For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്തെങ്കിലും സംഭവിച്ചാൽ ക്ഷമിക്കണേ എന്ന് നായികയോട് പറഞ്ഞു; ഒറ്റിലെ ഇന്റിമേറ്റ് രം​ഗങ്ങളെക്കുറിച്ച് ചാക്കോച്ചൻ

  |

  കുഞ്ചാക്കോ ബോബൻ- അരവിന്ദ് സ്വാമി കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ഒറ്റ്. 25 വർഷത്തിന് ശേഷം അരവിന്ദ് സ്വാമി വീണ്ടും മലയാളത്തിലെത്തുന്നെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രമെത്തുന്നത്. തിരുവോണ നാളായ സെപ്റ്റംബർ എട്ടിനാണ് സിനിമയുടെ റിലീസ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് സിനിമയിലെ നായിക. സിനിമയിൽ കുഞ്ചാക്കോബന്റെയും നായികയുടെയും ചില ഇന്റിമേറ്റ് രം​ഗങ്ങളുമുണ്ട്.

  ഇപ്പോൾ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് നടൻ. ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുന്നതിന് മുമ്പ് ഒപ്പം അഭിനയിക്കുന്ന ആളുമായി സൗഹൃദത്തിൽ ആവേണ്ടതുണ്ടെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. ഈഷ റെബ്ബയോട് ഇന്റിമേറ്റ് രം​ഗങ്ങൾ അഭിനയിക്കുന്നതിന് മുമ്പ് താൻ പറഞ്ഞതിനെ പറ്റിയും ചാക്കോച്ചൻ സംസാരിച്ചു.

  'അങ്ങനെയുള്ള രം​ഗങ്ങൾ ചെയ്യുമ്പോൾ കൂടെയുള്ള ആൾക്കാരുമായി കറക്ട് സെറ്റ് ആവണം. അല്ലാതെ എല്ലാ അർത്ഥത്തിലും അഭിനയിക്കുക എന്ന് പറയുന്നത് എനിക്ക് ബുദ്ധിമുട്ടായിരിക്കും.

  ഇഷ്ടമില്ലാത്ത ആളുടെ കൂടെ ഭയങ്കര ഇഷ്ടമുള്ള പോലെ അഭിനയിക്കുക എന്ന് പറയുന്നത് ചിലപ്പോൾ ഒരു അസ്വഭാവികത ഒക്കെ തോന്നിയേക്കാം. ആദ്യം അവരുമായി സുഹൃത്തക്കളാവണം. ആ രീതിയിൽ ഐസ് ബ്രേക്കിം​ഗും കാര്യങ്ങളും നടന്നിട്ടുണ്ട്. അതിനാൽ ഫ്രണ്ട്ലി ആയിരുന്നു. ചില ഇന്റിമേറ്റ് സീനുകൾ ചെയ്യുമ്പോൾ ഞാൻ അവരോട് പറയും ഞാനിതിൽ അത്ര എക്സ്പീരിയൻസ്ഡ് അല്ലെന്ന്'

  Also Read: എന്തിനാണ് ആളുകള്‍ നുണ പറയുന്നത്? വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടെ ചര്‍ച്ചയായി വരദയുടെ പോസ്റ്റ്

  'ഞാനും എക്സ്പീരിയൻസ്ഡ് അല്ലെന്ന് പുള്ളിക്കാരി പറഞ്ഞു. എന്തെങ്കിലും സംഭവിച്ചാൽ എന്നോട് ക്ഷമിക്കുക എന്ന് പറഞ്ഞിട്ടാണ് ഞങ്ങൾ ആ രം​ഗങ്ങൾ ചെയ്യുന്നത്. പുള്ളിക്കാരി ഒരു ഫുഡി ആണ്. ആന്ധ്രക്കാരിയാണ്. ആന്ധ്ര ബിരിയാണിയുമൊക്കെയായാണ് ആദ്യം സെറ്റിലേക്ക് വന്നത്. ഭക്ഷണം എന്നത് സെറ്റിൽ ഞങ്ങളെ എല്ലാവരെയും കണക്ട് ചെയ്യുന്ന കോമൺ ഫാക്ടർ ആയിരുന്നു'

  'ഒപ്പമഭിനയിച്ച അരവിന്ദ് സ്വാമിയുമായും സൗഹൃദത്തിലാവുന്നതിൽ ഭക്ഷണം ഒരു ഘടകമായിരുന്നെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഞങ്ങൾ
  രണ്ട് പേരും നല്ല പോലെ ഭക്ഷണം കഴിക്കുന്നവരാണ്. അദ്ദേഹം നന്നായി കുക്ക് ചെയ്യുന്നയാളാണ്. ബോംബെയുടെ മുക്കും മൂലയും അറിയുന്ന ആളാണ് അദ്ദേഹം. ബോംബയിൽ ഷൂട്ടിം​ഗ് നടക്കുമ്പോൾ അവിടത്തെ ഫുഡ് എക്സ്പ്ലോർ ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് പോവുമായിരുന്നു'

  Also Read: അവരെക്കുറിച്ച് ഇടയ്ക്കിടെ ചോദിക്കും; ആദ്യ ഭാര്യയിലെ മക്കളെക്കുറിച്ച് ശ്രീദേവി പറഞ്ഞതെന്തെന്ന് ബോണി

  'മഴ മൂലം ഒരു ദിവസം ഷൂട്ടിം​ഗ് ഇല്ലായിരുന്നു. ഞാൻ രാവിലെ ഇറങ്ങി. ഭക്ഷണം അന്വേഷിച്ച് പോവുന്ന ആളാണ് ഞാൻ. ഇതിനിടെ അദ്ദേഹം വിളിച്ചു. എവിടെയാണെന്ന് ചോദിച്ചു. എന്നെ സർജി എന്നാണ് അദ്ദേഹം വിളിക്കുന്നത്. ഞാൻ പറഞ്ഞു ഭക്ഷണം കഴിക്കാനിറങ്ങിയതാണെന്ന്. എന്നെ വിളിക്കാഞ്ഞതെന്താണെന്ന് ചോദിച്ചു. അങ്ങനെ ഞങ്ങൾ രണ്ട് പേരും ഭക്ഷണം കഴിക്കാൻ പോയി,' കുഞ്ചാക്കോ ബോബൻ പറഞ്ഞു.

  Also Read: 'അവള്‍ ഭ്രാന്തമായി സ്‌നേഹിക്കുന്നു.. ഇത് യഥാര്‍ഥ പ്രണയം'; മഹാലക്ഷ്മിയുടേയും രവീന്ദറിന്റേയും പരസ്യ ചാറ്റ്!

  ന്നാ താൻ കേസ് കൊട് എന്ന ഹിറ്റ് ചിത്രത്തിന്റെ വിജയത്തിളക്കത്തിൽ നിൽക്കുന്നതിനിടെയാണ് കുഞ്ചാക്കോ ബോബന്റെ അടുത്ത സിനിമ വരുന്നത്. അതിനാൽ തന്നെ ഏറെ പ്രതീക്ഷയിലാണ് ചാക്കോച്ചൻ ആരാധകർ. അരവിന്ദ് സ്വാമി വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ എത്തുന്നെന്ന പ്രത്യേകതയും ഈ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു.

  Read more about: kunchacko boban
  English summary
  kunchacko boban about doing intimate scenes with ottu movie actress; asked her this before doing the scenes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X