മുൻഭർത്താവ് വേറെ വിവാഹം കഴിച്ചു; അവര്‍ പ്രണയിക്കട്ടെ, വിവാഹം കഴിക്കട്ടെ, നിങ്ങള്‍ക്കെന്താ?, അഭിരാമി

  'മകൻ ലൂക്കയെക്കുറിച്ച് മിയ സംസാരിച്ചു. മകൻ ചെറുപ്പത്തിലേ തന്നെ സോഷ്യൽ ആണ്. അവന് ശബ്ദം വലിയ പ്രശ്നം അല്ല. മമ്മി പറയാറുണ്ട് വയറ്റിൽ കിടക്കുമ്പോഴേ എന്റെ സംസാരം കേട്ടാതാണല്ലോ ഒരു വിധപ്പെട്ട ശബ്ദം ഒന്നും കേട്ടാൽ അവൻ ഞെട്ടാൻ സാധ്യത ഇല്ലെന്ന്. കെജിഎഫ് 2, വിക്രം ഒക്കെയാണ് അവൻ തിയറ്ററിൽ പോയി കണ്ട സിനിമ. പൊതുവെ അവന് ശബ്ദം വലിയ പേടിയില്ല'

  തന്റെ മകൾക്ക് പ്രിയപ്പെട്ടയാൾ മിയ ആണെന്ന് ശിൽപ്പയും പറഞ്ഞു. എന്റെ സുഹൃത്തുക്കളിൽ മകൾക്ക് ഏറ്റവും ഇഷ്ടം ആരെയാണെന്ന് ചോദിച്ചാൽ ഒരു ദയ ദാക്ഷിണ്യവും ഇല്ലാതെ മിയ ആന്റി എന്നവൾ പറയും. തന്റെ കുറേക്കാലം പരിചയമുള്ള സുഹൃത്തുക്കൾ ഇക്കാര്യം പരാതിപ്പെടാറുണ്ടെന്നും ശിൽപ്പ പറഞ്ഞു.

  Also Read: കെട്ടിയോനെ കളഞ്ഞ് പണത്തിനും ഫാന്‍സിനും പിന്നാലെ പോവുന്നു; പരിഹസിക്കാന്‍ വന്നവന് ചുട്ടമറുപടിയുമായി നവ്യ നായര്‍

  പ്രസവ ശേഷം തനിക്ക് പ്രസവാനന്തര വിഷാദരോ​ഗം വന്നിരുന്നില്ലെന്നും മിയ പറഞ്ഞു. വീട്ടിൽ ഒരുപാട് പേർ ഉണ്ടായിരുന്നു. തന്റെ വിവാഹത്തെക്കുറിച്ചും മിയ സംസാരിച്ചിരുന്നു. പെണ്ണ് കാണാൻ വന്ന് രണ്ടാമത്തെ ദിവസം ലോക്ഡൗൺ പ്രഖ്യാപിച്ചു. അതിനാൽ ഫോണിൽകൂടെ സൗഹൃദം തുടങ്ങാനും സ്നേഹത്തിലാവാനും ആയി.

  വിവാഹം കഴിഞ്ഞ് ലോക്ഡൗൺ സമയത്ത് തന്നെ പ്രസവവും നടന്നു. എല്ലാവരും ലോക്ക് ആയ സമയത്ത് ഞാനും ലോക്ക് ആയി. എല്ലാം പഴയ രീതിയിൽ ആയപ്പോഴേക്കും തിരിച്ച് വർക്കിലേക്ക് കയറാൻ പറ്റിയെന്നും മിയ പറഞ്ഞു.

  Read more about: miya george
  English summary
  actress miya about shilpa bala's viral video with her kid; says people saw it in wrong way
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X