For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബി​ഗ് ബോസിലെ ടാസ്ക്കുകളിൽ ജയിച്ചതിന് റോൺസൻ്റെ വീട്ടിലേക്ക് സമ്മാനപ്പെരുമഴ

  |

  ബി​ഗ് ബോസ് സീസൺ നാല് അവസാനിച്ചിട്ട് രണ്ട് മാസം പിന്നിട്ടെങ്കിലും അതിലെ മത്സരാർത്ഥികളുടെ വിശേഷങ്ങൾ അവസാനമായിട്ടി്ലല. ഓരോ ദിവസം കഴിയുന്തോറും ഓരോ മത്സരാർത്ഥിയുടെ വിശേഷങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ ബി​ഗ് ബോസ് തികച്ചും വ്യത്യ്സതമായിരുന്നു. ന്യു നോർമൽ ആശയത്തോട് കൂടി തുടങ്ങിയ മത്സരത്തിൽ വ്യത്യസ്തരായ 20 മത്സരാർത്ഥികളാണ് മാറ്റുരക്കാൻ എത്തിയത്.

  ഇതുവരെയുണ്ടായിരുന്ന മത്സരത്തിൽ 5 പേരാണ് ഫിനാലെയിൽ എത്തിയിരുന്നത്. എന്നാൽ ഇത്തവണ ആറുപേരാണ് ഫിനാലെയിൽ എത്തിയത്. ദിൽഷ, ബ്ലെസ്ലി, റിയാസ്, ലക്ഷ്മി, ധന്യ, സൂരജ് എന്നിവരാണ് ഫിനാലെയിൽ എത്തിയത്. ടിക്കറ്റ് ടു ഫിനലെയിൽ വിജയിച്ച് കൊണ്ടാണ് ദിൽഷ പ്രസന്നൻ ആദ്യമേ ഫിനാലെ റൗണ്ടിൽ എത്തിയത്. വോട്ടിങ്ങിൽ ബ്ലെസ്ലിയും ദിൽഷയും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ദിൽ പ്രസന്നൻ ബി​ഗ് ബോസ് വിജയിയായി തിരഞ്ഞെടുത്തു.

  ബി​ഗ് ബോസിലെ തന്നെ പല മത്സരാർത്ഥികളും വിജയി ആകുമെന്ന് പ്രതീക്ഷിച്ച റിയാസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ബി​ഗ് ബോസ് വേദിയിൽ വന്ന് പലരും പറയാൻ മടിച്ചിരുന്ന വിഷയങ്ങൾ വളരെ ക‍ൃത്യമായും വ്യക്തമായും സംസാരിച്ചാണ് റിയാസ് ഹേറ്റ്ഴ്സിനെ വരെ ഫാൻസാക്കി മാറ്റിയത്.

  വളരെ ചെറിയ പ്രായത്തിൽ‌ തന്നെ കൃത്യമായി നല്ല അറിവോടെ സംസാരിക്കുന്ന റിയാസിനെ സെലിബ്രിറ്റികൾ വരെ സപ്പോർട്ട് ചെയ്തിരുന്നു. ബി​ഗ് ബോസിൽ‌ വെച്ച് സൗഹൃദത്തിലായവരാണ് റിയാസും നിമിഷയും ജാസ്മിനും റോൺസണും.

  Also Read: 'എന്റെ അടിവസ്ത്രം കൂടെ ഊരി നോക്കെടാ', ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവർക്ക് റിയാസിൻ്റെ മറുപടി

  ബി​ഗ് ബോസ് ഹൗസിന് പുറത്തും ഇവരെല്ലാം സൗഹൃദം കാത്ത് സൂക്ഷിക്കുന്നുണ്ട്. റോൺസൻ്റെ ബർത്തിടെ ആഘോഷിക്കാൻ ഇവരെല്ലാം വയനാട് പോവുകയും ചെയതിരുന്നു. സന്തോഷത്തോടെ ഇവരുടെ സൗഹൃദത്തെ മുന്നോട്ട് കൊണ്ട് പോവുകയാണ്. ബി​ഗ് ബോസ് ഹൗസിനുള്ളിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ട മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോൺസൺ. നിരവധി നോമിനേഷനുകളിൽ വന്നെങ്കിലും അവസാന നോമിനേഷൻ വരെ ബി​ഗ് ബോസിൽ നിൽക്കാൻ ഭാ​ഗ്യം കിട്ടിയ മത്സരാർത്ഥിയായിരുന്നു. വീട്ടിലുള്ളവർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല റോൺസൻ്റെ എവിക്ഷൻ.

  Also Read: എൻ്റെ വീട്ടിൽ നിന്ന് ഒരു സൂപ്പർ ഹീറോയെ കിട്ടി, എൻ്റെ പപ്പയുടെ ശരീരം ഇനി മെഡിക്കൽ കോളേജിനെന്ന് നടി മറീന

  തൊണ്ണൂറ്റിമൂന്നാം ദിവസമാണ് റോൺസൺ പുറത്തായത്. ‌കൂടാതെ വീട്ടിൽ വലിയ പ്രശ്നങ്ങൾ സ‍ൃഷ്ടിക്കാതെ മുന്നോട്ട് പോയ മത്സരാർത്ഥി റോൺസണായിരുന്നു. ബി​ഗ് ബോസ് ഹൗസിൽ വന്നപ്പോൾ മുതൽ വീട്ടിൽ പോകണമെന്ന ആ​ഗ്രഹം പലപ്പോഴും റോൺസൺ‌ പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല ബി​ഗ് ബോസ് വിജയിക്കണമെന്ന് ഒരിക്കൽ പോലും റോൺസൺ പറ‍ഞ്ഞിട്ടുണ്ടായിരുന്നില്ല.

  Also Read: ആ നടന്‍ കുടുംബത്ത് കേറി വലിയൊരു കളി നടത്തി; അദ്ദേഹത്തെ അടിക്കാന്‍ പോയി, അന്നത്തെ സംഭവത്തെ കുറിച്ച് ജിഷിൻ മോഹൻ

  ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. ഇപ്പോഴിതാ പുതിയ സന്തോഷം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ബി​ഗ്ബോസിലെ സ്പോൺസേഡ് ടാസ്ക്കുകളിൽ വിജയിച്ചതിൻ്റെ സമ്മാനങ്ങൾ വീട്ടിലെത്തിയ സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ബി​ഗ് ബോസിലെ നൂറ് ദിവസങ്ങളല്ല എൻ്റെ ജീവിതം നൂറ് വർഷങ്ങളാണ് എൻ്റെ ജീവിതെ എന്ന് പറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയിതിരിക്കുന്നത്.

  ഹൗസിൽ നിരവധി സ്പോൺസേഡ് ടാസ്ക്കുകളിൽ വിജയിക്കാൻ റോൺസണിന് കഴിഞ്ഞിരുന്നു. ഇന്ത്യാ ​ഗേറ്റിൻ്റെ ബസ്മതി റൈസ് ഒരു വർഷത്തേക്ക്, അതുപോലെ ഡോമെക്സ്, റീപോസിൻ്റെ മ്യൂസിക്ക് തലയിണ. പ്രീതിയുടെ മിക്സി ​ഗ്രൈൻഡർ എന്നിവായണ് റോൺസണിന് ലഭിച്ചത്. എന്നെ തൊണ്ണൂറ്റി മൂന്ന് ദിവസം വരെ വോട്ട് ചെയ്ത് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി.

  Read more about: bigg boss
  English summary
  Bigg Boss malayalam fame Ronson vincent shared his new happines about whe he got the gifts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X