'ശ്രീവിദ്യയുടെ പല തീരുമാനങ്ങളും തെറ്റായിരുന്നു, ലളിതക്ക് ജീവിതത്തിൽ സന്തോഷമുണ്ടായിരുന്നില്ല'; വിധുബാല പറയുന്നു

മലയാള സിനിമയിലെ രണ്ട് പ്ര​ഗൽഭരായ അഭിനേതാക്കളായിരുന്നു ശ്രീവിദ്യയും കെപിഎസി ലളിതയും. വിട പറഞ്ഞ രണ്ട് പേരും സിനിമാ ലോകത്തെ പ്രിയപ്പെട്ട താരങ്ങൾ ആയിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് കെപിഎസി ലളിത മരിക്കുന്നത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം.

2006 ൽ കാൻസർ ബാധിച്ചാണ് ശ്രീവിദ്യ മരിക്കുന്നത്. നടി മരിച്ചിട്ട് വർഷങ്ങളേറെ കഴിഞ്ഞെങ്കിലും ശ്രീവിദ്യയുടെ ഓർമ്മകൾ ഇപ്പോഴും പല താരങ്ങളും പങ്കു വെക്കാറുണ്ട്. സിനിമകളിൽ സജീവ സാന്നിധ്യമായിരുന്ന ശ്രീവിദ്യക്ക് സിനിമാ രം​ഗത്ത് നിരവധി സുഹൃത്തുക്കളും ഉണ്ടായിരുന്നു.

പേരെടുത്ത് പറയാതെ കെപിഎസി ലളിത തന്നെ ഇതേപറ്റി മുമ്പ് സംസാരിച്ചിട്ടുമുണ്ട്

വിട പറഞ്ഞ സംവിധായകൻ ഭരതനുമായി ബന്ധപ്പെട്ട് ശ്രീവിദ്യയുടെ പേര് മുമ്പ് ഇടയ്ക്കിടെ ഉയർന്നു വരാറുണ്ടായിരുന്നു. ഇരുവരും പ്രണയത്തിലായത് അക്കാലത്ത് സിനിമാ ലോകത്ത് മിക്കവർക്കും അറിയാമായിരുന്നു. എന്നാൽ ഭരതൻ പിന്നീട് വിവാഹം കഴിച്ചത് നടി കെപിഎസി ലളിതയെ ആയിരുന്നു. എന്നാൽ വിവാഹ ശേഷവും ഭരതൻ ശ്രീവിദ്യയുമായുള്ള അടുപ്പം തുടർന്നിരുന്നത്രെ.

ശ്രീവിദ്യയുടെ പേരെടുത്ത് പറയാതെ കെപിഎസി ലളിത തന്നെ ഇതേപറ്റി മുമ്പ് സംസാരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ഇരുവരെയും പറ്റി സംസാരിച്ചിരിക്കുകയാണ് നടി വിധുബാല. ശ്രീവിദ്യയുടെ അടുത്ത സുഹൃത്തുക്കളിലൊരാൾ ആയിരുന്നു വിധുബാല. ശ്രീവിദ്യ ജീവിതത്തിൽ എടുത്ത ചില തീരുമാനങ്ങൾ തെറ്റിപ്പോയെന്ന് വിധുബാല പറയുന്നു.

Also Read: മോനിഷയുടെ ആക്സിഡന്റ്; ഓടിയെത്തിയ പൊലീസുകാർ ആദ്യം ചെയ്തത്; ​ദുരനുഭവം പങ്കുവെച്ച് സംവിധായകൻ

'അവർക്കൊരു സപ്പോർട്ട് ഉണ്ടായിരുന്നില്ല'

'ശ്രീവിദ്യയുടെയും കെപിഎസി ലളിതയുടെയും ജീവിതം താരതമ്യപ്പെടുത്തുക എന്ന് പറഞ്ഞാൽ പറ്റില്ല. വിദ്യക്ക് കുടുംബത്തിന്റെ പിന്തുണ ഇല്ലാത്തത് കൊണ്ട് അവരുടെ ചില തീരുമാനങ്ങൾ തെറ്റായിപ്പോയി. അതുകൊണ്ട് പല പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. കൂടുതൽ ഞാൻ വെളിപ്പെടുത്താൻ പാടില്ല. അവർക്കൊരു സപ്പോർട്ട് ഉണ്ടായിരുന്നില്ല. ഒറ്റയ്ക്ക് ജീവിക്കുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. അച്ഛൻ, അമ്മ, സഹോദരൻ എല്ലാമുണ്ടായിട്ടും അവർ ഒറ്റപ്പെട്ട ആളായിരുന്നു'

Also Read: ലെസ്ബിയന്‍സ് ആണല്ലേയെന്ന് ചോദിച്ചവരുണ്ട്; വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞും കൃഷ്ണപ്രഭ

' അവർ ജീവിതത്തിൽ സന്തോഷത്തിലല്ലായിരുന്നു'

'പലപ്പോഴും പല തീരുമാനങ്ങൾ അവർ എടുക്കുമ്പോൾ അത് തെറ്റായിട്ടുണ്ട്. ഞാൻ തന്നെ പറഞ്ഞിട്ടുണ്ട് വിദ്യാ അത് ശരിയല്ലെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ വിദ്യയ്ക്ക് അത് മനസ്സിലാവില്ലായിരുന്നു. വിദ്യയുടെ സാഹചര്യത്തിൽ ആ തീരുമാനമായിരിക്കും ശരി. ഇതൊന്നും താരതമ്യം ചെയ്യാൻ പറ്റില്ല'

'ഒരാളുടെ ജീവിതവും മറ്റൊരാളുടെ ജീവിതവും ഒരു സൈക്കോളജിസ്റ്റ് എന്ന നിലയിൽ താരതമ്യം ചെയ്യാൻ പറ്റില്ല. കെപിഎസി ലളിതയുടെ ജീവിതത്തിൽ ഞാൻ ഒരുപാട് ചൂഴ്ന്ന് നോക്കിയിട്ടില്ല. എനിക്കത് വേണമെന്ന് തോന്നിയിട്ടില്ല. പക്ഷെ അവർ ജീവിതത്തിൽ സന്തോഷത്തിലല്ലായിരുന്നു. ഒരുപാട് പ്രശ്നങ്ങൾ അവർക്ക് നേരിടേണ്ടി വന്നു,' വിധുബാല പറഞ്ഞു.

Also Read: ബാഗി ജീൻസും ഷൂസുമില്ല, പകരം മുണ്ട്; കിടിലൻ ഡാൻസുമായി ഭാവനയും കൂട്ടുകാരികളും; വീഡിയോ വൈറൽ

അനുഭവിക്കുന്ന ചില പ്രശ്നങ്ങളിൽ സമാനതകളുണ്ട്

സ്ത്രീകൾ അനുഭവിക്കുന്ന ചില പ്രശ്നങ്ങളിൽ സമാനതകളുണ്ട്. എല്ലാ മേഖലയിലും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നം ലെെം​ഗിക പീഡനമാണ്. സിനിമയെന്നല്ല വീട്ടിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീയിൽ നിന്ന് തുടങ്ങി ഐടി മേഖലയിലുള്ള സ്ത്രീകളുമുൾപ്പെടെ എല്ലാവരും അത് നേരിടേണ്ടി വരുന്നെന്നും വിധുബാല പറഞ്ഞു. മനോരമയിലെ നേരെ ചൊവ്വെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

More from Filmibeat

Read more about: kpac lalitha vidhubala sreevidya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X