twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോനിഷയുടെ ആക്സിഡന്റ്; ഓടിയെത്തിയ പൊലീസുകാർ ആദ്യം ചെയ്തത്; ​ദുരനുഭവം പങ്കുവെച്ച് സംവിധായകൻ

    |

    മലയാളികൾക്ക് മറക്കാനാവാത്ത നടിയാണ് മോനിഷ. ബി​ഗ് സ്ക്രീനിൽ വിസ്മയം തീർത്ത നടിയെ ഒരു മിന്നായം പോലെയെ പ്രേക്ഷകർക്ക് കാണാനായുള്ളൂ. നടി തന്റെ 21ാം വയസ്സിലാണ് കാറപകടത്തിൽ മരിക്കുന്നത്. ആലപ്പുഴയ്ക്കടുത്തുള്ള ചേർത്തലയിൽ വെച്ച് നടിയും അമ്മ ശ്രീദേവിയും സഞ്ചരിച്ച കാർ കൂട്ടിയിടിക്കുകയായിരുന്നു. അമ്മ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും മോനിഷ മരണപ്പെട്ടു. സിനിമാ ലോകത്ത ഞെട്ടിച്ച സംഭവമായിരുന്നു മോനിഷയുടെ മരണം.

    ആദ്യ ചിത്രമായ നഖക്ഷതങ്ങൾ എന്ന സിനിമയിലെ അഭിനയത്തിന് നടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വാങ്ങുന്നത് തന്റെ 15ാം വയസ്സിലാണ്. ഉയരങ്ങളിലെത്തേണ്ടിയിരുന്ന മോനിഷയുടെ മരണം ഇന്നും തീരാ നഷ്ടമായി തുടരുന്നു. മോനിഷയുടെ മരണ സമയത്തെ സംഭവങ്ങളെ പറ്റി മുമ്പൊരിക്കൽ സംവിധായകൻ ആലപ്പി അഷറഫ് സംസാരിച്ചിരുന്നു. നടിക്ക് അപകടം പറ്റിയതറിഞ്ഞ് ആദ്യം ഓടിയെത്തിയത് സംവിധായകൻ ഫാസിലും ആലപ്പി അഷറഫുമായിരുന്നു.

    'അവരുമായിട്ട് വളരെ അടുപ്പമായിരുന്നു'

    'ആലപ്പുഴയിലെ വീട്ടിൽ രാവിലെ ആറു മണിക്ക് ഒരാൾ വീട്ടിൽ വന്ന് വിളിച്ചു. ഞാൻ നോക്കിയപ്പോൾ ഫാസിലിന്റെ വീട്ടിൽ സഹായത്തിന് നിൽക്കുന്ന പയ്യനാണ്. ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പാച്ചിക്ക പറയുന്നു അത്യാവശ്യമായിട്ട് അങ്ങോട്ട് വിളിക്കാൻ പറഞ്ഞു. ഫോണിന്റെ റിസീവർ മാറികിടക്കുകയായിരുന്നു. ഞാൻ വിളിച്ചപ്പോൾ നീ പെട്ടെന്ന് ഇങ്ങോട്ട് വാ താമസിക്കല്ലേ. എന്റെ രണ്ട് വണ്ടിയും ഇവിടെയില്ലെന്ന് പറഞ്ഞു'

    'പോയപ്പോൾ ഫാസിൽ പുറത്ത് നിൽക്കുന്നുണ്ട്. നീ ടെൻഷനാവരുത് ഒരു കാര്യം പറയാമെന്ന് പറഞ്ഞു. മോനിഷയ്ക്ക് ഒരു അപകടം പറ്റി. ഹോസ്പിറ്റലിലാണ്. ഡോക്ടർ വിളിച്ചു, നമ്മൾ അങ്ങോട്ടാണ് പോവുന്നതെന്ന് ഫാസിൽ പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി. ഞങ്ങളെല്ലാവരും ​ഗൾഫ് ഷോയ്ക്ക് പോയിട്ട് വന്നതേ ഉള്ളൂ. അവരുമായിട്ട് വളരെ അടുപ്പമായിരുന്നു.നേരെ കെവിഎം ഹോസ്പിറ്റലിൽ എത്തി. അവിടെ വേറെ ആരും ഇല്ല'

    Also Read: അവർ ഒന്നിക്കുകയാണ്! ചക്കപ്പഴത്തിനൊപ്പം ഉപ്പും മുളകും; പ്രേക്ഷകരുടെ ഇഷ്ട കുടുംബങ്ങൾ ഒത്തുകൂടിയപ്പോൾ

    താലി എങ്ങനെയെങ്കിലും ഒന്ന് വാങ്ങിച്ചു തരണമേ എന്ന് അമ്മ

    'ഒരു പൊലീസ് ജീപ്പ് ഉണ്ട്. ശശികുമാർ ആയിരുന്നു സിഐ. അദ്ദേഹം എന്റെ കോളേജ് മേറ്റ് ആയിരുന്നു. മോനിഷയുടെ റൂമിൽ ഞാൻ കാണുന്നത് കുറേ ഡോക്ടർമാർ ഇങ്ങനെ നിൽക്കുന്നതാണ്. ശശികുമാർ അവിടെ നിന്നും ഇറങ്ങി വന്ന് പോയെടാ പോയി എന്ന് പറയുന്നു. അമ്മയുണ്ട് അപ്പുറത്തെന്ന് പറഞ്ഞു. ഞാൻ നേരെ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു. അമ്മ പരിചയമുള്ള ഒരു മുഖം കാണുന്നത് എന്റെ മുഖമാണ്'

    'എന്നെ കണ്ട ഉടനെ കൈയിൽ കയറിപ്പിടിച്ചു. എന്റെ മോൾ എന്ന് പറഞ്ഞു. ഒരു കുഴപ്പവുമില്ല ശരിയാവുന്നുണ്ടെന്ന് ഞാൻ പറഞ്ഞു. എനിക്കെന്ത് പറയണമെന്ന് അറിയില്ല. ആരോ എന്റെ ഒരു മാല കഴുത്തിൽ നിന്നെടുത്തു. ആ മാല എനിക്ക് വേണ്ട അതിന്റെ താലി എങ്ങനെയെങ്കിലും ഒന്ന് വാങ്ങിച്ചു തരണമേ എന്ന് അമ്മ പറഞ്ഞു'

    Also Read: ബാഗി ജീൻസും ഷൂസുമില്ല, പകരം മുണ്ട്; കിടിലൻ ഡാൻസുമായി ഭാവനയും കൂട്ടുകാരികളും; വീഡിയോ വൈറൽ

    'ആംബുലൻസിൽ മൃതദേഹം കയറ്റുന്നതിനിടയിൽ ഞാൻ സിഐയോട് പറഞ്ഞു'

    'ഞാൻ ഓടി വെളിയിലോട്ടിറങ്ങി പൊലീസിനടുത്തെത്തി. ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടു പോവണെന്ന് അവർ പറഞ്ഞു. ഞാൻ ഒപ്പം പോവാമെന്ന് പറഞ്ഞു. ആംബുലൻസിൽ മൃതദേഹം കയറ്റുന്നതിനിടയിൽ ഞാൻ സിഐയോട് മോനിഷയുടെ അമ്മയുടെ താലി ആരോ പൊട്ടിച്ചെടുത്തു. മാല വേണ്ട ആ താലി കൊടുക്കണെ എന്ന് ഞാൻ പറഞ്ഞു'

    'സിഐ ആ നിന്ന പൊലീസുകാരന്റെ നേരെ പൊട്ടിത്തെറിച്ചു. ആരായാലും അത് തിരിച്ച് കൊടുത്തോളണം, അല്ലെങ്കിൽ എന്റെ സ്വഭാവം മാറുമെന്ന് അയാൾ പറഞ്ഞു. അപ്പോൾ എനിക്ക് മനസ്സിലായി മാല അടിച്ചു മാറ്റിയത് പൊലീസുകാർ ആണെന്ന്'

     'മുടിയൻ മകനെപ്പോലെ പെരുമാറും, എന്തിനാണ് വിശ്രമമില്ലാതെ കഷ്ടപ്പെടുന്നതെന്ന് ചോദിക്കും'; നിഷ സാരം​ഗ് 'മുടിയൻ മകനെപ്പോലെ പെരുമാറും, എന്തിനാണ് വിശ്രമമില്ലാതെ കഷ്ടപ്പെടുന്നതെന്ന് ചോദിക്കും'; നിഷ സാരം​ഗ്

     'ആക്സിഡന്റ് ഇല്ലാത്ത ദിവസങ്ങൾ വളരെ വിരളമാണ്'

    'മോനിഷയുടെ ആക്സിഡന്റ് നടന്നിടത്തെ പ്രശ്നമെന്തെന്നാൽ അവിടെ സ്ഥിരം അപകടം നടക്കുന്നതാണ്. ഞാൻ ആ വഴി സ്ഥിരം യാത്രക്കാരനാണ്. ആക്സിഡന്റ് ഇല്ലാത്ത ദിവസങ്ങൾ വളരെ വിരളമാണ്. ആക്സിഡന്റ് കണ്ട് കണ്ട് ആൾക്കാർ ആദ്യം ചെയ്യുന്നത് ഓടി വന്ന് വണ്ടിയിൽ നിന്ന് കിട്ടാവുന്ന സാധനങ്ങൾ അടിച്ചോണ്ട് പോവും. പിന്നെയെ ആശുപത്രിയിലേക്ക് കൊണ്ടു പോവൂ'

    'മോനിഷയുടെ മ‍ൃതദേഹം കയറ്റിയ ആംബലുൻസിൽ ഞാൻ ഒപ്പം പോയി. ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് കയറുന്നു. അവിടെ ചെറിയ ഒരു റൂം. ആകെ മുഷിഞ്ഞ മുറി. മോനിഷയെ പൊക്കി ആ ബെഞ്ചിൽ കിടത്തി. ബക്കറ്റും മറ്റും വാങ്ങാനുള്ള ഒരു ലിസ്റ്റ് എനിക്ക് തന്നു. ആശുപത്രിയുടെ അടുത്ത് തന്നെ ഒരു കടയുണ്ട്. ആ സാധനങ്ങളെല്ലാം വാങ്ങിക്കൊടുത്തു'

    Also Read: എന്റെ ആദ്യ ഭാര്യ അതിസുന്ദരിയാണ്, മഹാലക്ഷ്മിയ്ക്ക് ഒരു കുഞ്ഞുണ്ട്; രണ്ടാം വിവാഹത്തെ കുറിച്ച് താരദമ്പതിമാര്‍

    'അപ്പോഴും എന്തൊക്കെയോ കരയുന്നും പറയുന്നുമുണ്ട്'

    'ഇവിടെ വന്നപ്പോൾ പറയുന്നു ഡ്രൈവർ മരിച്ചു പോയി എന്ന്. ഡ്രെെവറുടെ ബോഡിയും കൊണ്ടു വന്നു. അപ്പോഴേക്കും ഒരു പൊലീസുകാരൻ ഓടി എന്റെയടുത്ത് വന്നിട്ട്. ഒരു കഷ്ണം മാല തന്നു. അതിനകത്ത് താലിയുണ്ട്. മാല അവർ വീതിച്ചെടുത്തു. താലിയുള്ള കഷ്ണം മാത്രം കൊണ്ടു തന്നു. ഞാൻ ഒന്നും പറഞ്ഞില്ല'

    'ആ സമയത്ത് നമുക്കൊന്നും പറയാനോ പ്രതികരിക്കാനോ പറ്റാത്ത അവസ്ഥയാണ്. ഞാൻ ഓടിച്ചെന്ന് അമ്മയുടെ അടുത്ത് താലി കൊണ്ടുകൊടുത്തു. അവരത് വാങ്ങിച്ച് തലയണയുടെ അടിയിലോട്ട് വെച്ചു. അപ്പോഴും എന്തൊക്കെയോ കരയുന്നും പറയുന്നുമുണ്ട്,' ആലപ്പി അഷറപ് പറഞ്ഞു. സഫാരി ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

    Read more about: monisha
    English summary
    alleppey asharaf recalls monisha's demise; shares an unpleasant experience from the police at that time
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X