അനുഗ്രഹം തേടാൻ സമ്പത്തിനൊപ്പം കൊടൈക്കനാലിൽ എത്തി മൈഥിലി, ചിത്രങ്ങൾ വൈറൽ

മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് മൈഥിലി. കഴിഞ്ഞ ദിവസമാണ് താരം അമ്മയാകാൻ പോകുന്നതിൻ്റെ സന്തോഷം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഭാർത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആരാധകരെ താൻ അമ്മയാകാൻ പോകുന്ന സന്തോഷം അറിയിച്ചത്. എല്ലാവര്‍ക്കും ഓണാശംസകള്‍. അതിനൊപ്പം ഞാനൊരു സന്തോഷവാര്‍ത്ത കൂടി നിങ്ങളോട് പങ്കുവെക്കുകയാണ്. അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍ ഇപ്പോൾ എന്നുമാണ് മൈഥിലി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. സുഹൃത്തുക്കളും ആരാധകരുമെല്ലാം മൈഥിലിക്ക് ആശംസകൾ അറിയിച്ച് എത്തിയിരുന്നു.

ഇന്നിപ്പോൾ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. കൊടൈക്കനാലിൽ ഉള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഭൂമി മാതാവിൽ നിന്ന് അനുഗ്രഹം വാങ്ങാൻ ഞങ്ങൾ വീണ്ടും നമ്മുടെ ഹൃദയ ഭൂമിയിലേക്ക് എത്തി എന്ന ക്യാപ്ഷനോടെയായാണ് മൈഥിലി ചിത്രങ്ങൾ പങ്കുവെച്ചത്. ആദ്യമായി സമ്പത്തും മൈഥിലിയും കണ്ടുമുട്ടിയത് കൊടൈക്കനാലിൽ ഉള്ള ട്രീ ഹൗസിൽവെച്ചിട്ടാണ്.

കൊടൈക്കനാലിലെ സ്ഥലം

കൊടൈക്കനാലിൽ സ്ഥലം വാങ്ങിയത് തിരക്കുകളിൽ നിന്നും മാറിയൊരു ജീവിതത്തിനായാണ് അവിടേക്ക് എത്തിയതെന്നും താരം പറഞ്ഞിരുന്നു. ഫാം ഹൗസും ട്രീ ഹട്ടുമൊക്കെ അവിടെയുണ്ട്. നഗരത്തിരക്കില്‍ നിന്നും മാറി താമസിക്കാനായി കുറച്ച് സ്ഥലം വാങ്ങണമെന്ന് കരുതിയാണ് അങ്ങോട്ടേക്ക് പോയത്. അവിടെ വെച്ചാണ് ആദ്യമായി സമ്പത്തിനെ കണ്ടുമുട്ടിയത്, മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Also Read: കാളിദാസിനൊപ്പമുള്ളത് കാമുകിയോ? കുടുംബചിത്രത്തിലെ പെണ്‍കുട്ടി ആര്? ആളെ കണ്ടെത്തി ആരാധകര്‍

വിവാഹം

2022 ഏപ്രിൽ 28നായിരുന്നു മൈഥിലി-സമ്പത്ത് വിവാഹം. പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലി. ഞങ്ങൾ ആദ്യം സുഹൃത്തുക്കൾ ആയിരുന്നു. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ഞങ്ങൾ തമ്മിൽ ആദ്യമായി കണ്ട സ്ഥലം സ്വന്തമാക്കുകയും ചെയ്തു. വിവാഹക്കാര്യം ആദ്യം മുന്നോട്ട് വെച്ചത് സമ്പത്താണ്.

Also Read: 'ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നു', ആരാധകർ കാത്തിരുന്ന റൊമാൻസ് റീൽ‍സ് വീഡിയോയുമായി റോബിനും ആരതിയും

അമ്മയോട് പറഞ്ഞപ്പോൾ

വിവാഹക്കാര്യം സമ്പത്ത് എന്നോട് പറഞ്ഞപ്പോൾ അമ്മയോട് ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു. അപ്പോൾ അമ്മ തന്ന മറുപടി കേട്ട് ഞാൻ ഞെട്ടിപ്പോയി. കാരണം അമ്മ പറഞ്ഞത് സമ്പത്തിനെ പോലെ ഒരാളെ മോള്‍ക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ആദ്യം സമ്പത്തിനെ കണ്ടപ്പോഴേ അമ്മ ആഗ്രഹിച്ചിരുന്നു എന്നാണ്. ദൈവം അമ്മയുടെ പ്രാര്‍ഥന കേട്ടിട്ടുണ്ടാവും. കാരണം അനുഗ്രഹം പോലെയാണ് സമ്പത്ത് ജീവിതത്തിലേക്ക് വന്നത്,' മൈഥിലി വ്യക്തമാക്കി.

Also Read: പ്രസവിക്കുന്നതിന്റെ തലേന്ന് രാത്രി വന്ന കൊതി; മകള്‍ തന്നെ മിനി വേര്‍ഷനായതിനെ കുറിച്ച് നടി ശില്‍പ ബാല

സിനിമകൾ

മൈഥിലി വെള്ളിത്തിരയിലെത്തിയത് പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു . ചിത്രത്തിലെ മൈഥിലിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായി എത്തിയത്. തിരക്കഥാകൃത്ത് ടി എ റസാഖ് ഈ ചിത്രത്തിൽ ഒരു ഗസൽ ഗായകന്റെ വേഷം ചെയ്തിരിക്കുന്നു. ടി പി രാജീവന്റെ തിരക്കഥയിൽ രഞ്ജിത്ത് ബാലകൃഷ്ണൻ ആണ് തിരക്കഥ എഴുതിയത്. രഞ്ജിത്ത് ബാലകൃഷ്ണൻ തന്നെയാണ് സംവിധാനവും നിർവഹിച്ചത്. എ വി അനൂപ്മഹാ സുബൈർ എന്നിവരായിരുന്നു നിർമ്മാണം.

ഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് ലോഹം. ചട്ടമ്പിനാട്, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, ഈ അടുത്തകാലത്ത്, കേരള കഫെ, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് മൈഥിലിയുടെ ശ്രദ്ധേയ ചിത്രങ്ങൾ. ലോചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനെത്താനുള്ള സിനിമ.

More from Filmibeat

Read more about: mythili
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X