For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇവിടെ ജയറാമിന്റെ ഒരു തുള്ളി കണ്ണീർ മതി, അവിടെ വെജിറ്റബിൾ പോലെയിരിക്കുന്നയാളുടെ ആക്ഷൻ'; സിദ്ദിഖ്

  |

  മലയാള സിനിമയിലെ വൻ ഹിറ്റുകളിലൊന്നായിരുന്നു സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്സ്. മുകേഷ്, ജയറാം, ശ്രീനിവാസൻ, മീന, ദിവ്യ ഉണ്ണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ 1999 ലായിരുന്നു റിലീസായത്. സിദ്ദിഖ് തന്നെ ഈ സിനിമ 2001 ൽ തമിഴിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. വിജയ്, സൂര്യ, രമേശ് ഖന്ന എന്നിവരാണ് തമിഴിൽ അഭിനയിച്ചത്.

  മലയാളത്തിൽ ജയറാം ചെയ്ത വേഷമായിരുന്നു വിജയ് ചെയ്തത്. മുകേഷിന്റെ വേഷത്തിൽ സൂര്യയുമെത്തി. തമിഴ് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ സിനിമയുടെ കഥയെ മാറ്റിയതിനെ പറ്റി സംവിധായകൻ സിദ്ദിഖ് സംസാരിച്ചിട്ടുണ്ട്. ക്ലെെമാക്സിൽ വരെ വിജയുടെ താരമൂല്യം കാരണം മാറ്റങ്ങൾ വരുത്തേണ്ടി വന്നെന്ന് സിദ്ദിഖ് പറയുന്നു.

  'ഇവിടെ ജയറാമിനുള്ളതിനേക്കാൾ കൂടുതൽ ആക്ഷൻ അവർ തമിഴിൽ വിജയിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഒരു സ്ട്രോങ് കഥാപാത്രത്തിന് ഒരു സ്റ്റാറിനെ കിട്ടുമ്പോൾ സേഫ് ആണ്. ഒപ്പം ആ സ്റ്റാറിന്റെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുക എന്നത് ഉത്തരവാദിത്വവും റിസ്കുമാണ്'

  'മലയാളത്തിൽ ജയറാമിന്റെ കാമുകി വന്നിട്ട് മുകേഷുമായുണ്ടാവുന്ന വഴക്കിന് പോലും മൂന്നാമതൊരു വില്ലനെ വെച്ചു കൊണ്ടാണ് നമ്മൾ തമിഴിൽ വർക്ക് ചെയ്തത്. ആ കഥാപാത്രത്തിലൂടെയാണ് സൂര്യയും വിജയുടെ കഥാപാത്രത്തിന്റെ ഭാര്യയും തമ്മിൽ വഴക്കുണ്ടാവുന്നത്'

  Also Read: കേരളത്തിലെ പയ്യന്മാരെല്ലാം ഇപ്പോള്‍ നിന്റെ ആരാധകര്‍, അതാണ് മുഖക്കുരു വരുന്നത്; കയാദു ലോഹര്‍ പറയുന്നു

  'സ്നേഹിതനെയാണോ ഭാര്യയെ ആണോ ഞാൻ കൂടുതൽ സ്നേഹിക്കേണ്ടതെന്ന നിസ്സഹായവസ്ഥ ഹീറോയ്ക്ക് വരുന്ന വിധത്തിലാണ് തമിഴിൽ അവതരിപ്പിച്ചത്. രണ്ട് പേരിലും മിസ്റ്റേക്ക് ഇല്ല. മിസ്റ്റേക്ക് വേറൊരാൾക്കാണ്. പക്ഷെ അതിവർ അറിയുന്നില്ല. അയാളുണ്ടാക്കുന്ന കുഴപ്പങ്ങൾ ഈ രണ്ട് പേരെയുമാണ് ബാധിക്കുന്നത്. നായകനത് ദുരന്തമായി വരികയും ചെയ്യുന്നു. വിജയ് എന്ന സൂപ്പർ സ്റ്റാറിലേക്ക് അത് വരുമ്പോൾ തമിഴർ ഭയങ്കര ഇമോഷണലായി എടുത്തു'

  Also Read: 'ജൻമം നൽകിയ അമ്മയെ കാണണോയെന്ന് അവളോട് ചോദിച്ചു'; ദത്തെടുത്ത മകളെ കുറിച്ച് സുസ്മിത സെൻ

  'ക്ലെെമാക്സ് മലയാളം പോലെയല്ല തമിഴിൽ. ഒന്നും അനങ്ങാനാവാത്ത വെജിറ്റബിൾ പോലെയാണ് വിജയെ അവസാനം കാണിക്കുന്നത്. പക്ഷെ ഒരു ചെറിയ മാറ്റം കൊടുത്തിരിക്കുന്നത്. സുഹൃത്തിനെ വില്ലൻ ഇയാളുടെ മുന്നിലിട്ട് അടിക്കുമ്പോൾ ഇയാളിലേക്ക് അറിയാതെ പഴയ ഓർമ്മകൾ തിരിച്ചു വരുന്നു. കാരണം ഫ്രണ്ട്ഷിപ്പിന്റെ പവർ അവിടെ വർക്കാവുകയാണ്. സുഹൃത്തിനെ അടിക്കുന്നത് കാണുമ്പോൾ വയ്യാത്ത അവസ്ഥയിലും വിജയുടെ കഥാപാത്രം എണീറ്റ് വില്ലനെ അടിക്കുന്നു'

  'അവിടെ പ്രേക്ഷകൻ കൈയടിക്കുന്നു. ശരിക്ക് പറഞ്ഞാൽ ഹൈ ഡ്രാമയാണ് അവിടെ ക്രിയേറ്റ് ചെയ്തത്. മലയാളത്തിലാണെങ്കിൽ ചിലപ്പോൾ അവിടെ ആളുകൾ പ്രശ്നമുണ്ടാക്കുമായിരുന്നു. ആളുകൾക്ക് അതിഷ്ടമായെന്ന് വരില്ല'

  'പക്ഷെ തമിഴ് പ്രേക്ഷകനും വിജയ് എന്ന് പറയുന്ന ഹീറോയും ആയാളുടെ ഇമേജും അവർ പ്രതീക്ഷിക്കുന്നതും അതൊക്കെ തന്നെയായത് കൊണ്ട് ആ രം​ഗങ്ങൾ ഭയങ്കര ഇമോഷണൽ ആവുകയും ആ സ്ഥലത്ത് പ്രേക്ഷകൻ കെെയടിച്ച് ആസ്വദിക്കുകയും ചെയ്യുന്നു. യഥാർത്ഥ ഹീറോയായി വിജയ് വീണ്ടും തിരിച്ച് ലൈഫിലേക്ക് വരുന്നു എന്ന് പറയുന്നിടത്താണ് സിനിമ അവസാനിക്കുന്നത്'

  Also Read: മറ്റൊരാളെ കൊണ്ട് വരാതെ രക്ഷയില്ല; എന്നിട്ടും വിനയൻ ആ സീൻ കളഞ്ഞില്ല, ഭര്‍ത്താവിൻ്റെ വേഷത്തെ കുറിച്ച് റാണി ശരണ്‍

  'മലയാളത്തിൽ അങ്ങനെ അവസാനിപ്പിക്കാൻ പറ്റില്ല. ജയറാമിന്റെ കഥാപാത്രത്തിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വീഴുന്നു എന്ന് പറയുന്നത് മാത്രമാണ് അയാൾ സെൻസിലേക്ക് എത്തി എന്ന് പറയുന്ന സൂചന കൊടുത്തിട്ടാണ് അവസാനിപ്പിക്കുന്നത്. തമിഴിൽ അയാൾ പൂർണമായും ജീവിതത്തിലേക്ക് വന്നു. ഒരേ കഥ രണ്ടിടത്തും പറയുമ്പോഴുള്ള ചെറിയ വ്യത്യാസങ്ങളാണ് സിനിമയുടെ വലിയ വിജയങ്ങൾക്ക് കാരണമാവുന്നത്. മലയാളത്തിൽ പറഞ്ഞത് പോലെ തമിഴിൽ പറഞ്ഞിരുന്നെങ്കിൽ വിജയുടെ പ്രേക്ഷകന് അതം​ഗീകരിക്കാൻ പറ്റിയെന്ന് വരില്ല'

  'ഓരോ ഭാഷയ്ക്കും അവരുടേതായ സംസ്കാരമുണ്ട്. സിനിമാ എക്സ്പീരിയൻസ് ഉണ്ട്. സ്റ്റാർ ഇമേജുണ്ട്. ആ ഇമേജൊന്നും ഹർട്ട് ചെയ്യാതെ വേണം സിനിമ ഉണ്ടാക്കാനെന്ന് പഠിക്കുക കൂടി ചെയ്തത് ഈ സമയത്താണ്,' സിദ്ദിഖ് പറഞ്ഞു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

  Read more about: vijay jayaram
  English summary
  director siddique about changes made in friends movie tamil remake due to vijay's star value
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X