വരദയുടെയും കുടുംബത്തിൻ്റെയും ഓണാഘോഷം, ജിഷിനെ ഒഴിവാക്കിയല്ലേയെന്ന് ആരാധകർ
മിനിസ്ക്രീൻ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് വരദയും ജിഷിനും. ഇരുവരും ഒരുമിച്ച് അഭിനയിച്ച അമല എന്ന സീരിയൽ ലൊക്കേഷനിൽ വെച്ചാണ് ഇവർ പ്രണയത്തിലാകുന്നത്. പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന വീഡിയോസും ഇവരുടെ വിശേഷങ്ങളുമൊക്കെ ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും ചെയ്യുമായിരുന്നു.
എന്നാൽ കഴിഞ്ഞ ഒരു മാസമായി ഇരുവരും വേർപിരിഞ്ഞു എന്നുള്ള വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ കാണാൻ കഴിയുന്നത്. തങ്ങളെക്കുറിച്ചുള്ള വാർത്തകൾക്ക് പ്രതികരണങ്ങളുമായി ജിഷിനും വരദയും നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാലും ഇവരുടെ ആരാധകരുടെ സംശയങ്ങൾ ഇനിയും മാറിയിട്ടില്ല. കഴിഞ്ഞ ദിവസം വരദ കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച വീഡിയോ പങ്കുവെച്ചിരുന്നു.

ഈ വീഡിയോയ്ക്ക് ഓണാശംസകൾ നേരുന്നതിനൊപ്പം ജിഷിനെ തിരക്കിയും കുറേ പേർ കമൻ്റ് ഇട്ടിരുന്നു. ജിഷിനെ ഒഴിവാക്കിയല്ലേ എന്നാണ് ഒരു കമന്റ്. ജിഷിൻ എവിടെയെന്ന് ചോദിക്കുന്ന നിരവധി പേർ ഉണ്ട്. നിങ്ങൾ തമ്മിൽ ചെറിയ പ്രശ്നങ്ങൾ മാത്രമാണെങ്കിൽ കൊച്ചിനെ ഓർത്ത് ഒരുമിക്കണം.
വേറൊരാളുടെ കമന്റ് പോകുന്നവർ പോട്ടെ, വരദക്ക് വേറെ ചെക്കനെ കിട്ടും എന്നും ഒരാൾ കമൻ്റ് ചെയ്തിട്ടുണ്ട്. കൂടാതെ വരദയുടെ അച്ഛൻ സദ്യ കഴിച്ചത് ഇടത് കൈ കൊണ്ടാണ്. അതിനെക്കുറിച്ച് അന്വേഷിച്ചവരും ഉണ്ട്. അച്ഛൻ്റെ കൈയ്ക്ക് എന്ത് പറ്റിയെന്ന് ചോദിച്ചവർ ഉണ്ട്.
Also Read: കാളിദാസിനൊപ്പമുള്ളത് കാമുകിയോ? കുടുംബചിത്രത്തിലെ പെണ്‍കുട്ടി ആര്? ആളെ കണ്ടെത്തി ആരാധകര്‍

വരദയും ജിഷിനും തമ്മിൽ ഡിവോഴ്സ് ആയോ എന്ന് ഒരാൾ കമൻ്റ് ചെയ്തപ്പോൾ ആയി എന്ന് മറ്റൊരാൾ കമൻ്റ് ചെയ്തിട്ടുമുണ്ട്. എന്തായാലും തന്നെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് ഓണാശംസകൾ അറിയിച്ച് കൊണ്ടുള്ള വീഡിയോ ആയിരുന്നു. അമ്മയും അച്ഛനും മകനും ചേർന്ന് ഓണസദ്യ കഴിക്കുന്ന വീഡിയോ ആണ് വരദ കുടുംബത്തോടൊപ്പമുള്ള വീഡിയോയിൽ പങ്കുവെച്ചിട്ടുള്ളത്.
വരദ യൂട്യൂബ് ചാനൽ തുടങ്ങിയത് മുതലാണ് ഇവരെ ഇഷ്ടപ്പെടുന്നവർ ജിഷിനെ അന്വേഷിച്ച് തുടങ്ങിയത്. കൂടാതെ വരദയുടെ ഇൻസ്റ്റഗ്രാം പേജിലെങ്ങും ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇതോടെ ജിഷിനും വരദയും വേർപിരുഞ്ഞോ എന്നുള്ള സംശയത്തിലാണ്. ഓൺലൈൻ പാപ്പരാസികളും ഇവർ വേർപിരിഞ്ഞു എന്നുള്ള വാർത്തകൾ ഇറക്കി പ്രേക്ഷകരുടെ സംശയത്തിന് ആക്കം കൂട്ടി.
Also Read: 'ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നു', ആരാധകർ കാത്തിരുന്ന റൊമാൻസ് റീൽസ് വീഡിയോയുമായി റോബിനും ആരതിയും

വിവാഹ മോചന വാർത്തകളോട് ജിഷിനും വരദയും പ്രതികരിച്ചിരുന്നു. നടൻ ആദിത്യനൊപ്പം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജിഷിൻ ഡിവോഴ്സിനെ കുറിച്ച് പറഞ്ഞത്. ജിഷിൻ-വരദ എന്ന് സെർച്ച് ചെയ്താൽ ഇപ്പോൾ വരുന്ന വാർത്ത എന്താണെന്ന് എനിക്ക് അറിയാം. കുറച്ച് സമയം കൂടി തരണം.
ഡിവോഴ്സ് ആയിട്ടില്ല. ആവുമ്പോൾ എന്തായാലും അറിയിക്കാം എന്നാണ് ജിഷിൻ പറയുന്നത്. ഇനി വരദയുടെ കൂടെ ഒരുമിച്ച് വരാമെന്ന് ആദിത്യൻ പറയുമ്പോൾ ഡിവോഴ്സ് ആയിട്ടില്ലെങ്കിൽ വരാമെന്നും ജിഷിൻ പറഞ്ഞു.
Also Read: പ്രസവിക്കുന്നതിന്റെ തലേന്ന് രാത്രി വന്ന കൊതി; മകള്‍ തന്നെ മിനി വേര്‍ഷനായതിനെ കുറിച്ച് നടി ശില്‍പ ബാല

വിവാഹ മോചന വാർത്തകൾ മാത്രമല്ല, ഒരിക്കൽ വരദ ഗർഭിണിയാണെന്ന തരത്തിലും വാർത്തകൾ വന്നു. 'കുറേ നാൾ മുൻപ് എന്നെ ഒരാൾ വിളിച്ചിട്ട് കൺഗ്രാസ് പറഞ്ഞു. എന്താ സംഭവമെന്ന് ചോദിച്ചപ്പോൾ വരദ ഗർഭിണിയല്ലേന്ന് പറഞ്ഞു. ഗർഭ ന്യൂസായി വന്നത് അവളുടെ അനിയന്റെ കല്യാണത്തെ കുറിച്ച് പറഞ്ഞതാണ്. എന്നിട്ട് ഞാൻ അവളെ വിളിച്ച് നീ ഗർഭിണിയാണോന്ന് ചോദിച്ചു. അവൾ എന്നെ ആട്ടുകയാണ് ചെയ്തത്. ഞാനിതൊക്കെ എൻജോയ് ചെയ്യുകയാണ്, ജിഷിൻ പറയുന്നു.


Click it and Unblock the Notifications