For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നമുക്ക് വില തരുന്നവർ കൂടെയുള്ളപ്പോഴാണ് ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നത് , ആരതിയെക്കുറിച്ച് റോബിൻ

  |

  ബി​ഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി വന്നതോടെ ജീവിതം മാറി മറിഞ്ഞ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിൽ നിന്ന് ഇറങ്ങിയ ശേഷം റോബിനെ തേടിയെത്തിയത് നിരവധി അവസരങ്ങളാണ്. മത്സരത്തിൽ നിന്ന് പുറത്തായില്ലായിരുന്നെങ്കിൽ ബി​ഗ് ബോസ് കിരീടം സ്വന്തമാക്കാൻ സാധ്യതയുള്ള മത്സരാര‍ത്ഥി കൂടിയായിരുന്നു റോബിൻ. അത്രക്കും പ്രേക്ഷക പിന്തുണ റോബിനുണ്ടായിരുന്നു.

  വ്യത്യസ്ത മേഖലയിലുള്ള 20 മത്സരാർത്ഥികളാണ് സീസൺ നാലിൽ മാറ്റുരച്ചത്. സംഭവ ബ​ഹുലമായ നാടകീയ രം​ഗങ്ങൾക്കൊടുവിലാണ് ബി​ഗ് ബോസ് ഷോ അവസാനിച്ചത്. സഹ മത്സരാർത്ഥിയായ റിയാസിനെ ഷോയിൽ വെച്ച് ആക്രമിച്ചതിൻ്റെ പേരിലാണ് എഴുപതാമത്തെ ദിവസം ഷോയിൽ നിന്ന് പുറത്താകേണ്ടി വന്നത്.

  റോബിൻ പുറത്തായ ശേഷം റോബിൻ്റെ ആരാധകർ പരിപാടിക്കെതിരെ ശക്തമായി പ്രതികരിച്ചെങ്കിലും പിന്നീട് മത്സരം വളരെ ശക്തമായി തന്നെ മുന്നോട്ട് പോയി. ബ്ലെസ്ലി ആരാധകരും ദിൽഷ ആരാധകരും തമ്മിലായിരുന്നു മത്സരം. ഫിനാലെയിൽ മൂന്ന് കോടിയിലേറെ വോട്ട് നേടി ദിൽഷ പ്രസന്നൻ ഒന്നാം സ്ഥാനത്തെത്തി. ബ്ലെസ്ലിക്കായിരുന്നു രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനത്ത് റിയാസായിരുന്നു.

  ബി​ഗ് ബോസ് അവസാനിച്ച് രണ്ട് മാസം പിന്നിട്ടിട്ടും റോബിന്റെ ആരാധകരുടെ കാര്യത്തിൽ ഒരു കുറവും വന്നിട്ടില്ല. അതിവേ​ഗത്തിലാണ് റോബിന് ദിനം പ്രതി ആളുകൾ കൂടുന്നത്. മാത്രമല്ല റോബിൻ ചെല്ലിന്നിടത്തെല്ലാം ജനസാ​ഗരമാണ് റോബിനെ കാണാനായി ഒഴുകിയെത്തുന്നത്. ഷോ സംപ്രേക്ഷണം ചെയ്യുന്ന സമയത്ത് ദിൽറോബ് കോബിനേഷനായിരുന്നു ആളുകൾ ആഘോഷിച്ചിരുന്നത്. എന്നാൽ ആ സൗഹൃദം അധിക നാൾ നിലനിന്നിരുന്നില്ല. പിന്നീട് ഉദ്ഘാടനങ്ങളും, അഭിമുഖങ്ങളും ടിവി പരിപാടികളും സിനിമയുടെ ഡിസ്ക്കഷനുമായി തിരക്കിലായിരുന്നു റോബിൻ.

  Also Read: 'അഭിമാന നിമിഷം', പതിനാറ് വർഷങ്ങൾക്ക് മുമ്പ് കണ്ണ് നിറഞ്ഞ് പടിയറങ്ങിയ അതേ സകൂളിൽ മാസ്സ് ആയി റോബിൻ എത്തി

  മത്സരം അവസാനിച്ചതിന് ശേഷം ഒരു അഭിമുഖത്തിലൂടെയാണ് ആരതി പൊടിയെ കണ്ടുമുട്ടിയത് . റോബിനെ ഇന്റർവ്യു ചെയ്യാൻ എത്തിയ ഒരാളിയിരുന്നു ആരതി. എന്നാൽ ചോദ്യം ചോദിക്കാതെ റോബിനെ തന്നെ നോക്കിയിരിക്കുകയായിരുന്നു ആരതി. ഈ വീഡിയോ പുറത്ത് വന്നതോടെ നിരവധി ട്രോളുകളും ആരതി ഏറ്റു വാങ്ങിയിരുന്നു.

  Also Read: 'ഭർത്താവിൻ്റെ കാശ് നോക്കിയപ്പോൾ സൗന്ദര്യം നോക്കിയില്ല', നടി മഹാലക്ഷ്മിയുടെ വിവാഹ ചിത്രങ്ങൾക്ക് പരിഹാസ കമൻ്റുകൾ

  ആദ്യമൊക്കെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നെങ്കിലും പിന്നീട് റോബിനുമായി റീൽസിൽ എത്തിയതോടെ ആരാധകർ ഇവരുടെ കോംബോ ഏറ്റെടുക്കുകയായിരുന്നു. ഈ അടുത്തിടക്കാണ് ആരതിയുമായുള്ള വിവാഹം ഉറപ്പിച്ചെന്നും ഫെബ്രുവരിയിൽ വിവാഹം കാണുമെന്നും തൻ്റെ ആരാധകരോട് റോബിൻ പറഞ്ഞത്.

  Also Read: 'മരണം വരെയും നമ്മൾ സുഹൃത്തുക്കൾ ആയിരിക്കും', പിന്നീട് ചിലരെ ടാർജെറ്റ് ചെയ്യാം, റോബിനെ ആണോയെന്ന് ആരാധകർ

  ഇന്നിപ്പോൾ പൊതു വേദിയിൽവെച്ച് ആരതിയെക്കുറിച്ച് ചോദിച്ചപ്പോൾ റോബിൻ പറഞ്ഞ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'ആരതിയെ അപ്രതീക്ഷിതമായാണ് കണ്ടുമുട്ടിയത്. നമുക്ക് വില തരുന്ന ആൾ നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ ജീവിതം സ്മൂത്ത് ആയി പോകും. എന്റെ ഇമോഷൻസും എന്റെ സമയത്തിനെ ഒക്കെ ആരതി വില കൊടുക്കുന്നുണ്ട്. അതുപോലെ ഞാൻ തിരിച്ചും നൽകുന്നുണ്ട്'.

  'പരസ്പരമുള്ള മനസ്സിലാക്കലും ബഹുമാനവും ഉണ്ടെങ്കിലും പ്രശ്‌നങ്ങളൊന്നുമില്ലാതെ പോകും. ഇതുവരെ പ്രശ്‌നങ്ങൾ ഒന്നുമില്ലാതെ നന്നായി പോകുന്നുണ്ട്. വിവാഹത്തിന്റെ ഡേറ്റ് ഒന്നും തീരുമാനിച്ചിട്ടില്ല. എങ്കിലും ഫെബ്രുവരിയിൽ ഉണ്ടാകും', റോബിൻ പറഞ്ഞു. നടി, മോ‍ഡൽ, സംരംഭക എന്നീ നിലകളിൽ തിളങ്ങുന്ന വ്യക്തിയാണ് ആരതി പൊടി. ആരതിയുടേയും റോബിൻ്റെയും റീൽസ് വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Fame Dr Robin Opens Up About Aarti Podi In An Open Stage Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X