For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്തിനാണ് ആളുകള്‍ നുണ പറയുന്നത്? വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടെ ചര്‍ച്ചയായി വരദയുടെ പോസ്റ്റ്

  |

  മലയാളികള്‍ക്ക് സുപരിചിതരായ താരദമ്പതികളാണ് ജിഷിന്‍ മോഹനും വരദയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച അമല എന്ന പരമ്പരയുടെ സെറ്റില്‍ വച്ചാണ് പ്രണയത്തിലാകുന്നത്. പിന്നാലെ വിവാഹം കഴിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ ദമ്പതികളെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് എങ്ങും.

  Also Read: 'അവള്‍ ഭ്രാന്തമായി സ്‌നേഹിക്കുന്നു.. ഇത് യഥാര്‍ഥ പ്രണയം'; മഹാലക്ഷ്മിയുടേയും രവീന്ദറിന്റേയും പരസ്യ ചാറ്റ്!

  തങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പ്രതികരണങ്ങളുമായി ജിഷിനും വരദയും നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു. എങ്കിലും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ വരദയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  പേരൊന്നും എടുത്ത് പറയാതെ ഒരു പോസ്റ്റാണ് താരം പങ്കുവച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ആളുകള്‍ നുണ പറയുന്നത്? എന്നാണ് താരം പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്.

  Also Read: കാമുകനെ വീട്ടുകാര്‍ മാറ്റി, കാമുകന്റെ വീട്ടില്‍ സത്യാഗ്രഹമിരുന്ന് കല്യാണം; ഷീന സന്തോഷിന്റെ സിനിമാറ്റിക് പ്രണയം

  ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍, ചിലരെ ശിക്ഷയില്‍ നിന്നും രക്ഷിക്കാന്‍, എന്തെങ്കിലും നേടാന്‍ ( അഭിമുഖത്തില്‍ നുണ പറയുന്നത്). ആരാധന നേടാന്‍, ഒരു സാഹചര്യത്തില്‍ നിന്നും രക്ഷപ്പെടാന്‍, നാണക്കേട് ഒഴിവാക്കാന്‍, സ്വകാര്യതയ്ക്ക് വേണ്ടി, വിവരത്തെ നിയന്ത്രിച്ച് നിര്‍ത്തി മറ്റുള്ളവരുടെ മേല്‍ അധികാരം നേടാന്‍ ( മീഡിയയെ നിയന്ത്രിക്കാന്‍) എന്നൊക്കെയാണ് നുണ പറയാനുള്ള കാരണങ്ങളായി പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നത്.

  ഇതിനോടൊപ്പം തന്നെ വരദയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധ നേടുന്നുണ്ട്. ഒരാള്‍ക്ക് ഇത്രയുമധികം നുണ പറയാനും അതില്‍ മോശമൊന്നും തോന്നാതിരിക്കുകയും സാധിക്കുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസിലാകുന്നില്ലെന്നായിരുന്നു താരത്തിന്റെ സ്‌റ്റോറി. വരദയുടെ പോസ്റ്റും സ്‌റ്റോറിയുമൊക്കെ ആരെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണോ വരദയുടെ പോസ്റ്റ് എന്നാണ് ചിലരുടെ സംശയം.

  Also Read: കലാഭവൻ മണിയാണ് നായകനെന്ന് അറിഞ്ഞപ്പോൾ പ്രമുഖ നടിമാർ ഒഴിഞ്ഞുമാറി; തുറന്നു പറഞ്ഞ് നിർമ്മാതാവ്

  അതേസമയം നേരത്തെ വിവാഹ മോചന വാര്‍ത്തകളോട് ജിഷിന്‍ പ്രതികരിച്ചിരുന്നു. നടന്‍ ആദിത്യനൊപ്പം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജിഷിന്‍ മനസ് തുറന്നത്. ജിഷിന്‍-വരദ എന്നടിച്ചാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്ത എന്താണെന്ന് എനിക്ക് അറിയാം. കുറച്ച് സമയം കൂടി തരണം. ഡിവോഴ്സ് ആയിട്ടില്ല. ആവുമ്പോള്‍ എന്തായാലും അറിയിക്കാം എന്ന് തന്നെയാണ് ജിഷിന്‍ പറയുന്നത്. ഇനി വരദയുടെ കൂടെ ഒരുമിച്ച് വരാമെന്ന് ആദിത്യന്‍ പറയുമ്പോള്‍ ഡിവോഴ്സ് ആയിട്ടില്ലെങ്കില്‍ വരാമെന്നും ജിഷിന്‍ പറയുന്നുണ്ട്.

  പിന്നാലെ തങ്ങളെക്കുറിച്ചുണ്ടായിരുന്ന മറ്റൊരു വ്യാജ വാര്‍ത്തയെക്കുറിച്ചും ജിഷിന്‍ സംസാരിക്കുന്നുണ്ട്.
  'കുറേ നാള്‍ മുന്‍പ് എന്നെ ഒരാള്‍ വിളിച്ചിട്ട് കണ്‍ഗ്രാസ് പറഞ്ഞു. എന്താ സംഭവമെന്ന് ചോദിച്ചപ്പോള്‍ വരദ ഗര്‍ഭിണിയല്ലേന്ന് പറഞ്ഞു. അവളുടെ അനിയന്റെ കല്യാണത്തെ കുറിച്ച് പറഞ്ഞതാണ് ഗര്‍ഭന്യൂസായി വന്നതെന്നാണ് ജിഷിന്‍ പറയുന്നത്. എന്നിട്ട് ഞാന്‍ അവളെ വിളിച്ച് നീ ഗര്‍ഭിണിയാണോന്ന് ചോദിച്ചു. അവള്‍ എന്നെ ആട്ടുകയാണ് ചെയ്തത്. ഞാനിതിതൊക്കെ എന്‍ജോയ് ചെയ്യുകയാണെന്നും ജിഷിന്‍ പറയുന്നുണ്ട്

  വരദ നല്ലൊരു നടി മാത്രമല്ല, നിര്‍മാതാവും സംവിധായികയുമൊക്കെയാണ്. പിന്നെ അവളുടെ ഏറ്റവും നല്ല ക്വാളിറ്റി സെറ്റില്‍ പോയാല്‍ ആരെയും കുറിച്ച് കുശുമ്പും കുന്നായ്മയും പറയില്ലെന്നുള്ളതാണെന്നും ജിഷിന്‍ ഭാര്യയെക്കുറിച്ച് പറയുന്നുണ്ട്.
  ജിഷിനും വരദയും വേര്‍പിരിഞ്ഞെന്നും, സാമ്പത്തിക പ്രശ്‌നങ്ങളാണ് കാരണമെന്നും കുഞ്ഞിന്റെ കാര്യം പറഞ്ഞാണ് ഇപ്പോഴത്തെ വഴക്ക് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത്.

  ഞാന്‍ ഡിവോഴ്‌സായാലും ആയില്ലെങ്കിലും ഇവര്‍ക്കെന്താണ് എന്നാണ് നേരത്തെ മറ്റൊരു അഭിമുഖത്തില്‍ ജിഷിന്‍ ചോദിച്ചത്. അതേസമയം എന്റെ മൂക്ക് മുട്ടുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിപ്പിക്കുന്നു എന്ന് അവളൊരു മാസ് മറുപടി കൊടുത്തിട്ടുണ്ട്. അതില്‍ കൂടുതല്‍ ഞാനെന്ത് പറയാനാണ് എന്നും ജിഷിന്‍ പ്രതികരിച്ചിരുന്നു. നേരത്തെ വരദയും വാര്‍ത്തകളോട് പ്രതികരിച്ചിരുന്നു.

  കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാനും ഇത് കാണുന്നുണ്ട്. ഞാനൊന്നും പറഞ്ഞിട്ടില്ല. എന്റെ ഗര്‍ഭം ഇങ്ങനല്ലെന്ന് പറയുന്ന വരദ ഇപ്പോള്‍ ചേച്ചിയുടെ അടുത്താണെങ്കിലും എനിക്കൊന്നും പറയാനില്ലെന്നായിരുന്നു നേരത്തെ അനു ജോസഫിന് നല്‍കിയ അഭിമുഖത്തില്‍ വരദ പറഞ്ഞത്. ഒരാളുടെ പേഴ്സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നതേ തെറ്റ്, ഒളിഞ്ഞ് നോക്കിയിട്ട് അറിയാന്‍ വയ്യാത്തത് എഴുതുന്നത് അതിലും വലിയ തെറ്റ്. ശരിയോ തെറ്റോ ആയിക്കോട്ടെ അത് ഓരോരുത്തരുടെ പേഴ്സണല്‍ കാര്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തിരുന്നു.

  Read more about: varada
  English summary
  Varada Shared A Cryptic Message On Her Social Media Page Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X